ന്യൂഡൽഹി∙ ദിവസങ്ങളായി ഇന്ത്യയുമായി ബന്ധപ്പെട്ടു ലാലിഗ പറയുന്ന ‘സസ്പെൻസ്’ ഒടുവിൽ പുറത്ത്. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ലാലിഗയുടെ ഇന്ത്യയിലെ ബ്രാൻഡ് ആംബാസഡറാകും. സ്പാനിഷ് ഫുട്ബോൾ ടൂർണമെന്റായ.... Laliga, India, Rohit Sharma

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ദിവസങ്ങളായി ഇന്ത്യയുമായി ബന്ധപ്പെട്ടു ലാലിഗ പറയുന്ന ‘സസ്പെൻസ്’ ഒടുവിൽ പുറത്ത്. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ലാലിഗയുടെ ഇന്ത്യയിലെ ബ്രാൻഡ് ആംബാസഡറാകും. സ്പാനിഷ് ഫുട്ബോൾ ടൂർണമെന്റായ ലാലിഗ ആദ്യമായാണ് ഇന്ത്യയിൽ ഒരാളെ ബ്രാൻഡ് അംബാസഡറാക്കുന്നത്.

ലാലിഗയുമായി കൈകോർക്കാൻ സാധിക്കുന്നത് ഏറെ പ്രത്യേകതകളുള്ളതാണെന്നു രോഹിത് ശർമ പ്രതികരിച്ചു. ഫുട്ബോളിന് എന്റെ ഹൃദയത്തിൽ സ്ഥാനമുണ്ട്. സ്പാനിഷ് വമ്പൻമാർ ഗ്രാസ്റൂട്ട് പദ്ധതികളുമായി ഇന്ത്യൻ ഫുട്ബോളിൽ ഇടപെടുന്നതു വലിയ കാര്യമാണ്. ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനുള്ള താൽപര്യവും രോഹിത് ശർമ അറിയിച്ചു.

ADVERTISEMENT

കയ്യിൽ ബാറ്റും ഫുട്ബോളും പിടിച്ചു നിൽക്കുന്ന രോഹിത് ശർമയുടെ ചിത്രം ലാലിഗ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. റിയൽ മഡ്രിഡ് ക്ലബിന്റെ കടുത്ത ആരാധകനായ രോഹിത് ശർമ കഴിഞ്ഞ ദിവസമാണ് രാജ്യാന്തര ക്രിക്കറ്റിൽ 400 സിക്സുകളെന്ന നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലേക്കു വരുന്നതായി ലാലിഗ ദിവസങ്ങൾക്കു മുൻപേ അറിയിച്ചിരുന്നു. എന്നാൽ ഏതു രീതിയിലുള്ള ഇടപെടലാണ് ലാലിഗ ഇന്ത്യയിൽ നടത്തുകയെന്ന കാര്യം വ്യക്തമായിരുന്നില്ല.

ഇന്ത്യയിലെ ഒരു ഐഎസ്എൽ ടീമിനെ ലാലിഗയിലെ ഏതെങ്കിലും ടീം ഏറ്റെടുത്തേക്കും എന്നുവരെ ഇതിനു പിന്നാലെ പ്രചാരണമുണ്ടായി. അതിനിടെയാണ് വ്യാഴാഴ്ച ലാലിഗ തന്നെ സസ്പെൻസ് പുറത്തുവിട്ടത്. രോഹിതിലൂടെ ഇന്ത്യയില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലാലിഗയുടെ ശ്രമം.

ADVERTISEMENT

English Summary: Rohit Sharma humbled to be named La Liga’s first-ever brand ambassador in India