മുംബൈ∙ ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ മഹ്മൂദുല്ല ബംഗ്ലദേശിനെ നയിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ന്യൂഡൽഹിയിൽ നടന്ന ഒന്നാം ട്വന്റി20യിൽ ഏഴു വിക്കറ്റിനു ജയിച്ച ബംഗ്ലദേശ്, രാജ്കോട്ടിലെ രണ്ടാം ട്വന്റി20യിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യയുടെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ മഹ്മൂദുല്ല ബംഗ്ലദേശിനെ നയിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ന്യൂഡൽഹിയിൽ നടന്ന ഒന്നാം ട്വന്റി20യിൽ ഏഴു വിക്കറ്റിനു ജയിച്ച ബംഗ്ലദേശ്, രാജ്കോട്ടിലെ രണ്ടാം ട്വന്റി20യിൽ എട്ടു വിക്കറ്റിന് തോറ്റിരുന്നു. മത്സരഫലം എന്തായാലും ക്യാപ്റ്റനെന്ന നിലയിൽ ധോണിയെ അനുസ്മരിപ്പിക്കുന്നയാളാണ് മഹ്മൂദുല്ലയെന്ന് പഠാൻ വിലയിരുത്തി.

ഇന്ത്യൻ പര്യടനത്തിനു തൊട്ടുമുൻപായി സ്ഥിരം നായകൻ ഷാക്കിബ് അൽ ഹസനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ രണ്ടു വർഷത്തേക്കു വിലക്കിയ സാഹചര്യത്തിലാണ് മഹ്മൂദുല്ല ബംഗ്ലദേശ് നായകനായി അവരോധിക്കപ്പെട്ടത്. ഷാക്കിബിനു പുറമെ പ്രമുഖ താരം തമിം ഇക്ബാലിനെയും കൂടാതെ ഇറങ്ങിയ ബംഗ്ലദേശ് ഡൽഹിയിലെ ഒന്നാം ട്വന്റി20യിൽ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. ട്വന്റി20യിൽ ഇന്ത്യയ്‌ക്കെതിരെ അവരുടെ ആദ്യ വിജയമാണ് മഹ്മൂദുല്ല സമ്മാനിച്ചത്.

ADVERTISEMENT

‘ഇന്ത്യയെപ്പോലുള്ള കരുത്തരായ ടീമിനെ തോൽപ്പിക്കുമ്പോൾ സ്വാഭാവികമായും സ്വാഭാവികമായും ആത്മിവിശ്വാസം വർധിക്കും. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ബോളിങ് മാറ്റങ്ങളിലുൾപ്പെടെ വളരെ തന്ത്രപരമായ നീക്കങ്ങളുമായി ബംഗ്ലദേശ് നായകൻ മഹ്മൂദുല്ല കളം നിറയുന്നത് നാം കണ്ടതാണ്. ചില സമയത്ത് ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയെ അനുസ്മരിപ്പിച്ചു അദ്ദേഹം. പ്രത്യേകിച്ചും പവർപ്ലേ ഓവറുകള്‍ക്കു ശേഷം പാർട് ടൈം ബോളർമാരെ ഉപയോഗിക്കുന്ന കാര്യത്തിൽ. സാധാരണ ഗതിയിൽ ധോണിയാണ് ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കാറുള്ളത്’ – പഠാൻ ചൂണ്ടിക്കാട്ടി.

English Summary: Irfan Pathan likens Mahmudullah's captaincy to that of MS Dhoni's