പുണെ∙ വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ നേടിയ 203 റൺസിന്റെ തകർപ്പൻ വിജയത്തിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ താരങ്ങളുടെ കൂട്ടത്തിൽനിന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പേര് ഒഴിവാക്കുന്നത് നീതിയാണോ? ആണെങ്കിലും അല്ലെങ്കിലും അങ്ങനെയൊന്നു സംഭവിച്ചു. അതും മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്. വിശാഖപട്ടണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ∙ വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ നേടിയ 203 റൺസിന്റെ തകർപ്പൻ വിജയത്തിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ താരങ്ങളുടെ കൂട്ടത്തിൽനിന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പേര് ഒഴിവാക്കുന്നത് നീതിയാണോ? ആണെങ്കിലും അല്ലെങ്കിലും അങ്ങനെയൊന്നു സംഭവിച്ചു. അതും മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്. വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിനുശേഷം ടീമംഗങ്ങളെ അഭിനന്ദിച്ച് സേവാഗ് ട്വീറ്റ് ചെയ്തിരുന്നു. അതിൽ ടീമിന്റെ വിജയത്തിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ താരങ്ങളുടെ പേരുകൾ എടുത്ത പറഞ്ഞ കൂട്ടത്തിൽ ജഡേജയുടെ പേര് അദ്ദേഹം വിട്ടുപോയി. ഇതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ചെറിയൊരു ചർച്ചയും നടന്നു.

മൽസരശേഷം സേവാഗിന്റെ ട്വീറ്റ് ഇങ്ങനെ: ‘രോഹിത് ശർമയെ സംബന്ധിച്ച് അവിസ്മരണീയമായ ടെസ്റ്റ് മൽസരം. ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറെന്ന നിലയിൽ സ്വപ്നതുല്യമായ തുടക്കം. രോഹിത്തിന് എല്ലാ ആശംസകളും. മായങ്ക് (അഗർവാൾ), (മുഹമ്മദ്) ഷമി, അശ്വിൻ, പൂജാര എന്നിവരുടെ മികച്ച സംഭാവനകൾ കൂടി ചേരുമ്പോൾ ഇത് അനായാസ വിജയമെന്നു തന്നെ പറയണം.’

ADVERTISEMENT

ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീൽഡിങ്ങിലും മികച്ച സംഭാവനകളുമായി കളം നിറഞ്ഞ ജഡേജയെ അങ്ങനങ്ങു വിസ്മരിക്കാൻ അദ്ദേഹത്തിന്റെ ആരാധകർ സമ്മതിക്കുമോ? സേവാഗിന്റെ ട്വീറ്റിന് മറുപടിയായി ബിനിത് പട്ടേൽ എന്ന ആരാധകൻ ഇങ്ങനെ കുറിച്ചു:

‘വീരേന്ദർ സേവാഗ്, രവീന്ദ്ര ജഡേജയുടെ ബാറ്റിങ്, ബോളിങ്, ഫീൽഡിങ് പ്രകടനങ്ങൾ നിങ്ങളുടെ ടിവിയിൽ കണ്ടില്ലേ? അതോ ആ സമയത്ത് താങ്കൾ ഉറക്കമായിരുന്നോ?’

ADVERTISEMENT

പ്രശ്നം ഇവിടം കൊണ്ടു തീർന്നു എന്നു കരുതാൻ വരട്ടെ. ആരാധകന്റെ ഈ ട്വീറ്റ് രവീന്ദ്ര ജഡേജ റീട്വീറ്റ് ചെയ്തതോടെ സംഭവത്തിന്റെ ‘ലെവലു’ തന്നെ മാറിപ്പോയി. ഇതോടെ, ജഡേജയുടെ പേര് സേവാഗ് മനഃപൂർവം വിട്ടുകളഞ്ഞതാണെന്ന തരത്തിൽപ്പോലും വ്യാഖ്യാനങ്ങൾ വന്നു. ടീമിന്റെ വിജയത്തിൽ ജഡേജ നൽകിയ സംഭാവനകളെ അവർ പുകഴ്ത്തുകയും ചെയ്തു. അതേസമയം, സേവാഗിന്റെ ഭാഗത്തുനിന്ന് അറിയാതെ സംഭവിച്ചൊരു കൈപ്പിഴ ഇത്തരത്തിൽ വലിയൊരു സംഭവമാക്കിയ ജഡേജയെ വിമർശിച്ചും ചിലർ രംഗത്തെത്തി.

മൽസരത്തിലാകെ 70 റൺസ് എടുക്കുകയും രണ്ടാം ഇന്നിങ്സിലെ നാലു വിക്കറ്റ് നേട്ടമുൾപ്പെടെ ആറു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ജഡേജയുടെ ഓൾറൗണ്ട് പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രത്തെ പുറത്താക്കാൻ ജഡേജ എടുത്ത റിട്ടേൺ ക്യാച്ചിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ADVERTISEMENT

English Summary: Ravindra Jadeja Retweets Fan Who Questioned Virender Sehwag For Not Praising Him