ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റിൽ ബാറ്റിങ് റെക്കോർഡുകൾ ഒന്നൊന്നായി കീഴടക്കി മുന്നേറുന്ന ഇന്ത്യൻ നായകൻ വിരാട് കോലിയെ പുകഴ്ത്തി പാക്കിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദി രംഗത്ത്. കോലിയെ ‘മഹാനായ താരം’ എന്നു വിശേഷിപ്പിച്ച അഫ്രീദി, വിജയക്കുതിപ്പ് തുടരട്ടെയെന്നും ആശംസിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റിൽ ബാറ്റിങ് റെക്കോർഡുകൾ ഒന്നൊന്നായി കീഴടക്കി മുന്നേറുന്ന ഇന്ത്യൻ നായകൻ വിരാട് കോലിയെ പുകഴ്ത്തി പാക്കിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദി രംഗത്ത്. കോലിയെ ‘മഹാനായ താരം’ എന്നു വിശേഷിപ്പിച്ച അഫ്രീദി, വിജയക്കുതിപ്പ് തുടരട്ടെയെന്നും ആശംസിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ തകർപ്പൻ അർധസെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതിനു പിന്നാലെയാണ് അഫ്രീദി കോലിയെ പുകഴ്ത്തി രംഗത്തെത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൽസരത്തിൽ 52 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 72 റൺസെടുത്ത് പുറത്താകാതെ നിന്ന കോലിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയതും കോലി തന്നെ. ഇതിനു പുറമെ ട്വന്റി20യിൽ കൂടുതൽ റണ്‍സ്, കൂടുതൽ 50+ സ്കോറുകൾ, കൂടുതൽ ഫോറുകൾ തുടങ്ങിയ റെക്കോർഡുകളും കോലി സ്വന്തമാക്കിയിരുന്നു. മാത്രമല്ല, രാജ്യാന്തര ട്വന്റി20യിൽ 11–ാം മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടി അഫ്രീദിയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. ഇവർക്കു മുന്നിലുള്ളത് 12 തവണ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ അഫ്ഗാൻ താരം മുഹമ്മദ് നബി മാത്രമാണ്.

ADVERTISEMENT

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഈ പ്രകടനത്തിനു പിന്നാലെയാണ് ട്വിറ്ററിലൂടെ അഫ്രീദി കോലിയെ പുകഴ്ത്തി രംഗത്തെത്തിയത്. ഈ ഇന്നിങ്സോടെ ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും കോലിയുടെ ശരാശരി 50 കടന്നിരുന്നു. ടെസ്റ്റിൽ 50.14, ഏകദിനത്തിൽ 60.31, ട്വന്റി20യിൽ 50.85 എന്നിങ്ങനെയാണ് കോലിയുടെ ഇപ്പോഴത്തെ ശരാശരി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ നടത്തിയ ട്വീറ്റ് സഹിതമാണ് അഫ്രീദിയുടെ റീട്വീറ്റ്.

‘അഭിനന്ദനങ്ങൾ വിരാട് കോലി. നിങ്ങൾ മഹാനായ കളിക്കാരനാണ്. ഭാവിയിലും ഇതുപോലുള്ള മികച്ച പ്രകടനങ്ങൾ തുടരാനാകട്ടെ. ഇനിയും ഇത്തരം ഇന്നിങ്സുകളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകരെ സന്തോഷിപ്പിക്കുക’ – അഫ്രീദി കുറിച്ചു.

ADVERTISEMENT

English Summary: Shahid Afridi praises Virat Kohli, calls him 'great player'