ലഹോർ∙ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ സമ്പൂർണ തോൽവി നേരിട്ടതിന്റെ ദേഷ്യം മൽസരശേഷമുള്ള വാർത്താ സമ്മേളനത്തിൽ പ്രകടമാക്കി പാക്കിസ്ഥാൻ പരിശീലകനും ചീഫ് സിലക്ടറുമായ മിസ്ബ ഉൾ ഹഖ്. പരമ്പരയിൽ പാക്കിസ്ഥാന്റെ ദയനീയ പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങളുയർന്നപ്പോഴാണ് മിസ്ബ മാധ്യമ പ്രവർത്തകരോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഹോർ∙ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ സമ്പൂർണ തോൽവി നേരിട്ടതിന്റെ ദേഷ്യം മൽസരശേഷമുള്ള വാർത്താ സമ്മേളനത്തിൽ പ്രകടമാക്കി പാക്കിസ്ഥാൻ പരിശീലകനും ചീഫ് സിലക്ടറുമായ മിസ്ബ ഉൾ ഹഖ്. പരമ്പരയിൽ പാക്കിസ്ഥാന്റെ ദയനീയ പ്രകടനത്തെക്കുറിച്ച് ചോദ്യങ്ങളുയർന്നപ്പോഴാണ് മിസ്ബ മാധ്യമ പ്രവർത്തകരോട് തട്ടിക്കയറിയത്. ‘ഉവ്വ്, ടീമിലെ ഒരു വലംകയ്യൻ ബാറ്റ്സ്മാനോട് ഇടംകൈകൊണ്ട് ബാറ്റു ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടതാണ് തോൽവിക്കു കാരണം’ എന്നുവരെ ഒരു ഘട്ടത്തിൽ മിസ്ബ പ്രതികരിച്ചു.

ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മൂന്നു മൽസരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിൽ പാക്കിസ്ഥാൻ സമ്പൂർണ തോൽവി വഴങ്ങിയിരുന്നു. ബുധനാഴ്ച നടന്ന മൂന്നാം ട്വന്റി20യിൽ 13 റൺസിനാണ് പാക്കിസ്ഥാൻ തോറ്റത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണെടുത്തത്. എന്നാൽ, ഹാരിസ് സുഹൈൽ അർധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും പാക്കിസ്ഥാന്റെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 134 റൺസിൽ അവസാനിച്ചു. ആദ്യ മൽസരങ്ങൾ 35 റണ്‍സിനും 64 റൺസിനുമാണ് പാക്കിസ്ഥാൻ തോറ്റത്. ഐസിസി റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുള്ള ലങ്കയോടേറ്റ തോൽവി ഒന്നാം റാങ്കുകാരായ പാക്കിസ്ഥാന് കനത്ത നാണക്കേടാണ് സമ്മാനിച്ചത്.

ADVERTISEMENT

ഇതിനു പിന്നാലെയാണ് വാർത്താ സമ്മേളനത്തിൽ മിസ്ബ ക്ഷുഭിതനായത്. ശ്രീലങ്കയോട് കനത്ത തോൽവി വഴങ്ങിയ പശ്ചാത്തലത്തിൽ താരതമ്യേന കാഠിന്യമേറിയ ചോദ്യങ്ങളാണ് വാർത്താ സമ്മേളനത്തിൽ ഉയർന്നത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് മിസ്ബയുടെ പ്രതികരണം ഇങ്ങനെ:

‘ഉവ്വ്, പരമ്പര നഷ്ടത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഈ തോൽവി നിരാശാജനകമാണ്. അത്രയ്ക്ക് മോശം പ്രകടനമായിരുന്നു ടീമിന്റേത്. എങ്കിലും ഈ ടീം തന്നെയാണ് നമ്മളെ ഐസിസി റാങ്കിങ്ങിൽ ഒന്നാമതെത്തിച്ചത് എന്നത് മറക്കരുത്. ഇതേ കളിക്കാർ തന്നെയാണ് കഴിഞ്ഞ മൂന്നു വർഷമായി നമ്മുടെ ടീമിനായി കളിക്കുന്നത്.’

ADVERTISEMENT

‘ഈ തോൽവിക്ക് നിങ്ങളെന്നെ കുറ്റപ്പെടുത്തിക്കോളൂ, സാരമില്ല. ഞാൻ പരിശീലക ജോലി ഏറ്റെടുത്തിട്ട് 10 ദിവസമായിട്ടേയുള്ളൂ. ഇതിനിടെ ടീമിൽ ഞാൻ വരുത്തിയ മാറ്റങ്ങളെക്കുറിച്ചാണ് ചോദ്യമെങ്കിൽ പറയാം. ടീമിലെ വലംകയ്യൻ ബാറ്റ്സ്മാനോട് ഞാൻ ഇടംകൈ കൊണ്ട് ബാറ്റു ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇടംകയ്യൻ ബോളറോട് വലംകൈ കൊണ്ട് ബോൾ ചെയ്യാനും നിർദ്ദേശിച്ചു’ – മിസ്ബ പറഞ്ഞു.

ഒട്ടേറെ ക്യാച്ചുകളും സ്റ്റംപിങ് അവസരങ്ങളും പാഴാക്കിയ ക്യാപ്റ്റൻ കൂടിയായ വിക്കറ്റ് കീപ്പർ സർഫ്രാസ് അഹമ്മദിനെക്കുറിച്ചുള്ള ചോദ്യത്തോടും തട്ടിക്കയറും വിധമാണ് മിസ്ബ പ്രതികരിച്ചത്. ‘ഈ ടീമിലെ വിക്കറ്റ് കീപ്പർ മാത്രമാണ് മോശമായി കളിച്ചത്. ബാക്കി 10 പേരും മികച്ച പ്രകടനമായിരുന്നു’ – എന്നായിരുന്നു മിസ്ബയുടെ പ്രതികരണം.

ADVERTISEMENT

English Summary: ‘Asked right-handers to bat left-handed’: Misbah-ul-Haq snaps at journalists after Sri Lanka whitewash Pakistan