രാജ്കോട്ട്∙ ഇന്ത്യൻ ക്രിക്കറ്റ് ഇതുവരെ കണ്ട താരങ്ങളിൽ ഏറ്റവും മികച്ചവരുടെ ഗണത്തിൽ എണ്ണപ്പെടുന്ന താരമാണ് നിലവിലെ ക്യാപ്റ്റൻ വിരാട് കോലി. സാക്ഷാൽ സച്ചിന്‍ തെൻഡുൽക്കറിന്റെ പോലും പല റെക്കോർഡുകൾക്കും ഭീഷണി ഉയർത്തി കുതിക്കുന്ന കോലിയെ അതിശയിക്കുന്ന മറ്റൊരു താരമുണ്ടാകുമോ? ചോദ്യം കേവലം സാങ്കൽപ്പികമെങ്കിലും

രാജ്കോട്ട്∙ ഇന്ത്യൻ ക്രിക്കറ്റ് ഇതുവരെ കണ്ട താരങ്ങളിൽ ഏറ്റവും മികച്ചവരുടെ ഗണത്തിൽ എണ്ണപ്പെടുന്ന താരമാണ് നിലവിലെ ക്യാപ്റ്റൻ വിരാട് കോലി. സാക്ഷാൽ സച്ചിന്‍ തെൻഡുൽക്കറിന്റെ പോലും പല റെക്കോർഡുകൾക്കും ഭീഷണി ഉയർത്തി കുതിക്കുന്ന കോലിയെ അതിശയിക്കുന്ന മറ്റൊരു താരമുണ്ടാകുമോ? ചോദ്യം കേവലം സാങ്കൽപ്പികമെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്കോട്ട്∙ ഇന്ത്യൻ ക്രിക്കറ്റ് ഇതുവരെ കണ്ട താരങ്ങളിൽ ഏറ്റവും മികച്ചവരുടെ ഗണത്തിൽ എണ്ണപ്പെടുന്ന താരമാണ് നിലവിലെ ക്യാപ്റ്റൻ വിരാട് കോലി. സാക്ഷാൽ സച്ചിന്‍ തെൻഡുൽക്കറിന്റെ പോലും പല റെക്കോർഡുകൾക്കും ഭീഷണി ഉയർത്തി കുതിക്കുന്ന കോലിയെ അതിശയിക്കുന്ന മറ്റൊരു താരമുണ്ടാകുമോ? ചോദ്യം കേവലം സാങ്കൽപ്പികമെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്കോട്ട്∙ ഇന്ത്യൻ ക്രിക്കറ്റ് ഇതുവരെ കണ്ട താരങ്ങളിൽ ഏറ്റവും മികച്ചവരുടെ ഗണത്തിൽ എണ്ണപ്പെടുന്ന താരമാണ് നിലവിലെ ക്യാപ്റ്റൻ വിരാട് കോലി. സാക്ഷാൽ സച്ചിന്‍ തെൻഡുൽക്കറിന്റെ പോലും പല റെക്കോർഡുകൾക്കും ഭീഷണി ഉയർത്തി കുതിക്കുന്ന കോലിയെ അതിശയിക്കുന്ന മറ്റൊരു താരമുണ്ടാകുമോ? ചോദ്യം കേവലം സാങ്കൽപ്പികമെങ്കിലും വിരാട് കോലിക്കു പോലും അസാധ്യമായ കാര്യങ്ങൾ ചെയ്യാൻ കെൽപ്പുള്ള ഒരു താരം ഇന്ത്യൻ ടീമിലുണ്ടെന്നാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ നിലപാട്. ആ താരം രോഹിത് ശർമയാണ്!

രാജ്കോട്ട് ട്വന്റി20യിൽ രോഹിത് പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കോലിക്കു പോലും അസാധ്യമായത് രോഹിത്തിന് സാധ്യമാണെന്ന സേവാഗിന്റെ പ്രഖ്യാപനം. ‘ഒരു ഓവറിൽ 3–4 സിക്സ് അടിക്കുന്നതും 45 പന്തിൽനിന്ന് 80–90 റൺസ് നേടുന്നതുമൊന്നും അത്ര എളുപ്പമല്ല. രോഹിത്തിനേപ്പോലെ ഇതു ചെയ്യാൻ കോലിക്കു പോലും പലപ്പോഴും കഴിയാറില്ല’ - സേവാഗ് പറഞ്ഞു.

ADVERTISEMENT

പലപ്പോഴും സച്ചിൻ തെൻഡുൽക്കറിനെ അനുസ്മരിപ്പിക്കുന്ന താരമാണ് രോഹിത്തെന്നും സേവാഗ് അഭിപ്രായപ്പെട്ടു. ‘എനിക്ക് റൺസ് നേടാമെങ്കിൽ നിങ്ങൾക്കെന്തുകൊണ്ട് ആയിക്കൂടാ എന്ന് സച്ചിൻ സഹതാരങ്ങളോടു ചോദിക്കുമായിരുന്നു. അദ്ദേഹം മനസ്സിലാക്കേണ്ട കാര്യം, ഒരേയൊരു ദൈവം മാത്രമേയുള്ളൂ. ആ ദൈവം ചെയ്യുന്നതെല്ലാം മറ്റുള്ളവർക്കു ചെയ്യാൻ സാധിക്കുകയുമില്ല’ – സേവാഗ് പറഞ്ഞു.

∙ ആറു സിക്സടിക്കാനായിരുന്നു ശ്രമം

രാജ്കോട്ട് ട്വന്റി20യിൽ മൊസാദേക് ഹുസൈനെതിരെ ഒരു ഓവറിൽ ആറു സിക്സടിക്കാൻ താൻ ശ്രമിച്ചതായി രോഹിത് ശർമയുടെ വെളിപ്പെടുത്തൽ. മത്സരം ശേഷം സഹതാരം യുസ്‌വേന്ദ്ര ചെഹലിന്റെ പേരിലുള്ള ‘ചെഹൽ ടിവി’യുമായി സംസാരിക്കുമ്പോഴാണ് രോഹിത് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊസാദേക് ഹുസൈന്റെ ഒരു ഓവറിൽ രോഹിത് തുടർച്ചയായി മൂന്നു സിക്സ് നേടിയിരുന്നു.

‘ആ ഓവറിൽ തുടർച്ചയായി മൂന്നു സിക്സ് അടിച്ചപ്പോൾ, ആറു പന്തും സിക്സടിക്കണമെന്ന് ഞാൻ തീരുമാനിച്ചതാണ്. അതിനായി ശ്രമിക്കുകയും ചെയ്തു. പക്ഷേ, നാലാം പന്തിൽ റണ്ണെടുക്കാനാകാതെ പോയതോടെ സിംഗിൾസിലേക്കു ശ്രദ്ധ മാറ്റി’ – രോഹിത് പറഞ്ഞു.

ADVERTISEMENT

സിക്സടിക്കാൻ മസിലുള്ള ശരീരം വേണമെന്നില്ലെന്നും രോഹിത് പറഞ്ഞു. കരുത്തിനേക്കാൾ ടൈമിങ്ങാണ് സിക്സ് അടിക്കുന്നതിൽ പ്രധാനം. നിങ്ങൾക്കു (ചെഹൽ) വേണമെങ്കിലും സിക്സടിക്കാം. മികച്ച ടൈമിങ് വേണമെന്നു മാത്രം. മാത്രമല്ല, ബാറ്റിന്റെ ഒത്ത നടുക്കുതന്നെ പന്തു കൊള്ളുകയും വേണം. മാത്രമല്ല, ശിരസ് നേരെ നിൽക്കണം. ഇതെല്ലാം ഒത്തു വന്നാൽ മാത്രമേ സിക്സ് നേടാനാകൂ’ – രോഹിത് വെളിപ്പെടുത്തി.

∙ റെക്കോർഡ് ബുക്കിൽ രോഹിത്

രാജ്കോട്ട് ട്വന്റി20യിലെ അർധസെ‍ഞ്ചുറി പ്രകടനത്തോടെ ഒരുപിടി റെക്കോർഡുകളും രോഹിത് സ്വന്തം പേരിലാക്കി. രാജ്യാന്തര ക്രിക്കറ്റിൽ 100 ട്വന്റി20 മത്സരങ്ങൾ പൂർത്തിയാക്കിയതാണ് അതിൽ പ്രധാനം. പാക്കിസ്ഥാന്റെ ശുഐബ് മാലിക്കിനു ശേഷം (111) 100 മത്സരങ്ങൾ പിന്നിടുന്ന ആദ്യ താരമാണ് രോഹിത്. ഇതിനു പുറമെ രാജ്കോട്ട് ട്വന്റി20യിൽ രോഹിത് സ്വന്തം പേരിലാക്കിയ റെക്കോർഡുകൾ ഇതാ:

∙ രാജ്യാന്തര ട്വന്റി20യിൽ 2500 റൺസ് പിന്നിടുന്ന ആദ്യ താരം. 100–ാം മത്സരത്തിൽ 43 പന്തിൽനിന്ന് 85 റൺസെടുത്ത രോഹിത്തിന്റെ പേരിൽ ഇപ്പോൾ 2537 റൺസുണ്ട്. ആകെ റൺനേട്ടത്തിൽ രണ്ടാമതുള്ള വിരാട് കോലിയുടെ പേരിൽ 2450 റൺസുണ്ട്. മാർട്ടിൻ ഗപ്ടിലാണ് (2386) മൂന്നാമത്.

ADVERTISEMENT

∙ ഇതുവരെ 17 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച രോഹിത് ആകെ നേടിയത് 37 സിക്സുകളാണ്. ക്യാപ്റ്റനെന്ന നിലയിൽ ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ നായകനാണ് രോഹിത്. 34 സിക്സ് നേടിയ മഹേന്ദ്രസിങ് ധോണിയെയാണ് പിന്നിലാക്കിയത്. ട്വന്റി20യിൽ ക്യാപ്റ്റൻമാരെന്ന നിലയിൽ രോഹിത്തിനേക്കാൾ കൂടുതൽ സിക്സടിച്ച അഞ്ചു പേരേയുള്ളൂ.

∙ രാജ്യാന്തര ട്വന്റി0യിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ 50 കടക്കുന്ന താരമെന്ന വിരാട് കോലിയുടെ റെക്കോർഡിനൊപ്പമെത്തി, രോഹിത്. ട്വന്റി20യിലെ 18–ാം അർധസെഞ്ചുറി സ്വന്തമാക്കിയ രോഹിത് നാലു സെഞ്ചുറിയും നേടി. ആകെ 50 കടന്നത് 22 തവണ. വിരാട് കോലി 22 അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്. അതേസമയം, സെഞ്ചുറിക്കായുള്ള കാത്തിരിപ്പു തുടരുന്നു.

∙ ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ വ്യത്യസ്തമായ 10 സെഞ്ചുറി കൂട്ടുകെട്ടിൽ പങ്കാളിയാകുന്ന ആദ്യതാരമാണ് രോഹിത്. ധവാനൊപ്പം ഓപ്പണിങ് വിക്കറ്റിൽ നാലാം സെഞ്ചുറി കൂട്ടുകെട്ട് (118) തീർത്ത രോഹിത്, കോലിക്കൊപ്പം മൂന്നു തവണയും സെഞ്ചുറി കൂട്ടുകെട്ടിൽ പങ്കാളിയായി.

∙ ക്യാപ്റ്റനെന്ന നിലയിൽ ട്വന്റി20യിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറി നേടുന്ന ഇന്ത്യൻ താരമാണ് രോഹിത്. ക്യാപ്റ്റനെന്ന നിലയിൽ ആറാം തവണ അർധസെഞ്ചുറി നേടിയ രോഹിത്, ഇക്കാര്യത്തിൽ വിരാട് കോലിക്കൊപ്പമെത്തി. എല്ലാ രാജ്യങ്ങളെയും പരിഗണിച്ചാൽ എട്ട് അർധസെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസിയാണ് ഒന്നാമത്. ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസൻ ഏഴ് അർധസെഞ്ചുറിയുമായി രണ്ടാമതുണ്ട്.

∙ ആദ്യ പത്ത് ഓവർ അവസാനിക്കുമ്പോൾ രോഹിത്തിന്റെ പേരിലുണ്ടായിരുന്ന 79 റൺസും ഇന്ത്യൻ റെക്കോർഡാണ്. 10 ഓവർ പൂർത്തിയാകുമ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമാണ് രോഹിത്. 2017ൽ ഇൻഡോറിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 73 റണ്‍സിന്റെ സ്വന്തം റെക്കോർഡാണ് രോഹിത് തിരുത്തിയത്.

∙ ട്വന്റി20 ക്രിക്കറ്റിൽ റൺസ് പിന്തുടരുമ്പോൾ ഇന്ത്യൻ നായകൻ നേടുന്ന ഉയർന്ന സ്കോറാണ് രോഹിതിന്റെ 85 റൺസ്. 2017ൽ കൊളംബോയിൽ ശ്രീലങ്കയ്‍ക്കെതിരെ 82 റൺസ് നേടിയ വിരാട് കോലി പിന്നിലായി.

English Summary: Even Virat Kohli can’t do what he can do - Virender Sehwag lavishes praise on Rohit Sharma