മുംബൈ∙ വിജയ് ഹസാരെ ട്രോഫിക്കു ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കർണാടകയെ വിജയത്തിലെത്തിച്ചതിനു പിന്നാലെ ഇന്ത്യൻ താരം മനീഷ് പാണ്ഡെയ്ക്ക് മിന്നുകെട്ട്. മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ചലച്ചിത്ര താരം ആശ്രിത ഷെട്ടിയെയാണ് മുപ്പതുകാരനായ പാണ്ഡെ താലിചാർത്തിയത്. സൂറത്തിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ വിജയ് ഹസാരെ ട്രോഫിക്കു ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കർണാടകയെ വിജയത്തിലെത്തിച്ചതിനു പിന്നാലെ ഇന്ത്യൻ താരം മനീഷ് പാണ്ഡെയ്ക്ക് മിന്നുകെട്ട്. മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ചലച്ചിത്ര താരം ആശ്രിത ഷെട്ടിയെയാണ് മുപ്പതുകാരനായ പാണ്ഡെ താലിചാർത്തിയത്. സൂറത്തിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിനു തൊട്ടുപിന്നാലെയാണ് പാണ്ഡെ മുംബൈയിലെത്തിയത്. മനീഷ് പാണ്ഡെയുടെയും ആശ്രിത ഷെട്ടിയുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഏതാനും ക്രിക്കറ്റ് താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു.

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ തമിഴ്നാടിനെ ഒരു റണ്ണിനു തോൽപ്പിച്ചാണ് കർണാടക കിരീടം നിലനിർത്തിയത്. തകർപ്പൻ അർധസെഞ്ചുറിയുമായി കർണാടക ഇന്നിങ്സിന് കരുത്തുപകർന്ന പാണ്ഡെയായിരുന്നു അവരുടെ വിജയശിൽപിയും. 45 പന്തുകൾ നേരിട്ട പാണ്ഡെ, 60 റൺസെടുത്ത് പുറത്താകാതെ നിന്നു. മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിൽ വിവാഹത്തെക്കുറിച്ച് പാണ്ഡെ സൂചിപ്പിച്ചിരുന്നു. ‘വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ഒരുക്കമാണ് ഇനി പ്രധാനം. അതിനു മുൻപ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട മറ്റൊരു ഇന്നിങ്സ് കൂടിയുണ്ട്. നാളെ (തിങ്കൾ) ഞാൻ വിവാഹിതനാവുകയാണ്’ – പാണ്ഡെ പറഞ്ഞു.

ADVERTISEMENT

പാണ്ഡെ താലിചാർത്തിയ ആശ്രിത ഷെട്ടി തമിഴ് ചിത്രങ്ങളിലൂടെ ആരാധകർക്ക് സുപരിചിതയാണ്. അറിയപ്പെടുന്ന മോഡൽ കൂടിയായ ആശ്രിത, തുളു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. ഉദയം എൻഎച്ച് 4, ഒരു കന്നിയും മൂന്ന് കളവാണികളും, ഇന്ദ്രജിത്ത് തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. പുതുമുഖ നായകനൊപ്പമുള്ള നാൻ താൻ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.

ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയുടെ നായകനായ മനീഷ് പാണ്ഡെ വിജയ് ഹസാരെ ട്രോഫിയിലും ടീമിനെ കിരീടത്തിലേക്കു നയിച്ചു. 2015ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ പാണ്ഡെ 23 ഏകദിനങ്ങളിലും 32 ട്വന്റി20കളിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു. 23 ഏകദിനങ്ങളിൽനിന്ന് 36.66 റൺസ് ശരാശരിയിൽ 440 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും സഹിതമാണിത്. 32 ട്വന്റി20 മൽസരങ്ങളിൽനിന്ന് 39.13 റൺസ് ശരാശരിയിൽ 587 റൺസും നേടി. ഇതിൽ രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടുന്നു.

ADVERTISEMENT

English Summary: Manish Pandey Ties The Knot With Actress Ashritha Shetty