കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിനു മുന്നോടിയായുള്ള താരലേലത്തിൽ വാങ്ങാൻ ആളില്ലാതെ പോയ യൂസഫ് പഠാനെ ആശ്വസിപ്പിച്ച് സഹോദരൻ കൂടിയായ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറൽ. കൊൽക്കത്തയിൽ ഇന്നലെ നടന്ന താരലേലത്തിൽ ഒരു കോടി രൂപയായിരുന്നു മുപ്പത്തേഴുകാരനായ യൂസഫ് പഠാന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിനു മുന്നോടിയായുള്ള താരലേലത്തിൽ വാങ്ങാൻ ആളില്ലാതെ പോയ യൂസഫ് പഠാനെ ആശ്വസിപ്പിച്ച് സഹോദരൻ കൂടിയായ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറൽ. കൊൽക്കത്തയിൽ ഇന്നലെ നടന്ന താരലേലത്തിൽ ഒരു കോടി രൂപയായിരുന്നു മുപ്പത്തേഴുകാരനായ യൂസഫ് പഠാന്റെ അടിസ്ഥാന വില. താരത്തെ രണ്ടു തവണ ലേലത്തിനായി അവതരിപ്പിച്ചെങ്കിലും എട്ടു ടീമുകളും താൽപര്യം കാട്ടിയില്ല. ഈ സാഹചര്യത്തിലാണ് ആശ്വാസ വാക്കുകളുമായി അനിയൻ പഠാന്റെ ട്വീറ്റെത്തിയത്.

‘താങ്കളുടെ കരിയറിനെ നിർവചിക്കുക ഇത്തരം ചെറിയ തിരിച്ചടികളല്ല. എക്കാലവും അസാമാന്യ മികവു പുലർത്തിയ താരമാണ് താങ്കൾ. ഒരു യഥാർഥ മാച്ച് വിന്നർ. എല്ലായ്പ്പോഴും ഇഷ്ടം ലാലാ.’ – ഇർഫാൻ പഠാൻ ട്വിറ്ററിൽ കുറിച്ചു. യൂസഫ് പഠാനുമൊത്തുള്ള ഒരു ചിത്രവും ഇർഫാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയനായ ഓൾറൗണ്ടറായിരുന്നു യൂസഫ് പഠാൻ. ആദ്യ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന അദ്ദേഹം 435 റൺസും എട്ടു വിക്കറ്റും നേടി മികച്ച ഓൾറൗണ്ട് പ്രകടനമാണ് കാഴ്ചവച്ചത്. ആ സീസണിൽ രാജസ്ഥാൻ ചാംപ്യൻമാരാകുകയും ചെയ്തു. 21 പന്തിൽ അർധസെഞ്ചുറി നേടി ആ സീസണിലെ വേഗമേറിയ അർധസെഞ്ചുറിയും യൂസഫ് സ്വന്തമാക്കി.

പിന്നീട് കൊൽക്കത്തയിലേക്കു ചേക്കേറിയ പഠാൻ 2011 മുതൽ 2017 വരെ തുടർച്ചയായി ആറു സീസണുകളിൽ അവരുടെ വിശ്വസ്ത താരമായിരുന്നു. 2014ൽ 15 പന്തിൽനിന്ന് അർധസെഞ്ചുറി നേടി ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറിയെന്ന റെക്കോർഡ് സ്വന്തമാക്കി. പഠാന്റെ കൂടി സംഭാവനകളുടെ മികവിലാണ് 2012, 2014 വർഷങ്ങളിൽ കൊൽക്കത്ത ഐപിഎൽ ചാംപ്യൻമാരായത്. പിന്നീട് കൊൽക്കത്ത വിട്ട പഠാൻ കഴിഞ്ഞ രണ്ടു സീസണുകളിലും സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു. എങ്കിലും ഇത്തവണ താരലേലത്തിനു മുന്നോടിയായി സൺറൈസേഴ്സ് പഠാനെ റിലീസ് ചെയ്തു.

ADVERTISEMENT

∙ വാങ്ങാൻ ആളില്ലാതെ പോയ മറ്റു പ്രമുഖർ

ഹനുമ വിഹാരി, ചേതേശ്വർ പൂജാര, എവിൻ ലൂയിസ്, കോളിൻ ഇൻഗ്രാം, മാർട്ടിൻ ഗപ്ടിൽ, കാർലോസ് ബ്രാത്‌വയ്റ്റ്, ആൻഡിൽ പെഹ്‌ലൂക്‌വായോ, കോളിൻ മൺറോ, ബെൻ കട്ടിങ്, ആൻറിച് നോർജെ, മാർക്ക് വുഡ്, ബരീന്ദർ സ്രാൻ, അൽസാരി ജോസഫ്, മുസ്താഫിസുർ റഹ്മാൻ, ഹെൻറിച് ക്ലാസൻ, കുശാൽ പെരേര, മുഷ്ഫിഖുർ റഹിം, ഷായ് ഹോപ്പ്, ആദം സാംപ, ജയിംസ് പാറ്റിൻസൻ, ലിയാം പ്ലങ്കറ്റ്, ടിം സൗത്തി, ജെയ്സൻ ഹോൾഡർ, ഇഷ് സോധി, സീൻ ആബട്ട്, കെസറിക് വില്യംസ്, സ്റ്റ്യുവാർട്ട് ബിന്നി, മാറ്റ് ഹെൻറി, ഹെയ്ഡൻ വാൽഷ്, എയ്ഞ്ചലോ മാത്യൂസ്, ആഷ്ടൺ ആഗർ, മോയ്സസ് ഹെൻറിക്വസ്, ഡാർസി ഷോർട്ട്, തിസാര പെരേര, ആഷ്ടൺ ടേണർ, റിലീ റൂസ്സോ, അലക്സ് ഹെയ്ൽസ്, കോറി ആൻഡേഴ്സൻ, ദസൂൺ ഷനാക, ഡാൻ ക്രിസ്റ്റ്യൻ, റാസി വാൻഡർ ദസ്സൻ, ജയിംസ് ഫോക്നർ, ബ്രണ്ടൻ കിങ്, എയ്ഡൻ മർക്രം, നുവാൻ പ്രദീപ്, ജീവൻ മെൻഡിസ്, സാബിർ റഹ്മാൻ, മുഹമ്മദ് സയ്ഫുദ്ദീൻ, ടോം ലാഥം, ടബ്രായിസ് ഷംസി, ദിമുത് കരുണരത്നെ

ADVERTISEMENT

English Summary: Small hiccups don't define your career: Irfan Pathan's message for brother Yusuf