ബെംഗളൂരു∙ കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന ഐപിഎൽ താരലേലത്തിൽ രണ്ടു തവണ ആരും വാങ്ങാനാളില്ലാതെ തഴയപ്പെട്ട താരമാണ് ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ൻ. ഇത്തവണ വാങ്ങാൻ ആളില്ലാതെ പോയവരുടെ പട്ടികയിലേക്ക് സ്റ്റെയ്നും തള്ളപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി മൂന്നാം തവണയും ലേലത്തിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന ഐപിഎൽ താരലേലത്തിൽ രണ്ടു തവണ ആരും വാങ്ങാനാളില്ലാതെ തഴയപ്പെട്ട താരമാണ് ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ൻ. ഇത്തവണ വാങ്ങാൻ ആളില്ലാതെ പോയവരുടെ പട്ടികയിലേക്ക് സ്റ്റെയ്നും തള്ളപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി മൂന്നാം തവണയും ലേലത്തിനായി താരത്തിന്റെ പേര് ഉയർന്നുവരുന്നത്. അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ സ്റ്റെയ്നെ സ്വന്തമാക്കുകയും ചെയ്തു.

ഇത്തവണ താരലേലത്തിൽ ‘കഷ്ടിച്ച് രക്ഷപ്പെട്ട’ താരമാണ് സ്റ്റെയ്നെന്ന് ധരിച്ചിരുന്നവരെ ഞെട്ടിച്ചാണ്, ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ഉന്നമിട്ട പ്രധാന താരങ്ങളിലൊരാൾ സ്റ്റെയ്നായിരുന്നുവെന്ന് ആർസിബിയുടെ ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസ്സന്റെ വെളിപ്പെടുത്തൽ. ടീമിന്റെ പ്രധാന ബോളറായി സ്റ്റെയ്നെ വേണമെന്ന് ലേലത്തിനു മുൻപേ ക്യാപ്റ്റൻ വിരാട് കോലി താൽപര്യം പ്രകടിപ്പിച്ചിരുന്നെന്നാണ് ഹെസ്സൻ പറയുന്നത്. ഇത്തവണ താരലേലത്തിനു മുന്നോടിയായി റോയൽ ചാലഞ്ചേഴ്സ് റിലീസ് ചെയ്ത താരം കൂടിയാണ് സ്റ്റെയ്ൻ.

ADVERTISEMENT

അങ്ങനെയെങ്കിൽ ആദ്യത്തെ രണ്ടുതവണ സ്റ്റെയ്നെ ലേലത്തിന് അവതരിപ്പിച്ചപ്പോഴും റോയൽ ചാലഞ്ചേഴ്സ് അനങ്ങാതിരുന്നത് എന്തുകൊണ്ടാണ്? അതൊരു തന്ത്രമായിരുന്നുവെന്നാണ് ഹെസ്സന്റെ വിശദീകരണം. തുടക്കത്തിൽത്തന്നെ സ്റ്റെയ്നിൽ താൽപര്യം കാട്ടിയാൽ മറ്റു ടീമുകളും രംഗത്തുവരാൻ സാധ്യതയുള്ളതിനാൽ ‘താൽപര്യക്കുറവ്’ കാട്ടി വിലകുറച്ച് സ്വന്തമാക്കാനായിരുന്നു അവരുടെ ശ്രമമത്രേ!

‘സ്റ്റെയ്നെ ടീമിലെടുക്കണമെന്ന കാര്യത്തിൽ തുടക്കം മുതലേ ഞങ്ങൾക്ക് വ്യക്തമായ പ്ലാനുണ്ടായിരുന്നു. പക്ഷേ, ആദ്യം തന്നെ സ്റ്റെയ്നിന്റെ കാര്യത്തിൽ താൽപര്യം കാട്ടിയാൽ അദ്ദേഹത്തിന്റെ വില 3–4 കോടിയായി ഉയരുമായിരുന്നു. അത് ഞങ്ങളുടെ സകല പദ്ധതികളും പൊളിച്ചേനെ’ – ഹെസ്സൻ ചൂണ്ടിക്കാട്ടി.

ADVERTISEMENT

‘ഇതേ തന്ത്രം തന്നെയാണ് ശ്രീലങ്കൻ താരം ഇസൂര ഉഡാനയുടെ കാര്യത്തിലും ഞങ്ങൾ അവലംബിച്ചത്. ഉഡാനയെ ലേലത്തിന് വച്ചപ്പോൾ ഞങ്ങൾ ആദ്യം തന്നെ താൽപര്യം കാട്ടാതിരുന്നത് ബോധപൂർവമാണ്. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഉറപ്പായും മറ്റു ടീമുകളും മത്സരിച്ച് വിളിച്ച് രംഗത്ത് വരുമായിരുന്നു. അതുകൊണ്ട് ഉഡാനയുടെ കാര്യത്തിലും മന്ദഗതിയിൽ നീങ്ങാനായിരുന്നു തീരുമാനം. എന്തായാലും ക്ഷമയോടെ നീങ്ങിയത് ഫലം ചെയ്തു. 50 ലക്ഷം രൂപയ്ക്കാണ് ഉഡാനയെ ഞങ്ങള്‍ക്ക് ലഭിച്ചത്’ – ഹെസ്സൻ ചൂണ്ടിക്കാട്ടി.

ഐപിഎല്ലിൽ ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ള ഏഴാമത്തെ ബോളറായ സ്റ്റെയ്ൻ, ആദ്യ മൂന്നു സീസണുകളിൽ റോയൽ ചാലഞ്ചേഴ്സിന്റെ മുഖ്യ ബോളറായിരുന്നു. പിന്നീട് മറ്റു ടീമുകളിലേക്ക് ചേക്കേറിയെങ്കിലും കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ റോയൽ ചാലഞ്ചേഴ്സിലേക്ക് തിരിച്ചെത്തി. ഓസീസ് താരം നേഥൻ കോൾട്ടർനൈലിനു പരുക്കേറ്റ സാഹചര്യത്തിലായിരുന്നു ഇത്. രണ്ടു മത്സരങ്ങളിൽ കളിച്ചെങ്കിലും അപ്പോഴേക്കും തോളിനു പരുക്കേറ്റ് വീണ്ടും പുറത്തായി.

ADVERTISEMENT

English Summary: Virat Kohli and RCB were keen on getting Dale Steyn at IPL auction: Mike Hesson