മുംബൈ∙ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്ര സിങ് ധോണിയെ ഇന്റർനെറ്റിൽ തിരയുന്നത് അപകടകരം– പ്രമുഖ ആന്റി വൈറസ് സോഫ്റ്റ്‌വെയർ കമ്പനിയായ മക്കഫീയുടേതാണ് ഈ മുന്നറിയിപ്പ്. കംപ്യൂട്ടറുകളിൽ ഏറ്റവും കൂടുതൽ വൈറസ് പ്രവേശിക്കുന്നതും മറ്റ് അനാവശ്യ സൈറ്റുകൾ തുറന്നുവരുന്നതും ധോണിയുടെ പേര് ‘സേർച്ച്’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്ര സിങ് ധോണിയെ ഇന്റർനെറ്റിൽ തിരയുന്നത് അപകടകരം– പ്രമുഖ ആന്റി വൈറസ് സോഫ്റ്റ്‌വെയർ കമ്പനിയായ മക്കഫീയുടേതാണ് ഈ മുന്നറിയിപ്പ്. കംപ്യൂട്ടറുകളിൽ ഏറ്റവും കൂടുതൽ വൈറസ് പ്രവേശിക്കുന്നതും മറ്റ് അനാവശ്യ സൈറ്റുകൾ തുറന്നുവരുന്നതും ധോണിയുടെ പേര് ‘സേർച്ച്’ ചെയ്യുമ്പോഴാണെന്നാണ് മക്കഫീയുടെ കണ്ടെത്തൽ. സൈബർ സെക്യൂരിറ്റി കമ്പനിയുടെ ഇന്ത്യൻ സെലിബ്രിറ്റി പട്ടികയിലാണ് ഈ കണ്ടെത്തലുള്ളത്.

മഹേന്ദ്രസിങ് ധോണിയുടെ ജനപ്രീതിയുടെ ചുവടുപിടിച്ചാണ് പ്രധാനമായും വൈറസ് പ്രചരിപ്പിക്കുന്നതെന്ന് മക്കഫീയുടെ റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്താക്കളെ അപകടകരമായ വെബ്സൈറ്റുകളിലേക്ക് നയിക്കാനും അതുവഴി വൈറസ് കംപ്യൂട്ടറുകളിലേക്ക് കടത്താനും സ്വകാര്യ വിവരങ്ങളും പാസ്‌വേഡുകളും കൈക്കലാക്കാനും സൈബർ കുറ്റവാളികൾ ധോണി ഉൾപ്പെടെയുള്ളവരുടെ പേര് ഉപയോഗിക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

ADVERTISEMENT

ധോണി കഴിഞ്ഞാൽ ഇക്കാര്യത്തിൽ ഏറ്റവും ‘അപകടകാരി’യായ ഇന്ത്യക്കാരനും മറ്റൊരു ക്രിക്കറ്റ് താരമാണ്; സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ. ധോണിയെയും സച്ചിനെയും കൂടാതെ ‘അപകടകാരി’കളുടെ പട്ടികയിൽ മറ്റൊരു ക്രിക്കറ്റ് താരം കൂടിയുണ്ട്. എട്ടാമതുള്ള വനിതാ ട്വന്റി20 ടീം നായിക ഹർമൻപ്രീത് കൗർ. ഇവർക്കു പുറമെ ആദ്യ പത്തിൽ മറ്റ് രണ്ട് കായിക താരങ്ങൾ കൂടിയുണ്ട്. ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ് വിജയിയായ പി.വി. സിന്ധുവും ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. സിന്ധു പട്ടികയിൽ ഒൻപതാമതാണ്, റൊണാൾഡോ പത്താമതും.

പട്ടികയിലുള്ള മറ്റ്  ഇന്ത്യൻ സെലബ്രിറ്റികൾ (സ്ഥാനം ബ്രായ്ക്കറ്റിൽ); നടനും ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ജേതാവുമായ ഗൗതം ഗുലാത്തി (3), നടി സണ്ണി ലിയോൺ (4), ഗായകൻ ബാദ്ഷ (5), നടിമാരായ രാധിക ആപ്തെ (6), ശ്രദ്ധ കപൂർ (7).

ADVERTISEMENT

ഇഷ്ടതാരങ്ങളെ കുറിച്ചുള്ള സൗജന്യ വിവരങ്ങൾ തിരഞ്ഞ് പോകുന്നവരാണ് പലപ്പോഴും വൈറസ് ഉള്ള കണ്ടന്റുകളിലും അശ്ലീല സൈറ്റുകളിലേക്കും മറ്റും എത്തിച്ചേരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏത് കംപ്യൂട്ടറിൽ നിന്നാണോ വിവരങ്ങൾ തിരയുന്നത് ആ കമ്പ്യൂട്ടറിന്റെ സുരക്ഷയ്ക്കും അതിൽ നിന്ന് ലോഗിൻ ചെയ്തിട്ടുള്ള പഴ്സനൽ അക്കൗണ്ടുകൾക്കും വൈറസുകൾ വലിയ ഭീഷണിയാകാറുണ്ട്. അംഗീകാരമുള്ളതും ഫീസ് നൽകി ഉപയോഗിക്കാവുന്നതുമായ വെബ്സൈറ്റുകളിലെ വിവരങ്ങൾ സ്വീകരിക്കുന്നതു വർധിപ്പിക്കുക മാത്രമാണ് ഈ പ്രശ്നം മറികടക്കാനുള്ള പോംവഴിയെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

ടോറന്റ് പോലുള്ള സൈറ്റുകളുടെ ഉപയോഗം ഇന്റർനെറ്റ് സുരക്ഷയ്ക്ക് വിഘാതമാണെന്നും തെറ്റായ വഴിയിലൂടെ വിവരശേഖരണം നടത്തുന്നത് വ്യക്തികൾക്കും കമ്പനികൾക്കും വലിയ ഭീഷണി ഉണ്ടാക്കുമെന്നും റിപ്പോർട്ടിലുണ്ട്.

ADVERTISEMENT

English Summary: The most dangerous celebrity according to McAfee is MS Dhoni