ന്യൂഡൽഹി∙ പുതിയ താരങ്ങളെ കണ്ടെത്തുന്ന കാര്യത്തിലും നിലവിലുള്ളവർക്ക് കൂടുതൽ മികവിലേക്ക് വളരാൻ അവസരമൊരുക്കുന്ന കാര്യത്തിലും മികവു കാട്ടിയ ക്യാപ്റ്റനാണ് മഹേന്ദ്രസിങ് ധോണിയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ഏതാനും മത്സരങ്ങളിൽ തിളങ്ങാത്ത താരങ്ങളെ അടിക്കടി ബാറ്റിങ് പൊസിഷൻ മാറ്റുന്ന ഇപ്പോഴത്തെ ടീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പുതിയ താരങ്ങളെ കണ്ടെത്തുന്ന കാര്യത്തിലും നിലവിലുള്ളവർക്ക് കൂടുതൽ മികവിലേക്ക് വളരാൻ അവസരമൊരുക്കുന്ന കാര്യത്തിലും മികവു കാട്ടിയ ക്യാപ്റ്റനാണ് മഹേന്ദ്രസിങ് ധോണിയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ഏതാനും മത്സരങ്ങളിൽ തിളങ്ങാത്ത താരങ്ങളെ അടിക്കടി ബാറ്റിങ് പൊസിഷൻ മാറ്റുന്ന ഇപ്പോഴത്തെ ടീം മാനേജ്മെന്റിന്റെ രീതിയെക്കുറിച്ച് പ്രതിപാദിക്കുമ്പോഴാണ് ധോണിയുടെ ശൈലിയെ സേവാഗ് പുകഴ്ത്തിയത്. ഓസീസിനെതിരെ അഞ്ചാം നമ്പറിൽ തിളങ്ങിയ രാഹുൽ ഏതാനും മത്സരങ്ങളിൽ തിളങ്ങാതെ പോയാൽ ഇപ്പോഴത്തെ ടീം മാനേജ്മെന്റ് അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷൻ തന്നെ മാറ്റുമെന്ന് സേവാഗ് അഭിപ്രായപ്പെട്ടു.

‘അഞ്ചാം നമ്പർ സ്ഥാനത്ത് കെ.എൽ. രാഹുൽ നാലു തവണ പരാജയപ്പെട്ടാൽ ഇപ്പോഴത്തെ ടീം മാനേജ്മെന്റ് അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷൻ മാറ്റും. എന്നാൽ ധോണിയുടെ കാലത്ത് ഇതായിരുന്നില്ല അവസ്ഥ. മധ്യനിരയിൽ കളിക്കുന്ന താരങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത ശരിക്കു ബോധ്യപ്പെട്ടിട്ടുള്ള താരമാണ് അദ്ദേഹം. കാരണം മധ്യനിര ബാറ്റ്സ്മാൻമാർ നേരിടുന്ന വെല്ലുവിളികളിലൂടെ അനവധി തവണ ധോണി കടന്നുപോയിട്ടുണ്ട്’ – സേവാഗ് ചൂണ്ടിക്കാട്ടി.

ADVERTISEMENT

ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങൾ ബോധ്യപ്പെടുത്തുന്ന കാര്യത്തിലും ധോണിയുടെ കാലത്ത് കൂടുതൽ വ്യക്തതയുണ്ടായിരുന്നുവെന്നും സേവാഗ് തുറന്നടിച്ചു. ‘ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് ബാറ്റിങ് യൂണിറ്റിലെ ഓരോരുത്തരുടെയും ദൗത്യത്തിന്റെ കാര്യത്തിൽ കൃത്യമായ ധാരണ ഉണ്ടായിരുന്നു. പ്രതിഭകളെ കണ്ടെത്തുന്ന കാര്യത്തിലും ഇന്ത്യൻ ക്രിക്കറ്റിനെ ഭാവിയിൽ മുന്നോട്ടു കൊണ്ടുപോകേണ്ട താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും ധോണിക്ക് അഭൂതപൂർവമായ മികവുണ്ടായിരുന്നു’ – സേവാഗ് ചൂണ്ടിക്കാട്ടി.

പരിമിത ഓവർ മത്സരങ്ങളിൽ മധ്യനിര ബാറ്റ്സ്മാൻമാരെ അപേക്ഷിച്ച് കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ മുൻനിര ബാറ്റ്സ്മാൻമാർക്ക് അവസരമുണ്ടെന്ന് സേവാഗ് ചൂണ്ടിക്കാട്ടി. മുൻനിര ബാറ്റ്സ്മാൻമാർക്കു മുന്നിൽ എപ്പോഴും 50 ഓവറുകൾ ഉണ്ടായിരിക്കും. അവർക്ക് ബാറ്റിങ് താരതമ്യേന കൂടുതൽ എളുപ്പമായിരിക്കും. മധ്യനിര താരങ്ങളുടെ കാര്യം അങ്ങനെയല്ല. ഏതു ഘട്ടത്തിൽ ഏതുവിധത്തിലാണ് കളിക്കേണ്ടതെന്ന കാര്യത്തിൽ അവർക്ക് വെല്ലുവിളി കൂടും. സ്വാഭാവികമായും ടീം മാനേജ്മെന്റും ക്യാപ്റ്റനും കൂടുതൽ പിന്തുണ നൽകേണ്ടതും മധ്യനിര ബാറ്റ്സ്മാൻമാർക്കാണെന്ന് സേവാഗ് ചൂണ്ടിക്കാട്ടി.

ADVERTISEMENT

‘കളിക്കാർക്ക് മതിയായ അവസരം ഉറപ്പാക്കുന്നില്ലെങ്കിൽ അവർ എങ്ങനെയാണ് മികച്ച താരങ്ങളായി വളരുക? ഓപ്പണറാകുന്നതിനു മുൻപ് ഞാൻ തന്നെ ഒട്ടേറെത്തവണ മധ്യനിരയിൽ കളിച്ചിട്ടുണ്ട്. അന്ന് ടീമിന്റെ തോൽവിക്കു പോലും കാരണമായ പിഴവുകളും വരുത്തിയിട്ടുണ്ട്. എങ്കിലും ബെഞ്ചിലിരുന്നാൽ നിങ്ങൾക്ക് ഒരിക്കലും മികച്ച താരമാകാൻ കഴിയില്ല. കളിക്കാർക്ക് സമയം നൽകുകയാണ് പ്രധാനം’ – സേവാഗ് വിശദീകരിച്ചു.

English Summary: MS Dhoni as captain provided greater clarity regarding batting spots: Virender Sehwag