ഹൈദരാബാദ്∙ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ യുവ വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്തും സഞ്ജു സാംസണും പരാജയപ്പെട്ടാൽ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് മഹേന്ദ്രസിങ് ധോണി ചിന്തിച്ചേക്കാമെന്ന് മുന്‍ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ. അടുത്ത ജനുവരി വരെ രാജ്യാന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ യുവ വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്തും സഞ്ജു സാംസണും പരാജയപ്പെട്ടാൽ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് മഹേന്ദ്രസിങ് ധോണി ചിന്തിച്ചേക്കാമെന്ന് മുന്‍ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ. അടുത്ത ജനുവരി വരെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് തന്നോടാരും ചോദിക്കരുതെന്ന് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ പരിപാടിക്കിടെ ധോണി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിന്റെ നിരീക്ഷണം. തനിക്കു പകരക്കാരായി വരുന്ന വിക്കറ്റ് കീപ്പർമാർ അവസരങ്ങൾ പ്രയോജനപ്പെടുത്തി മികവു കാട്ടുന്നുണ്ടോ എന്ന് ക്ഷമയോടെ കാത്തിരിക്കുകയാണ് ധോണിയെന്നും ലക്ഷ്മൺ അഭിപ്രായപ്പെട്ടു.

അടുത്ത വർഷത്തെ ഐപിഎൽ സീസണിനു ശേഷമാകും രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന കാര്യത്തിൽ ധോണി തീരുമാനമെടുക്കുകയെന്നും ലക്ഷ്മൺ ചൂണ്ടിക്കാട്ടി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ഇന്ത്യൻ ടീമിലേക്കുള്ള ധോണിയുടെ മടങ്ങിവരവിന് സാധ്യതയേറുമെന്നും ലക്ഷ്മൺ അഭിപ്രായപ്പെട്ടു.

ADVERTISEMENT

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനോടു തോറ്റതിനു ശേഷം നീണ്ട ‘അവധി’യിലാണ് ധോണി. ഇതിനിടെ താരം വിരമിച്ചേക്കുമെന്ന തരത്തിൽ പല അഭ്യൂഹങ്ങളും പ്രചരിച്ചെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. ‘ധോണി തീരുമാനിക്കട്ടെ’ എന്ന നിലപാടാണ് സിലക്ടർമാരും ടീം മാനേജ്മെന്റും കൈക്കൊണ്ടത്. ഇതിനിടെയാണ് ‘ജനുവരി വരെ ചോദ്യങ്ങൾ വേണ്ട’ എന്ന് ധോണി വിലക്കിയത്.

‘ഋഷഭ് പന്തിന്റെയും സഞ്ജു സാംസണിന്റെയും പ്രകടനം കാണാൻ ധോണി ക്ഷമയോടെ കാത്തിരിക്കുകയാണെന്നാണ് എന്റെ പക്ഷം. ഇപ്പോഴത്തെ സാഹചര്യത്തിൽ ധോണി ഐപിഎല്ലിനായി തയാറെടുക്കുകയാണ്. ഐപിഎല്ലിനു ശേഷം ധോണിയിൽനിന്ന് തീർച്ചയായും ഒരു തീരുമാനമുണ്ടാകും. ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുമ്പോഴും അവർക്കായി കളിക്കുമ്പോഴും എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്ന പതിവ് ധോണി ഇത്തവണയും തുടരുമെന്നാണ് എന്റെ പ്രതീക്ഷ’ – ലക്ഷ്മൺ വിശദീകരിച്ചു.

ADVERTISEMENT

‘ഈ രണ്ടു യുവതാരങ്ങളും (ഋഷഭ് പന്ത്, സഞ്ജു സാംസൺ) ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കുന്നതിൽ പരാജയപ്പെട്ടാൽ രാജ്യാന്തര ക്രിക്കറ്റിലേക്ക് ധോണി മടങ്ങിയെത്താനും സാധ്യതയുണ്ട്. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുക കൂടി ചെയ്താൽ ഇക്കാര്യം ഉറപ്പിക്കാം’ – ലക്ഷ്മൺ പറഞ്ഞു.

∙ പന്ത് സഞ്ജുവിനെ ‘സൂക്ഷിക്കണം’

ADVERTISEMENT

ഇതിനിടെ, ഇന്ത്യൻ സിലക്ടർമാരും ടീം മാനേജ്മെന്റും തന്നിലർപ്പിക്കുന്ന വിശ്വാസത്തോടു നീതി പുലർത്താൻ ഇനിയും ഋഷഭ് പന്തിന് സാധിക്കുന്നില്ലെങ്കിൽ സഞ്ജു സാംസൺ ആ സ്ഥാനം കൈക്കലാക്കിയേക്കാമെന്ന് ലക്ഷ്മൺ മുന്നറിയിപ്പു നൽകി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെ ഉള്‍പ്പെടുത്തിയ നടപടി പന്തിനുള്ള ശക്തമായ സന്ദേശമാണെന്നും ലക്ഷ്മൺ അഭിപ്രായപ്പെട്ടു.

‘സഞ്ജു സാംസണിന്റെ രൂപത്തിൽ വിക്കറ്റ് കീപ്പറിന്റെ സ്ഥാനത്തേക്ക് മികച്ചൊരു സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് സിലക്ഷൻ കമ്മിറ്റിയും ടീം മാനേജ്മെന്റും നൽകിയിരിക്കുന്നത്. ഋഷഭ് പന്തിന് ഇപ്പോൾത്തന്നെ വളരെയേറെ അവസരം ലഭിച്ചുകഴിഞ്ഞു. ഇനിയും ടീമിനോടു നീതി പുലർത്തിയില്ലെങ്കിൽ പുറത്താകുമെന്ന കാര്യം അദ്ദേഹത്തെ അറിയിച്ചുകഴിഞ്ഞിട്ടുണ്ടാകും’ – ലക്ഷ്മൺ പറഞ്ഞു.

English Summary: MS Dhoni will wait with patience to see how Rishabh Pant, Sanju Samson perform: VVS Laxman