മുംബൈ ∙ ‘വേണമെങ്കിൽ നാലാം നമ്പറിൽ കളിക്കാനും ഞാൻ തയാർ’. മുൻനിര ബാറ്റ്സ്മാൻമാരായ രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ രാഹുൽ എന്നീ മൂന്നു പേരും ഒന്നിച്ചെത്തിയതോടെ ഓസ്ട്രേലിയയ്ക്കെതിരെ ഒന്നാം ഏകദിനത്തിനു മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞ വാക്കുകൾ. പറഞ്ഞതു പോലെ വാങ്കഡെയിൽ തന്റെ ഇഷ്ട പൊസിഷനായ മൂന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ‘വേണമെങ്കിൽ നാലാം നമ്പറിൽ കളിക്കാനും ഞാൻ തയാർ’. മുൻനിര ബാറ്റ്സ്മാൻമാരായ രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ രാഹുൽ എന്നീ മൂന്നു പേരും ഒന്നിച്ചെത്തിയതോടെ ഓസ്ട്രേലിയയ്ക്കെതിരെ ഒന്നാം ഏകദിനത്തിനു മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞ വാക്കുകൾ. പറഞ്ഞതു പോലെ വാങ്കഡെയിൽ തന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പർ വിട്ടൊഴിയാനും കോലി തയാറായി. പക്ഷേ കോലിയുടെ ത്യാഗം ഇന്ത്യയെ തുണച്ചില്ല. മോശമല്ലാത്ത തുടക്കം കിട്ടിയിട്ടും മികച്ച സ്കോർ കണ്ടെത്താനാവാതെ പോയ ഇന്ത്യയുടെ തോൽവി 10 വിക്കറ്റിന്.

രാഹുലിനു വേണ്ടി മൂന്നാം നമ്പർ വിട്ടു നൽകിയ കോലിയുടെ തീരുമാനം തെറ്റായിപ്പോയെന്ന അഭിപ്രായവുമായി മുൻതാരങ്ങൾ രംഗത്തെത്തി. ‘ഈ പ്ലാൻ വിജയിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഇങ്ങനെയൊരു പരീക്ഷണത്തിന് ഓസ്ട്രേലിയൻ പരമ്പര തന്നെ തിരഞ്ഞെ‌‌ടുത്തത് അബദ്ധമായി– വി.വി.എസ്. ലക്ഷ്മണിന്റെ വാക്കുകൾ. കോലി ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആണെന്നും അദ്ദേഹം മൂന്നാം നമ്പറിൽ തന്നെ തുടരണമെന്നുമായിരുന്നു ഹർഭജൻ സിങ്ങിന്റെ അഭിപ്രായം. 

ADVERTISEMENT

∙ മൂന്നാമൻ കോലി 

ബാറ്റിങ്ങിന് അനുകൂലമായ വാങ്കഡയിലെ പിച്ചിൽ ഇന്ത്യൻ ഇന്നിങ്സ് മുക്കിയും മൂളിയും 255ൽ ഒതുങ്ങിയതിന്റെ പ്രധാന കാരണം ബാറ്റിങ് ഓർഡറിൽ വരുത്തിയ ഈ മാറ്റമാണ് എന്ന് കണക്കുകളും പറയുന്നു. വൺഡൗൺ ആയിരുന്നെങ്കിൽ, 5–ാം ഓവറിൽ രോഹിത് ശർമ പുറത്തായപ്പോൾ ക്രീസിൽ എത്തേണ്ടിയിരുന്ന കോലി നാലാമനായതോടെ വരുന്നത് 28–ാം ഓവറിൽ. ‘പ്ലേമേക്കർ’ റോളിൽ ബാറ്റിങിനെ ഏകോപിപ്പിക്കുന്ന ക്യാപ്റ്റന് നഷ്ടം 24 ഓവറുകൾ. നാലാം നമ്പറിൽ അവസാന 5 ഇന്നിങ്സുകളിൽ നാലിലും അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ അഞ്ചാമനായപ്പോൾ നേടിയത് 4 റൺസ്. മൂന്നാമനായി ഇറങ്ങിയ രാഹുൽ (47) നന്നായി  കളിച്ചെങ്കിലും കോലി പെട്ടെന്നു പുറത്തായതോടെ ഇന്ത്യ പരുങ്ങി. 

ADVERTISEMENT

∙ പുനരാലോചിക്കും: കോലി

പൊസിഷൻ മാറ്റം കളിയുടെ താളം തെറ്റിച്ചതായി കോലി തന്നെ സമ്മതിക്കുകയും ചെയ്തു. ‘മികച്ച ഫോമിൽ കളിക്കുന്ന രാഹുലിനെ എങ്ങനെ ടീമിനു പുറത്തിരുത്തും? അതുകൊണ്ടാണ് ഞാൻ നാലാം നമ്പരിൽ ഇറങ്ങാൻ തീരുമാനിച്ചത്. പക്ഷേ, ആ പരീക്ഷണം പാളി. മൂന്നാം നമ്പറിലേക്ക് തിരിച്ചു പോകാൻ ഞാൻ ആലോചിക്കുന്നുണ്ട്’– കോലി പറഞ്ഞു. തീരുമാനം പുനരാലോചിക്കാൻ കോലി തയാറാണെന്ന് അറിയിച്ചതോടെ നാളെ രാജ്കോട്ടിലിറങ്ങുമ്പോൾ പ്ലേയിങ് ഇലവനിൽ മാറ്റം വരുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

ADVERTISEMENT

∙ ഓപ്പണിങ് മാറാം:‌ ധവാൻ

ടീം ആവശ്യപ്പെടുകയാണെങ്കിൽ ഓപ്പണിങ് വിട്ട് മറ്റു പൊസിഷനുകളിൽ ബാറ്റ് ചെയ്യാൻ താൻ തയാറാണെന്ന് ശിഖർ ധവാനും. ഒന്നാം ഏകദിനത്തിൽ ഓപ്പണറായി ഇറങ്ങിയ ധവാനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ (74). ‘ ടീം ആവശ്യപ്പെട്ടാൽ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാൻ ഞാൻ തയാറാണ്’– ധവാൻ പറഞ്ഞു. രാഹുൽ മികച്ച ഫോമിൽ കളിക്കുന്നതിനാലാണ് കോലി മൂന്നാം നമ്പർ വിട്ടു നൽകിയതെന്നും ധവാൻ കൂട്ടിച്ചേർത്തു.

English Summary: Former India cricketers V.V.S. Laxman, Sanjay Manjrekar and Harbhajan Singh gave a thumbs down to Virat Kohli's decision to bat at number four in the first ODI against Australia in Mumbai