ഇസ്‌ലാമാബാദ് ∙ മഹാരാജ് കുമാർ വിജയനഗരത്തിനു ശേഷം ബിസിസിഐ തലപ്പത്തേക്ക് എത്തുന്ന ഒരു മുൻ ഇന്ത്യൻ ക്യാപ്റ്റനായ സൗരവ് ഗാംഗുലിക്ക് പല കോണുകളിൽ നിന്നുള്ള അഭിനന്ദന പ്രവാഹം തുടരുകയാണ്. ഇന്ത്യ കണ്ട ഏറ്റവും ആക്രമണോത്സുകതയുള്ള ക്യാപ്റ്റനായ ‘ദാദാ’ ഭരണത്തലപ്പത്തേക്ക്....Sourav Ganguly, BCCI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ഇസ്‌ലാമാബാദ് ∙ മഹാരാജ് കുമാർ വിജയനഗരത്തിനു ശേഷം ബിസിസിഐ തലപ്പത്തേക്ക് എത്തുന്ന ഒരു മുൻ ഇന്ത്യൻ ക്യാപ്റ്റനായ സൗരവ് ഗാംഗുലിക്ക് പല കോണുകളിൽ നിന്നുള്ള അഭിനന്ദന പ്രവാഹം തുടരുകയാണ്. ഇന്ത്യ കണ്ട ഏറ്റവും ആക്രമണോത്സുകതയുള്ള ക്യാപ്റ്റനായ ‘ദാദാ’ ഭരണത്തലപ്പത്തേക്ക് എത്തുമ്പോൾ ആരാധകൾ ആഘോഷതിമിർപ്പിലാണ്. സ്വന്തം രാജ്യത്തിൽ നിന്നു കൂടാതെ അയൽരാജ്യത്തു നിന്നും ദാദയെ തേടി ഒരു അഭിനന്ദനമെത്തി. ബോളിങ് ഇതിഹാസം ശുഐബ് അക്തറാണ് ചൊവ്വാഴ്ച ഗാംഗുലിയെ പ്രശംസിച്ചുകൊണ്ടു രംഗത്തെത്തിയത്.

ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചയാളാണ് സൗരവ് ഗാംഗുലിയെന്ന് അക്തർ പറഞ്ഞു. 1997-98 കാലഘട്ടത്തിൽ ഇന്ത്യയ്ക്ക് ഒരിക്കലും പാക്കിസ്ഥാനെ തോൽപ്പിക്കാൻ കഴിയുമെന്നു തോന്നിയിട്ടില്ല. സൗരവ് ഗാംഗുലി നായകനാകുന്നതുവരെ പാക്കിസ്ഥാനെ തോൽപ്പിക്കാനുള്ള കെൽപ്പ് ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ മാനസികാവസ്ഥ തന്നെ ഗാംഗുലി വന്ന ശേഷം മാറി. കഴിവുള്ളവരെ കണ്ടെത്താനുള്ള പ്രാവീണ്യം അദ്ദേഹത്തിനുണ്ട്.

ADVERTISEMENT

സൗരവ് ഗാംഗുലി ഒരു മികച്ച നേതാവാണ്. കഴിവുകൾ എടുക്കുമ്പോൾ സത്യസന്ധനാണ്, മികച്ച ക്രിക്കറ്റ് പരിജ്ഞാനവും അദ്ദേഹത്തിനുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ശുഐബ് അക്തർ പറഞ്ഞു. ആദ്യ ഐപിഎൽ സീസണിൽ ഗാംഗുലി ക്യാപ്റ്റനായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേർസ് താരമായിരുന്ന ശുഐബ് അക്തറിന് അദ്ദേഹത്തിനൊപ്പം കളിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.

ഈ മാസം 23 നാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി അധികാരമേൽക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് മറ്റാരും നാമനിർദേശ പത്രിക സമർപ്പിക്കാതിരുന്നതിനെ തുടർന്നു ഗാംഗുലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അടുത്ത വർഷം സെപ്റ്റംബർ വരെ ഗാംഗുലിക്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകും.

ADVERTISEMENT

English Summary: Sourav Ganguly Transformed Indian Cricket, Says Shoaib Akhtar