‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരിക്കും’ – മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസുകാർക്ക് ഇന്നലെ അത് ശരിക്കു മനസ്സിലായിക്കാണും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അവർ മുറിവേൽപ്പിച്ചുവിട്ട ഇന്ത്യൻ സംഘം മറാഠാ മണ്ണിൽ സകല കണക്കും തീർത്തു, അതും രാജകീയമായി! വ്യക്തിപരമായി

‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരിക്കും’ – മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസുകാർക്ക് ഇന്നലെ അത് ശരിക്കു മനസ്സിലായിക്കാണും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അവർ മുറിവേൽപ്പിച്ചുവിട്ട ഇന്ത്യൻ സംഘം മറാഠാ മണ്ണിൽ സകല കണക്കും തീർത്തു, അതും രാജകീയമായി! വ്യക്തിപരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരിക്കും’ – മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസുകാർക്ക് ഇന്നലെ അത് ശരിക്കു മനസ്സിലായിക്കാണും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അവർ മുറിവേൽപ്പിച്ചുവിട്ട ഇന്ത്യൻ സംഘം മറാഠാ മണ്ണിൽ സകല കണക്കും തീർത്തു, അതും രാജകീയമായി! വ്യക്തിപരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരിക്കും’ – മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസുകാർക്ക് ഇന്നലെ അത് ശരിക്കു മനസ്സിലായിക്കാണും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അവർ മുറിവേൽപ്പിച്ചുവിട്ട ഇന്ത്യൻ സംഘം മറാഠാ മണ്ണിൽ സകല കണക്കും തീർത്തു, അതും രാജകീയമായി! വ്യക്തിപരമായി ഏറ്റ സകല മുറിവുകൾക്കും ക്യാപ്റ്റൻ വിരാട് കോലിയും ടീമെന്ന നിലയിൽ ഏറ്റ മുറിവുകൾക്ക് ടീമെന്ന നിലയിൽ ഒറ്റക്കെട്ടായും ഇന്ത്യ തിരിച്ചടിച്ചു. ഫലമോ, നിലവിലെ ലോക ചാംപ്യൻമാരായ വിൻഡീസിന് കുട്ടിക്രിക്കറ്റിൽ ദയനീയ തോൽവി. 67 റൺസിനാണ് ഇന്ത്യ വാങ്കഡെയിൽ വിൻഡീസിനെ നാണംകെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണെടുത്തത്. വിൻഡീസിന്റെ മറുപടി നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസിൽ അവസാനിച്ചു. ഇതോടെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം.

ടോസ് നിർണായമാകുമെന്ന് കരുതിയ മത്സരത്തിൽ ഭാഗ്യം ഒരിക്കൽക്കൂടി വിൻഡീസിനൊപ്പം നിന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ വിൻ‍ഡീസ് നായകൻ കീറോൺ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ചേസിങ്ങിൽ പുപ്പുലികളായ ഇന്ത്യയെ, ആദ്യം ബാറ്റിങ്ങിനു വിട്ട് ഫലം കൊയ്യാനായിരുന്നു വിൻഡീസ് നായകന്റെ ശ്രമം. ഈ തന്ത്രം തിരുവനന്തപുരത്ത് അവർ വിജയകരമായി നടപ്പാക്കിയതുമാണ്. പക്ഷേ ഇക്കുറി ഇന്ത്യ രണ്ടും കൽപ്പിച്ചായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും അവർ അടിമുടി മാറി. ഇന്ത്യൻ താരങ്ങളുടെ സ്ഫോടനാത്മക ബാറ്റിങ്ങിൽ തകർന്നു പോയ വിൻഡീസ് അപ്പോൾത്തന്നെ ഏറെക്കുറെ തോൽവി ഉറപ്പാക്കിയിരുന്നു. എന്തായാലും തിരുവനന്തപുരത്തെ മലയാളി ആരാധകരുടെ എല്ലാ നിരാശയും വാങ്കഡെയിലെ ആരാധകർക്ക് നേട്ടമായി. ഇവിടെയേറ്റ അടികൾക്കെല്ലാം കോലിയും സംഘവും വാങ്കഡെയിൽ എണ്ണിയെണ്ണി പകരം ചോദിച്ചപ്പോൾ അവർക്കു ലഭിച്ചത് ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്റി20 മത്സരങ്ങളിലൊന്ന്!

ADVERTISEMENT

∙ ഒന്നിനു പകരം മൂന്ന്!

ഇന്ത്യയ്ക്ക് ടോസ് നഷ്ടമായപ്പോൾ ആരാധകരിലേറെയും പ്രാർഥിച്ചത് രോഹിത് ശർമ ഫോമിലെത്തണേ എന്നാകും. വാങ്കഡെ സ്റ്റേഡിയം കൈവെള്ളയിലെ രേഖകൾ പോലെ പരിചിതമായ രോഹിത് ക്ലിക്കായാലേ വിൻഡീസിന് പിടിച്ചാൽ കിട്ടാത്ത സ്കോർ ഇന്ത്യയ്ക്ക് നേടാനാകൂവെന്ന് അവർക്ക് ഉറപ്പായിരുന്നു. ആരാധകരുടെ പ്രതീക്ഷ രോഹിത് കെടുത്തിയില്ല. പക്ഷേ ഒരു വരം ചോദിച്ചപ്പോൾ മൂന്നെണ്ണം തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു ഇന്ത്യൻ ഇന്നിങ്സ് പൂർത്തിയാകുമ്പോൾ. രോഹിത് ശർമ ക്ലിക്കായെന്നു മാത്രമല്ല, രോഹിത്തിനോടു മത്സരിച്ച് റണ്ണടിച്ചുകൂട്ടി രണ്ടുപേർ കൂടി കളംവാണു. ഒന്ന്, ധവാന്റെ ഒഴിവിൽ ഓപ്പണർ സ്ഥാനത്തെത്തിയ ലോകേഷ് രാഹുൽ, രണ്ട് ക്യാപ്റ്റൻ വിരാട് കോലി.

ഇവർ മൂവരും മത്സരിച്ച് ഇന്ത്യൻ സ്കോർ ബോർഡിലേക്ക് റണ്ണെത്തിച്ചതോടെ വാങ്കഡെയിലെ ആരാധകർക്ക് ഉത്സവമായി. ഇതോടെ, ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ മൂന്ന് അർധസെഞ്ചുറികളെന്ന അപൂർവ റെക്കോർഡിലേക്ക് ഒരിക്കൽക്കൂടി ഇന്ത്യ ബാറ്റെടുത്തു. രോഹിത് ശർമ (34 പന്തിൽ 71), ലോകേഷ് രാഹുൽ (56 പന്തിൽ 91), വിരാട് കോലി (29 പന്തിൽ പുറത്താകാതെ 70) എന്നിവരെല്ലാം ഒന്നിച്ച് ക്ലിക്കായതോടെ വാങ്കഡെയിൽ പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറന്നു. ടോസ് പോലും അവിടെ അപ്രസക്തമായി.

ഏറ്റവും വേഗത്തിൽ അർധസെഞ്ചുറി തികയ്ക്കാനും ഇവർ മത്സരിക്കുകയായിരുന്നു. 23 പന്തിൽ നാലുവീതം സിക്സും ഫോറും സഹിതം രോഹിതാണ് ആദ്യം അർധസെഞ്ചുറി പിന്നിട്ടത്. ഖാരി പിയറിയെ തുടർച്ചയായി രണ്ടു സിക്സിനു ശിക്ഷിച്ചാണ് രോഹിത് 19–ാം ട്വന്റി20 അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഇതിനിടെ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകളെന്ന ക്യാപ്റ്റൻ വിരാട് കോലിയുടെ റെക്കോർഡിന് (23) ഒപ്പമെത്തി രോഹിത്. പിന്നാലെ 29 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം രാഹുൽ പരമ്പരയിൽ രണ്ടാം തവണയും 50 കടന്നു.

ADVERTISEMENT

ഇതെല്ലാം കണ്ട് കോലിക്ക് കൈകെട്ടി നോക്കിനിൽക്കാന‍ൊക്കുമോ? തുടക്കത്തിൽ അൽപം പതറിയെങ്കിലും പിന്നീട് ട്രാക്കിലായ കോലി വേറെ ലെവലിലേക്കു പോയി. 21 പന്തിൽ മൂന്നു ഫോറും അഞ്ചു സിക്സും സഹിതമാണ് കോലി ട്വന്റി20യിലെ 24–ാം അർധസെഞ്ചുറി പിന്നിട്ടത്. ഇതിനിടെ 50+ സ്കോറുകളുടെ എണ്ണത്തിൽ അൽപം മുൻപ് തനിക്കൊപ്പമെത്തിയ രോഹിത്തിനെ ഒരിക്കൽക്കൂടി പിന്തള്ളുകയും ചെയ്തു. ട്വന്റി20യിൽ കോലിയുടെ 24–ാം അർധസെഞ്ചുറിയാണ് വാങ്കഡെയിൽ പിറന്നത്. ഇതിനിടെ കെസറിക് വില്യംസിനെ സിക്സറിനു തൂക്കി ‘വ്യക്തിപരമായൊരു കണക്കും’ കോലി തീർത്തു.

∙ തുടക്കം മുതലേ അടിയോടടി!

ഓപ്പണിങ്ങിൽ രോഹിത് ശർമയും ലോകേഷ് രാഹുലും ചേർന്ന് സമ്മാനിച്ച ഉജ്വല തുടക്കം തന്നെയായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ പ്രധാന പിടിവള്ളി. തുടക്കം മുതലേ തകർത്തടിച്ച് രാഹുലും രോഹിത്തും ചേർന്ന് 2009നു ശേഷം സ്വന്തം നാട്ടിൽ പവർപ്ലേ ഓവറിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറും സമ്മാനിച്ചു. ആദ്യ ആറ് ഓവറിൽ ഇരുവരും ചേർന്ന് 72 റൺസാണ് അടിച്ചെടുത്തത്. പവർപ്ലേ ഓവറുകളിൽ ഇന്ത്യ ഇതിൽ കൂടുതൽ റൺസ് നേടിയിട്ടുള്ളത് നാലു തവണ മാത്രം. ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് 12–ാം ഓവറിന്റെ നാലാം പന്തിലാണ്. അതിനു മുൻപ് ഇരുവരും ക്രീസിൽ നിന്ന 70 പന്തിൽനിന്ന് ഇന്ത്യൻ സ്കോർബോർഡിലെത്തിയത് 135 റൺസാണ്!

∙ ഇന്ത്യയുടെ ഉയർന്ന പവർപ്ലേ സ്കോറുകൾ

ADVERTISEMENT

78 – ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹാനാസ്ബർഗിൽ, 2018

77 – ശ്രീലങ്കയ്ക്കെതിരെ നാഗ്പുരിൽ, 2009

76 – ന്യൂസീലൻഡിനെതിരെ ജൊഹാനാസ്ബർഗിൽ, 2007

74 – ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിൽ, 2016

72 – വെസ്റ്റിൻഡീസിനെതിരെ മുംബൈയിൽ, 2019****

ആദ്യ പത്ത് ഓവറിൽ രോഹിത് – രാഹുൽ സഖ്യം സ്കോർ ചെയ്തതിന്റെ കണക്കു നോക്കുക:

1-5, 2-9, 3-16, 4-14, 5-14, 6-14, 7-9, 8-21, 9-5, 10-9, 11-16 ! 

സ്കോർ 135ൽ നിൽക്കെ രോഹിത്തിനെ പുറത്താക്കി കെസറിക് വില്യംസാണ് വിൻഡീസ് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അപ്പോഴേക്കും 70 പന്തിൽനിന്ന് രോഹിത്–രാഹുൽ സഖ്യം 135 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിച്ചത്.

∙ കോലിയുടെ പക

രോഹിത്തിനു പിന്നാലെ ഋഷഭ് പന്ത് വന്നപോലെ മടങ്ങിയെങ്കിലും മടങ്ങാനല്ല ഈ വരവ് എന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് ക്യാപ്റ്റൻ വിരാട് കോലി വാങ്കഡെയിൽ പാഡുകെട്ടിയത്. വിൻഡീസിന്റെ സകല കണക്കുകൂട്ടലും തെറ്റിപ്പോയത് കോലിയുടെ വരവോടെയായിരുന്നു. തുടർച്ചയായി രണ്ടു വിക്കറ്റുകൾ നഷ്ടമായതിന്റെ സമ്മർദ്ദം അകറ്റാനാകണം, പതുക്കെയാണ് കോലി തുടങ്ങിയത്. എന്നാൽ, 14–ാം ഓവറിലെ അവസാന പന്ത് നിലംതൊടാതെ ഗാലറിയിലെത്തിച്ച് കോലി വരാനിരിക്കുന്ന വിപത്തിന്റെ സൂചന വിൻഡീസ് ബോളർമാർക്ക് നൽകി.

ജെയ്സൻ ഹോൾഡർ എറിഞ്ഞ 15–ാം ഓവറിലാണ് കോലിയുടെ തനിസ്വരൂപം വിൻഡീസ് കണ്ടത്. രണ്ടു ഫോറും രണ്ടു സിക്സും സഹിതം 22 റൺസാണ് ഈ ഓവറിൽ കോലി അടിച്ചെടുത്തത്. ആരോടെ പകയുള്ളതുപോലുള്ള പ്രകടനമായിരുന്നു കോലിയുടേത്. ഓരോ സിക്സും ആരുടെയോ മുഖത്തടിക്കുന്ന ആവേശത്തോടെയാണ് കോലി നേടിയത്. അതിവൈകാരിക പ്രതികരണങ്ങൾ ഒട്ടേറെ കണ്ടു, കോലിയുടെ ഇന്നിങ്സിൽ. ഇതിനിടെ തിരുവനന്തപുരത്ത് കോലിയെ പൂട്ടിയ കെസറിക് വില്യംസിനെ കൊണ്ടുവന്ന് പൊള്ളാർഡ് നടത്തിയ പരീക്ഷണം വിജയിച്ചു. ഈ ഓവറിൽ കോലിയും രാഹുലും ചേർന്ന് നേടിയത് മൂന്നു റൺസ് മാത്രം.

എന്നാൽ, വില്യംസിന്റെ അടുത്ത വരവിൽ അതിന്റെ കേടും പലിശയും ചേർത്ത് കോലിയും രാഹുലും തീർത്തു. ആദ്യം രാഹുലും പിന്നീട് കോലിയും വില്യംസിനെ സിക്സറിനു ശിക്ഷിച്ചു. ഈ ഓവറിൽ ആകെ പിറന്നത് 17 റൺസ്! പൊള്ളാർഡ് എറിഞ്ഞ അടുത്ത ഓവറിൽ കോലി വീണ്ടും അപകടകാരിയായി. ഒരു ഫോറും മൂന്നു സിക്സും സഹിതം ഈ ഓവറിൽ പിറന്നത് 27 റൺസ്! പൊള്ളാർഡിനെ തുടർച്ചയായി രണ്ടു സിക്സിനു ശിക്ഷിച്ചാണ് കോലി അർധസെഞ്ചുറി കടന്നത്. കോട്രൽ എറിഞ്ഞ അവസാന ഓവറിൽ രാഹുൽ സെഞ്ചുറി തികയ്ക്കാനാകാതെ മടങ്ങിയെങ്കിലും, അവസാന പന്ത് സിക്സർ പറത്തിയാണ് കോലി ഇന്ത്യയെ 240ൽ എത്തിച്ചത്.

∙ സ്വപ്നതുല്യം, ഇന്ത്യൻ തുടക്കം

വിൻഡീസ് ബാറ്റ്സ്മാൻമാരുടെ കനത്ത തിരിച്ചടി പ്രതീക്ഷിച്ച് രണ്ടാം ബാറ്റിങ് കണ്ട ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രകടനമാണ് ഇന്ത്യ ബോളിങ്ങിലും പുറത്തെടുത്തത്. പവർപ്ലേ ഓവറുകളിൽ പന്തെറിഞ്ഞ ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി ത്രയം 17 റണ്‍സിനിടെ പിഴുതത് മൂന്ന് വിൻഡീസ് വിക്കറ്റുകൾ! കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചുറി നേടിയ ലെൻഡ്ൽ സിമ്മൺസ്, പരുക്കുമൂലം ബാറ്റിങ്ങിന് ഇറങ്ങാതിരുന്ന എവിൻ ലൂയിസിു പകരമെത്തിയ ബ്രണ്ടൻ കിങ്, കഴിഞ്ഞ മത്സരത്തിലെ ഹീറോ നിക്കോളാസ് പുരാൻ എന്നിവരാണ് 17 റൺസിനിടെ തിരികെ പവലിയനിലെത്തിയത്. വിക്കറ്റുകൾ ഈ മൂവർ സംഘം പങ്കിട്ടു!

ഇന്ത്യയ്ക്ക് അൽപമെങ്കിലും തലവേദന സൃഷ്ടിച്ച ഏക വിൻഡീസ് കൂട്ടുകെട്ടിന്റെ പിറവി അവിടെയായിരുന്നു. ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിൻഡീസ് ബോളർമാർക്കുമേൽ പുലർത്തിയ ആധിപത്യത്തിന്റെ തനിപ്പകർപ്പായിരുന്നു ഷിമ്രോൺ ഹെറ്റ്മയറും  കീറോൺ പൊള്ളാർഡും ചേർന്ന് കളത്തിൽ പുറത്തെടുത്തത്. ഇരുവരും ക്ലിക്കായതോടെ ഇന്ത്യൻ ബോളർമാർ തല്ലുകൊണ്ടു വലഞ്ഞു. മുഹമ്മദ് ഷമി എറിഞ്ഞ അഞ്ചാം ഓവറിൽ രണ്ടു തുടർ സിക്സുകളുമായി ഹെറ്റ്മയർ തുടങ്ങിവച്ച പോരാട്ടം പൊള്ളാർഡും ഏറ്റെടുത്തു. ശിവം ദുബെ എറിഞ്ഞ ഏഴാം ഓവറിൽ 3 ഫോറും ഒരു സിക്സും സഹിതം 19 റൺസാണ് വിൻഡീസ് അടിച്ചെടുത്തത്.

ഇതിനിടെ കോലി കുൽദീപ് യാദവിനെ രംഗത്തിറക്കി. ഇടയ്ക്കിടെ സിക്സ് വഴങ്ങിയെങ്കിലും ഒടുവിൽ കുൽദീപിന്റെ ഫുൾടോസിൽ കുരുങ്ങി ഹെറ്റ്മയർ പുറത്തായതോടെയാണ് കൂട്ടുകെട്ടു പൊളിഞ്ഞത്. കുൽദീപിനെതിരെ ഹാട്രിക് സിക്സ് തികയ്ക്കാനുള്ള ശ്രമത്തിൽ ബൗണ്ടറിക്കരികെ ലോകേഷ് രാഹുലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ 24 പന്തിൽ ഒരു ഫോറും അഞ്ച് സിക്സും സഹിതം 41 റൺസായിരുന്നു ഹെറ്റ്മയറിന്റെ സമ്പാദ്യം. ഹെറ്റ്മയർ മടങ്ങിയശേഷവും തകർത്തടിച്ച പൊള്ളാർഡ്, ട്വന്റി20യിൽ തന്റെ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തി. 39 പന്തിൽ അഞ്ചു ഫോറും ആറു സിക്സും സഹിതം 68 റൺസെടുത്ത പൊള്ളാർഡ് ഒടുവിൽ ഭുവനേശ്വർ കുമാറിന്റെ പന്തിൽ പകരക്കാരൻ ഫീൽഡർ രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. ഇതോടെ വിൻഡീസിന്റെ പോരാട്ടവും തീർന്നു!

∙ സിക്സറിൽ ‘നാനൂറാൻ’ രോഹിത്!

ഇന്ത്യൻ ഇന്നിങ്സിൽ ഷെൽഡൺ കോട്രൽ ബോൾ ചെയ്ത മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ സിക്സർ നേടിയ രോഹിത് ശർമ, രാജ്യാന്തര ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണം 400ൽ എത്തിച്ചു. ക്രിസ് ഗെയ്ൽ, ഷാഹിദ് അഫ്രീദി എന്നിവർക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവും ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരവുമാണ് രോഹിത്. അതേസമയം, ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരം രോഹിത്താണ്. 361–ാം ഇന്നിങ്സിൽ 400 സിക്സ് തികച്ച രോഹിത്, 437 ഇന്നിങ്സുകളിൽനിന്ന് 400 സിക്സ് തികച്ച അഫ്രീദിയുടെ റെക്കോർഡാണ് സ്വന്തം പേരിലേക്കു മാറ്റിയത്. ഗെയ്ൽ 486–ാം ഇന്നിങ്സിലാണ് 400 സിക്സ് പൂർത്തിയാക്കിയത്.

534 - ക്രിസ് ഗെയ്‍ൽ (530 ഇന്നിങ്സ്)

476 - ഷാഹിദ് അഫ്രീദി (508)

404 - രോഹിത് ശർമ (361)

398 - ബ്രണ്ടൻ മക്കല്ലം (474)

359 - മഹേന്ദ്രസിങ് ധോണി (526)

352 - സനത് ജയസൂര്യ (651)

∙ സിക്സിൽനിന്ന് സിക്സിലേക്കുള്ള ‘ദൂരം’

0 – 100 സിക്സുകൾ - 166 ഇന്നിങ്സ്

101 – 200 സിക്സുകൾ - 76 ഇന്നിങ്സ്

201 – 300 സിക്സുകൾ - 59 ഇന്നിങ്സ്

301 – 400 സിക്സുകൾ - 59 ഇന്നിങ്സ്

∙ ഇന്ത്യൻ ക്രിക്കറ്റിലെ ‘സിക്സർ നാഴികക്കല്ലുകൾ’

100 സിക്സുകൾ: കപിൽ ദേവ്

150 സിക്സുകൾ: സച്ചിൻ തെൻഡുൽക്കർ

200 സിക്സുകൾ: സൗരവ് ഗാംഗുലി

250 സിക്സുകൾ: സച്ചിൻ തെൻഡുൽക്കർ

300 സിക്സുകൾ: എം.എസ്. ധോണി

350 സിക്സുകൾ: രോഹിത് ശർമ

400 സിക്സുകൾ: രോഹിത് ശർമ

∙ റെക്കോർഡ് ബുക്കിലെ പോരാട്ടം

∙ ട്വന്റി20യിൽ ഇന്ത്യയുടെ ഉയർന്ന സ്കോറുകൾ

 

260/5 – ശ്രീലങ്കയ്ക്കെതിരെ ഇൻഡോറിൽ, 2017

244/4 – വെസ്റ്റിൻഡീസിനെതിരെ ലൗഡർഹില്ലിൽ, 2016

240/3 – വെസ്റ്റിൻഡീസിനെതിരെ മുംബൈയിൽ, 2019***

218/4 – ഇംഗ്ലണ്ടിനെതിരെ ഡർബനിൽ, 2007

 

∙ ഒരു ഇന്നിങ്സിൽ മൂന്ന് 50+ സ്കോറുകൾ

 

ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഡർബനിൽ, 2007

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ മുബൈയിൽ, 2016

ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരെ അഡ്‌ലെയ്ഡിൽ, 2019

ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ മുംബൈയിൽ, 2019

 

∙ ട്വന്റി20യിൽ ഏറ്റവും കൂടുതൽ തോൽവികൾ

 

61 ശ്രീലങ്ക/വെസ്റ്റിൻഡീസ് *

60 ബംഗ്ലദേശ്

56 ന്യൂസീലൻഡ്

55 പാക്കിസ്ഥാൻ

54 സിംബാബ്‌വെ

 

∙ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം മത്സരങ്ങളിൽ ഇന്ത്യ

 

മത്സരം – 10

ജയം – 9

തോൽവി – 1 (ന്യൂസീലൻഡിനെതിരെ ഹാമിൽട്ടനിൽ, 2019)

 

∙ ഇന്ത്യയ്ക്കെതിരെ ഇന്ത്യയിൽ കൂടുതൽ സിക്സ്

 

15 വെസ്റ്റിൻഡീസ്, ഹൈദരാബാദ്, 2019

12 വെസ്റ്റിൻഡീസ്, തിരുവനന്തപുരം, 2019

12 വെസ്റ്റിൻഡീസ്, മുംബൈ, 2019 *

(എല്ലാം ഈ പരമ്പരയിൽ)

11 വെസ്റ്റിൻഡീസ്, മുംബൈ, 2016

10 ന്യൂസീലൻഡ്, രാജ്കോട്ട്, 2017

10 ശ്രീലങ്ക, ഇൻഡോർ, 2017

English Summary: India vs West Indies, 3rd T20I - Match Analysis