പുണെ∙ ശ്രീലങ്കയ്ക്ക‌െതിരായ ട്വന്റി20 പരമ്പര നേടിയ ശേഷം കിരീടവുമായി ഇന്ത്യൻ ടീം പകർത്തിയ ടീം ചിത്രത്തിൽ മലയാളി താരം സഞ്ജു സാംസണെവിടെ? 15 അംഗ ടീമിലെ ബാക്കി 14 പേരും ചിത്രത്തിലുണ്ടെങ്കിലും സഞ്ജുവിനെ ‘കാണാതെ പോയത്’ ആരാധകർക്കിടയിൽ വിവിധ അഭ്യൂഹങ്ങൾക്കു കാരണമായി. ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം ടീമിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ∙ ശ്രീലങ്കയ്ക്ക‌െതിരായ ട്വന്റി20 പരമ്പര നേടിയ ശേഷം കിരീടവുമായി ഇന്ത്യൻ ടീം പകർത്തിയ ടീം ചിത്രത്തിൽ മലയാളി താരം സഞ്ജു സാംസണെവിടെ? 15 അംഗ ടീമിലെ ബാക്കി 14 പേരും ചിത്രത്തിലുണ്ടെങ്കിലും സഞ്ജുവിനെ ‘കാണാതെ പോയത്’ ആരാധകർക്കിടയിൽ വിവിധ അഭ്യൂഹങ്ങൾക്കു കാരണമായി. ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ സഞ്ജുവിനാകും കിരീടവുമായി ചിത്രത്തിനു പോസ് ചെയ്യാനുള്ള ഭാഗ്യം എന്നു കരുതിയിരിക്കെയാണ് ചിത്രത്തിൽനിന്നു തന്നെ താരം അപ്രത്യക്ഷനായത്.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി മൂന്നാമനായി ബാറ്റു ചെയ്യാനെത്തിയ  സഞ്ജു നേരിട്ട ആദ്യ പന്തു തന്നെ സിക്സർ പറത്തിയിരുന്നു. നേരിട്ട തൊട്ടടുത്ത പന്തിൽ പുറത്താവുകയും ചെയ്തു. ടീമിന്റെ ഗ്രൂപ്പ് ചിത്രത്തിൽ സഞ്ജുവിന്റെ അസാന്നിധ്യം ആരാധകർക്കിടയിൽ ചർച്ചയാകുന്നതിനിടെ ഇന്ത്യൻ ടെസ്റ്റ് താരം മായങ്ക് അഗർവാൾ ട്വീറ്റ് ചെയ്ത മറ്റൊരു ചിത്രം എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകി. മായങ്ക് അഗർവാൾ ഉൾപ്പെയുള്ള താരങ്ങൾക്കൊപ്പം ഈ ചിത്രത്തിൽ സഞ്ജുവുണ്ടുമായിരുന്നു.

ADVERTISEMENT

പിന്നീടാണ് സംഭവം വ്യക്തമാകുന്നത്. ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽ അംഗമാണ് സഞ്ജു. പുണെയിലെ ഇന്ത്യയുടെ മൂന്നാം ട്വന്റി20 പൂർത്തിയായതിനു തൊട്ടുപിന്നാലെയായിരുന്നു ഇന്ത്യ എ ടീമിന്റെ ന്യൂസീലൻഡ് യാത്ര. ഇതോടെ ഇന്ത്യയുടെ വിജയാഘോഷങ്ങളിൽ പങ്കാളിയാകാതെ സഞ്ജു നേരെ ടീം താമസിക്കുന്ന ഹോട്ടലിലേക്കു മടങ്ങി. അവിടെനിന്ന് വിമാനത്താവളത്തിലേക്കു പോവുകയും ചെയ്തു.

വിമാനത്തില്‍വച്ച് പകർത്തിയ ചിത്രം മായങ്ക് അഗർവാൾ പങ്കുവച്ചപ്പോഴാണ് അതിൽ സഞ്ജുവും ഇടംപിടിച്ചത്. ഇന്ത്യ എ ടീമിൽ അംഗങ്ങളായ അക്സർ പട്ടേൽ, ക്രുനാൽ പാണ്ഡ്യ, സൂര്യകുമാർ യാദവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മറ്റൊരു മലയാളി താരം സന്ദീപ് വാരിയരും ടീമിലുണ്ടെങ്കിലും ചിത്രത്തിലില്ല. ശുഭ്മാൻ ഗില്ലാണ് ഇന്ത്യ എ ടീം നായകൻ.

ADVERTISEMENT

ജനുവരി 22, 24, 26 തീയതികളിലായാണ് ഇന്ത്യ എ – ന്യൂസീലൻഡ് എ അനൗദ്യോഗിക ഏകദിന മത്സരങ്ങൾ നടക്കുക. ഇതിനു പിന്നാലെ ആരംഭിക്കുന്ന അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ ഹനുമ വിഹാരി നയിക്കും. സഞ്ജുവിന് ടീമിൽ ഇടമില്ലെങ്കിലും സന്ദീപ് വാരിയരിലൂടെ ഈ ടീമിലും മലയാളി പ്രാതിനിധ്യമുണ്ട്. ഹനുമ വിഹാരി നയിക്കുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റിനുള്ള ടീമിൽ മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, വൃദ്ധിമാൻ സാഹ, ആർ. അശ്വിൻ തുടങ്ങിയവരുമുണ്ട്.

English Summary: Why Sanju Samson was missing from team India’s celebration picture