വഡോദര∙ രോഹിത് ശർമയും മായങ്ക് അഗർവാളും ജാഗ്രതൈ! ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ശക്തമായ അവകാശവാദം ഉന്നയിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റെ കന്നി ഇരട്ടസെഞ്ചുറിയുമായി പൃഥ്വി ഷായുടെ അവതാരം. രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കെതിരായ മത്സരത്തിലാണ് ഷായുടെ തകർപ്പൻ ഇരട്ടസെഞ്ചുറി പ്രകടനം.

വഡോദര∙ രോഹിത് ശർമയും മായങ്ക് അഗർവാളും ജാഗ്രതൈ! ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ശക്തമായ അവകാശവാദം ഉന്നയിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റെ കന്നി ഇരട്ടസെഞ്ചുറിയുമായി പൃഥ്വി ഷായുടെ അവതാരം. രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കെതിരായ മത്സരത്തിലാണ് ഷായുടെ തകർപ്പൻ ഇരട്ടസെഞ്ചുറി പ്രകടനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വഡോദര∙ രോഹിത് ശർമയും മായങ്ക് അഗർവാളും ജാഗ്രതൈ! ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ശക്തമായ അവകാശവാദം ഉന്നയിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റെ കന്നി ഇരട്ടസെഞ്ചുറിയുമായി പൃഥ്വി ഷായുടെ അവതാരം. രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കെതിരായ മത്സരത്തിലാണ് ഷായുടെ തകർപ്പൻ ഇരട്ടസെഞ്ചുറി പ്രകടനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വഡോദര∙ രോഹിത് ശർമയും മായങ്ക് അഗർവാളും ജാഗ്രതൈ! ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ശക്തമായ അവകാശവാദം ഉന്നയിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റെ കന്നി ഇരട്ടസെഞ്ചുറിയുമായി പൃഥ്വി ഷായുടെ അവതാരം. രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കെതിരായ മത്സരത്തിലാണ് ഷായുടെ തകർപ്പൻ ഇരട്ടസെഞ്ചുറി പ്രകടനം. വീരേന്ദർ സേവാഗിനെ അനുസ്മരിപ്പിക്കും വിധം തകർത്തടിച്ച ഷാ, 174 പന്തിൽ 19 ഫോറും ഏഴു സിക്സും സഹിതമാണ് ഇരട്ടസെഞ്ചുറി കുറിച്ചത്. മത്സരത്തിലാകെ 179 പന്തുകൾ നേരിട്ട ഷാ, 202 റൺസെടുത്ത് പുറത്തായി. ഒന്നാം ഇന്നിങ്സിലും തകർത്തടിച്ച ഷാ, 62 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 66 റൺസെടുത്തിരുന്നു.

പൃഥ്വി ഷായുടെ ഐതിഹാസിക പ്രകടനത്തിന്റെ കരുത്തിൽ ബരോഡയ്ക്കെതിരെ മുംബൈ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 409 റണ്‍സെടുത്ത് ഡിക്ലയർ ചെയ്തു. ഇതോടെ 534 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് മുംബൈ ബറോഡയ്ക്കു മുന്നിൽ ഉയർത്തിയത്. ഒന്നാം ഇന്നിങ്സിൽ 431 റൺസിനു പുറത്തായ മുംബൈയ്ക്കെതിരെ, ബറോഡയുടെ ഒന്നാം ഇന്നിങ്സ് 307 റൺസിൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ 66.2 ഓവറിലാണ് നാലു വിക്കറ്റ് നഷ്ടത്തിൽ മുംബൈ 409 റൺസെടുത്തത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 70 പന്തിൽ 12 ഫോറും അഞ്ചു സിക്സും സഹിതം 102 റൺസോടെ പുറത്താകാതെ നിന്നു.

ADVERTISEMENT

ക്രുനാൽ പാണ്ഡ്യ, യൂസഫ് പഠാൻ, ദീപക് ഹൂഡ തുടങ്ങിയ പരിചിത മുഖങ്ങൾ ഒട്ടേറെയുള്ള ബറോഡയ്ക്കെതിരെ അക്ഷരാർഥത്തിൽ സ്ഫോടനാത്മക ബാറ്റിങ്ങാണ് പൃഥ്വി ഷാ പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ പോലും എതിരാളികൾക്ക് പഴുതനുവദിക്കാത്ത ബാറ്റിങ്ങായിരുന്നു അത്. സഹ ഓപ്പണർ ജയ് ബിസ്തയ്ക്കൊപ്പം ഒന്നാം ഇന്നിങ്സിൽ 74 റൺസ് കൂട്ടുകെട്ട് തീർത്ത ഷാ, രണ്ടാം ഇന്നിങ്സിൽ 190 റൺസിന്റെ കൂട്ടുകെട്ടാണ് തീർത്തത്! വഡോദരയിലെ റിലയൻസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പൃഥ്വി ഷായുടെ ഷോട്ടുകളെത്താത്ത സ്ഥലങ്ങൾ ചുരുക്കം.

 ഒന്നാം ഇന്നിങ്സിൽ 37 പന്തിൽ അർധസെഞ്ചുറി കടന്ന ഷായ്ക്ക്, രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറി പിന്നിടാൻ വേണ്ടിവന്നത് ഒരു പന്തു കുറവുമാത്രം. 84 പന്തിൽ ഷാ ഒൻപതാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയിലെത്തി. ഇതിനിടെ ജയ് ബിസ്ത 60 പന്തിൽ അർധസെഞ്ചുറി പിന്നിട്ടു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെന്ന നിലയിലായിരുന്നു മുംബൈ. ഷാ 113 പന്തിൽ 122 റൺസോടെ ക്രീസിൽ. തിരിച്ചെത്തിയിട്ടും തകർത്തടിച്ച ഷാ 146 പന്തിൽ 150 കടന്നു. അവിടുന്നങ്ങോട്ട് താരം വീണ്ടും വേഗം കൂട്ടി. അടുത്ത 50 റൺസിന് വേണ്ടിവന്നത് 28 പന്തു മാത്രം! 174 പന്തിൽ 19 ഫോറും ഏഴു സിക്സും സഹിതം ഷാ ഇരട്ടസെഞ്ചുറി പിന്നിട്ടു.

ADVERTISEMENT

∙ ഉവ്വ്, ഇത് പൃഥ്വി ഷാ 2.0 !

20–ാം ജന്മദിനത്തോട് അനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലെ വാക്കുകളോട് നീതി പുലർത്തിയാണ് ഷാ ഇരട്ടസെ‍ഞ്ചുറി പ്രകടനം പുറത്തെടുത്തത്. മുഷ്താഖ് അലി ചാംപ്യൻഷിപ്പിൽ മുംബൈയ്ക്കു വേണ്ടി കളിക്കാൻ പരിശീലനം നടത്തുന്നതിന്റെ വിഡിയോ സഹിതമായിരുന്നു ഷായുടെ കമന്റ്. ‘എനിക്ക് ഇന്ന് 20 വയസ്സു തികഞ്ഞു. ഇനിയങ്ങോട്ട് പൃഥ്വി ഷാ 2.0 ആയിരിക്കും ഞാൻ. പിന്തുണ നൽകിയ എല്ലാവർക്കും നന്ദി, വീണ്ടും കാണാം’.

ADVERTISEMENT

ഉത്തജേക മരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് എട്ടു മാസം നീണ്ടുനിന്ന വിലക്കിലായിരുന്നു ഷാ. ജലദോഷത്തിനുള്ള മരുന്നുകളിലുള്ള ടെർബ്യൂട്ടാലിൻ ആണ് ഷായുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയത്. അരക്കെട്ടിനേറ്റ പരുക്കിനെ തുടർന്ന് വിശ്രമത്തിലിരിക്കെയാണ് വിലക്കു ലഭിച്ചത്. ഫെബ്രുവരി 22ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ പൃഥ്വി നൽകിയ മൂത്ര സാംപിളിൽ ടെർബ്യൂട്ടാലിൻ എന്ന ഉൽപന്നമാണു കണ്ടെടുത്തത്. കഫ് സിറപ്പ് ഉപയോഗിച്ചിരുന്നുവെന്നും അതിൽ അതിൽ ടെർബ്യൂട്ടാലിൻ അടങ്ങിയിട്ടുണ്ടെന്ന് അറിയില്ലായിരുന്നു എന്നുമാണു ഷാ നൽകിയ വിശദീകരണം. ഷാ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് ബിസിസിഐ അറിയിച്ചു.എന്നാൽ, ഉത്തേജക വിരുദ്ധ ഏജൻസിയായ ‘വാഡ’യുടെ നിരോധിത പട്ടികയിൽപ്പെട്ട ഉൽപന്നമാണ് ടെർബ്യൂട്ടാലിൻ എന്നതിനാൽ വിലക്ക് എന്നത് അനിവാര്യതയായി.

മാർച്ച് 16 മുതൽ നവംബർ 15 വരെ നീണ്ടുനിന്ന വിലക്കിനുശേഷം സജീവ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ഇരുപതുകാരനായ ഷാ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് മുംബൈ ജഴ്സിയിൽ വീണ്ടും കളത്തിലിറങ്ങിയത്. കളിച്ച അഞ്ചു മത്സരങ്ങളിൽ മൂന്നിലും അർധസെഞ്ചുറി നേടിയാണ് ഷാ വരവറിയിച്ചത്. 63, 30, 64, 30, 53 എന്നിങ്ങനെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അഞ്ച് ഇന്നിങ്സുകളിൽ താരത്തിന്റെ പ്രകടനം. ഇതിന്റെ തുടർച്ചയായാണ് രഞ്ജി ട്രോഫിയിലെ അതിവേഗ ഇരട്ടസെഞ്ചുറി.

English Summary: Prithvi Shaw has staked a claim for the third Test opener's role for the tour of New Zealand with a stunning hundred in a Ranji Trophy match against Baroda.