ന്യൂഡൽഹി∙ ഡേ–നൈറ്റ് ടെസ്റ്റുകൾ സ്ഥിരമാക്കുന്നതിനെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ശക്തമായ എതിർക്കുന്നതിനിടെ, എല്ലാ പരമ്പരയിലും ഒരു ഡേ–നൈറ്റ് ടെസ്റ്റ് വേണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ നായകൻ കൂടിയായ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി രംഗത്ത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന, ഇന്ത്യ ആതിഥ്യം വഹിച്ച ആദ്യ

ന്യൂഡൽഹി∙ ഡേ–നൈറ്റ് ടെസ്റ്റുകൾ സ്ഥിരമാക്കുന്നതിനെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ശക്തമായ എതിർക്കുന്നതിനിടെ, എല്ലാ പരമ്പരയിലും ഒരു ഡേ–നൈറ്റ് ടെസ്റ്റ് വേണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ നായകൻ കൂടിയായ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി രംഗത്ത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന, ഇന്ത്യ ആതിഥ്യം വഹിച്ച ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡേ–നൈറ്റ് ടെസ്റ്റുകൾ സ്ഥിരമാക്കുന്നതിനെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ശക്തമായ എതിർക്കുന്നതിനിടെ, എല്ലാ പരമ്പരയിലും ഒരു ഡേ–നൈറ്റ് ടെസ്റ്റ് വേണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ നായകൻ കൂടിയായ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി രംഗത്ത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന, ഇന്ത്യ ആതിഥ്യം വഹിച്ച ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡേ–നൈറ്റ് ടെസ്റ്റുകൾ സ്ഥിരമാക്കുന്നതിനെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ശക്തമായ എതിർക്കുന്നതിനിടെ, എല്ലാ പരമ്പരയിലും ഒരു ഡേ–നൈറ്റ് ടെസ്റ്റ് വേണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ നായകൻ കൂടിയായ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി രംഗത്ത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന, ഇന്ത്യ ആതിഥ്യം വഹിച്ച ആദ്യ ഡേ–നൈറ്റ് ടെസ്റ്റ് വൻ വിജയമായ സാഹചര്യത്തിലാണ് ഗാംഗുലി നിലപാട് വ്യക്തമാക്കിയത്. ബംഗ്ലദേശിനെതിരായ ഈ മത്സരം ഇന്ത്യ മൂന്നാം ദിനം ആദ്യ സെഷനിൽത്തന്നെ വൻ മാർജിനിൽ ജയിച്ചെങ്കിലും കാണികളുടെ അഭൂതപൂർവമായ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

രാജ്യാന്തര ക്രിക്കറ്റിലെ മറ്റു പ്രമുഖ ടീമുകളെല്ലാം ഡേ–നൈറ്റ് ടെസ്റ്റ് നേരത്തേതന്നെ കൈനീട്ടി സ്വീകരിച്ചിരുന്നെങ്കിലും ഇന്ത്യ ഇതിനോടു മുഖം തിരിഞ്ഞുനിൽക്കുകയായിരുന്നു. ഒടുവിൽ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനത്ത് എത്തിയതോടെയാണ് ഇക്കാര്യത്തിൽ ഒരു നീക്കുപോക്കുണ്ടായത്. ഡേ–നൈറ്റ് ടെസ്റ്റെന്ന ആശയത്തെ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ആദ്യം എതിർത്തെങ്കിലും ഗാംഗുലിയുടെ ഇടപെടൽ അവരുടെ മനസ്സു മാറ്റുകയായിരുന്നു.

ADVERTISEMENT

‘ഡേ–നൈറ്റ് ടെസ്റ്റിന്റെ കാര്യത്തിൽ ഇനി തിരിഞ്ഞുനോക്കേണ്ട കാര്യമില്ലെന്നാണ് എനിക്കു തോന്നുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി തന്നെ ഇതാണെന്ന് ഞാൻ കരുതുന്നു. എല്ലാ ടെസ്റ്റും ഡേ–നൈറ്റ് ആക്കണമെന്നല്ല, ഒരു പരമ്പരയിൽ കുറഞ്ഞത് ഒരു ടെസ്റ്റെങ്കിലും ഡേ–നൈറ്റ് ആക്കണമെന്നാണ് എന്റെ നിലപാട്’ – ഗാംഗുലി പറഞ്ഞു.

കൊൽക്കത്ത ടെസ്റ്റ് വൻ വിജയമായ സാഹചര്യത്തിൽ ഇന്ത്യയിലെ മറ്റു സ്റ്റേഡിയങ്ങളും ഡേ–നൈറ്റ് ടെസ്റ്റിന് ആതിഥ്യം വഹിക്കാൻ തയാറാണെന്ന് ഗാംഗുലി വ്യക്തമാക്കി. കൊൽക്കത്തയിലെ ഡേ–നൈറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട് എന്റെ നിരീക്ഷണങ്ങൾ ഞാൻ ബിസിസിഐയ്ക്കു മുന്നിൽ അവതരിപ്പിക്കും. എന്നിട്ട് മറ്റു വേദികളിലേക്കും ഇത് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. കൊൽക്കത്ത ടെസ്റ്റോടെ ഡേ–നൈറ്റ് മത്സരങ്ങളുടെ ഗുണം എല്ലാവർക്കും വ്യക്തമായിക്കഴിഞ്ഞു. 5,000 ആളുകൾക്കു മുന്നിൽ ടെസ്റ്റ് കളിക്കാൻ തീർച്ചയായും ആർക്കും താൽപര്യമുണ്ടാകില്ലല്ലോ’ – ഗാംഗുലി പറഞ്ഞു.

ADVERTISEMENT

∙ ഡേ–നൈറ്റ് ടെസ്റ്റ് സ്ഥിരമാക്കേണ്ട

അതേസമയം, ഡേ–നൈറ്റ് ടെസ്റ്റുകളുടെ കാര്യത്തിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് വിരുദ്ധാഭിപ്രായമാണുള്ളത്. രാത്രി – പകൽ മത്സരങ്ങൾ ടെസ്റ്റ് ഫോർമാറ്റിനു നല്ലതാണെങ്കിലും എല്ലാ ടെസ്റ്റുകളും ഈ രീതിയിലേക്കു മാറ്റുന്നത് നല്ലതല്ലെന്ന് കോലി വ്യക്തമാക്കിയിരുന്നു. ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് കോലി നിലപാടു വ്യക്തമാക്കിയത്. ടെസ്റ്റ് മത്സരങ്ങൾ കൂടുതൽ ജനപ്രിയമാക്കുന്നത് നല്ലതാണെങ്കിലും വിനോദവും ജനപ്രീതിയും മാത്രം മാനദണ്ഡമാക്കുന്നത് അപകടകരമാണെന്ന് കോലി മുന്നറിയിപ്പു നൽകി.

ADVERTISEMENT

കാണികളുടെ എണ്ണത്തിലെ വർധനവു ചൂണ്ടിക്കാട്ടിയാണ് ക്രിക്കറ്റ് പണ്ഡിതൻമാർ പൊതുവെ പകൽ – രാത്രി മത്സരങ്ങളെ പ്രോത്സാഹിപ്പിക്കാറുള്ളത്. ഈ സാഹചര്യത്തിൽ ടെസ്റ്റ് മത്സരം ജനപ്രിയമാക്കുന്നതിന് പകൽ – രാത്രി മത്സരങ്ങൾ നല്ലതാണെങ്കിലും ടെസ്റ്റ് മത്സരങ്ങൾ എല്ലാം ഈ രീതിയിലേക്കു മാറ്റുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂവെന്ന് കോലി അഭിപ്രായപ്പെട്ടു. പകൽ നടക്കുന്ന ടെസ്റ്റുകളിൽ ആദ്യ സെഷനിൽ ടീമുകൾ അനുഭവിക്കുന്ന പരിഭ്രമമൊന്നും രാത്രി പകൽ മത്സരങ്ങളിൽ ഉണ്ടാകില്ലെന്ന് കോലി ചൂണ്ടിക്കാട്ടി.

‘ബാറ്റും ബോളും തമ്മിലുള്ള പോരാട്ടവും ടെസ്റ്റ് ക്രിക്കറ്റിലെ ആവേശമുണർത്തുന്നൊരു സെഷനുമാണ് ആരാധകരെ രസിപ്പിക്കേണ്ടത്. ഇതൊക്കെ ആസ്വദിക്കാൻ കഴിയുന്നവരാണ് എന്റെ അഭിപ്രായത്തിൽ ടെസ്റ്റ് മത്സരം കാണാൻ വരേണ്ടത്. കാരണം അവർക്കേ എന്തെങ്കിലുമൊക്കെ മനസ്സിലാകൂ. പകൽ – രാത്രി മത്സരങ്ങളൊക്കെ വല്ലപ്പോഴും സംഭവിക്കുന്ന ഒന്നാകണം. അല്ലാതെ സ്ഥിരം രീതിയാക്കരുത്’ – കോലി പറഞ്ഞു.

English Summary: BCCI president Sourav Ganguly wants India to play Day-night Tests in every series. India skipper Virat Kohli had welcomed the innovation but said pink-ball Tests should be an exception and not the rule.