മെൽബൺ∙ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയ്ക്ക് ഏറ്റവും വെല്ലുവിളിയാകുന്ന താരത്തെ പ്രവചിച്ച് മുൻ ഓസീസ്‌ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. പാക്കിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസമായിരിക്കും ആതിഥേയരായ ഓസീസിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയ്ക്ക് ഏറ്റവും വെല്ലുവിളിയാകുന്ന താരത്തെ പ്രവചിച്ച് മുൻ ഓസീസ്‌ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. പാക്കിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസമായിരിക്കും ആതിഥേയരായ ഓസീസിന് രണ്ടു ടെസ്റ്റുകളിലും വെല്ലുവിളി ഉയർത്തുകയെന്ന് പോണ്ടിങ് പറഞ്ഞു. ബാബർ അസമിന്റെ ഏറ്റവും മികച്ച പ്രകടനം നമ്മൾ ഇതുവരെ കണ്ടിട്ടില്ല. 35 ശരാശരിയിൽ 20 ടെസ്റ്റുകളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. പക്ഷേ അതിനേക്കാൾ എത്രയോ മുകളിൽ കഴിവുള്ളയാളാണ് ബാബര്‍ അസമെന്നും റിക്കി പോണ്ടിങ് പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ ശരാശരി 54 ആണ്. വളരെയേറെ ക്ലാസുള്ള കളിക്കാരനാണ് ബാബര്‍ അസം. വരും സീസണില്‍ ബാബർ അസമിന്റെ കഴിവുകൾ പൂർണമായും കാണാൻ സാധിക്കും. ഓസ്ട്രേലിയയെയും ന്യൂസീലൻഡിനെയും ഞാൻ ഏറെ കണ്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ കാണുമ്പോൾ ഞാൻ അത്ഭുതപ്പെടുകയാണ്. എന്തും ചെയ്യാൻ ബാബർ അസമിനു സാധിക്കുമെന്നും പോണ്ടിങ് വ്യക്തമാക്കി.

ADVERTISEMENT

നേരത്തേ ബാബറിനെ പുകഴ്ത്തി മുൻ ഓസീസ് ക്രിക്കറ്റ് താരം മൈക് ഹസിയും രംഗത്തെത്തിയിരുന്നു. ടെസ്റ്റ് റെക്കോര്‍ഡ് മികച്ചതാക്കിയാൽ വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവരുടെ നിലവാരത്തിലേക്ക് ബാബർ അസമിന് എത്താൻ സാധിക്കുമെന്നായിരുന്നു ഹസിയുടെ നിരീക്ഷണം. രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള ഓസ്ട്രേലിയൻ പര്യടനത്തിൽ ബാബർ അസം മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാൻ. ഓസ്ട്രേലിയ എ ടീമിനെതിരായ സന്നാഹ മത്സരത്തിൽ സെഞ്ചുറി (157 റൺസ്) നേടി പാക്ക് താരം കരുത്താർജിച്ചു കഴിഞ്ഞു.

ടെസ്റ്റിൽ 21 മത്സരങ്ങൾ കളിച്ചിട്ടുള്ള ബാബർ അസം 1235 റൺസാണ് ആകെ നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും 11 അർധസെഞ്ചുറിയും സ്വന്തമാക്കി. ന്യൂസീലൻഡിനെതിരെ നേടിയ 127 റൺസാണ് ടെസ്റ്റിലെ ഉയർന്ന സ്കോർ. ഏകദിനത്തിൽ 74 മത്സരങ്ങളിൽനിന്ന് 11 സെഞ്ചുറി ഉൾപ്പെടെ 3359 റൺസും താരം നേടിയിട്ടുണ്ട്.

ADVERTISEMENT

English Summary: Ricky Ponting said that Babar Azam was the player he was most excited