മുംബൈ∙ 17-ാം വയസ്സിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ‘വണ്ടർ കിഡാ’യി അവതരിച്ച സർഫറാസ് ഖാന് മറ്റൊരു ചരിത്രനേട്ടം. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടി തട്ടുപൊളിപ്പൻ ബാറ്റിങ്ങിലൂടെ ശ്രദ്ധ കവർന്ന സർഫറാസ്, ഇക്കുറി രഞ്ജി ട്രോഫിയിലാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി

മുംബൈ∙ 17-ാം വയസ്സിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ‘വണ്ടർ കിഡാ’യി അവതരിച്ച സർഫറാസ് ഖാന് മറ്റൊരു ചരിത്രനേട്ടം. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടി തട്ടുപൊളിപ്പൻ ബാറ്റിങ്ങിലൂടെ ശ്രദ്ധ കവർന്ന സർഫറാസ്, ഇക്കുറി രഞ്ജി ട്രോഫിയിലാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ 17-ാം വയസ്സിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ‘വണ്ടർ കിഡാ’യി അവതരിച്ച സർഫറാസ് ഖാന് മറ്റൊരു ചരിത്രനേട്ടം. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടി തട്ടുപൊളിപ്പൻ ബാറ്റിങ്ങിലൂടെ ശ്രദ്ധ കവർന്ന സർഫറാസ്, ഇക്കുറി രഞ്ജി ട്രോഫിയിലാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ 17-ാം വയസ്സിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ‘വണ്ടർ കിഡാ’യി അവതരിച്ച സർഫറാസ് ഖാന് മറ്റൊരു ചരിത്രനേട്ടം. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടി തട്ടുപൊളിപ്പൻ ബാറ്റിങ്ങിലൂടെ ശ്രദ്ധ കവർന്ന സർഫറാസ്, ഇക്കുറി രഞ്ജി ട്രോഫിയിലാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ട്രിപ്പിൾ സെഞ്ചുറിയിലൂടെയാണ് സർഫറാസ് കരുത്തുകാട്ടിയത്. ഇതോടെ, മുംബൈയ്ക്കായി ട്രിപ്പിൾ സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം താരമായി സർഫറാസ് മാറി. ഐപിഎല്ലിലെ മിന്നൽ പ്രകടനത്തിനുശേഷം പതുക്കെ വിസ്മൃതിയിലേക്കു മായുമ്പോഴാണ് മറ്റൊരു ഐതിഹാസിക പ്രകടനത്തിലൂടെ സർഫറാസിന്റെ തിരിച്ചുവരവ്. ഐപിഎല്ലിൽ നിലവിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമാണ് സർഫറാസ്.

തന്റെ പഴയ ടീമിനെതിരെയാണ് സർഫറാസിന്റെ ട്രിപ്പിൾ നേട്ടമെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ സീസണിന്റെ ആരംഭം വരെ ഉത്തർപ്രദേശിനായി കളിച്ചിരുന്ന സർഫറാസ് പിന്നീട് മുംബൈയിലേക്ക് മാറുകയായിരുന്നു. 2009ൽ രോഹിത് ശർമ ട്രിപ്പിൾ സെഞ്ചുറി നേടിയ ശേഷം ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴാണ് സർഫറാസിലൂടെ മറ്റൊരു മുംബൈ താരം വീണ്ടും ട്രിപ്പിൾ നേടുന്നത്. ഇതോടെ, സുനിൽ ഗാവസ്കർ, സഞ്ജയ് മഞ്ജരേക്കർ, രോഹിത് ശർമ, അജിത് വഡേക്കർ, വസിം ജാഫർ, വിജയ് മെർച്ചന്റ് തുടങ്ങിയ മഹാരഥൻമാർക്കൊപ്പമെത്താനും സർഫറാസിനായി. വസിം ജാഫർ മാത്രമാണ് മുംബൈയിൽനിന്ന് രണ്ട് ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ള താരം.

ADVERTISEMENT

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തർപ്രദേശ് 159.3 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 625 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഉപേന്ദ്ര യാദവ് (239 പന്തിൽ 27 ഫോറുകളും മൂന്നു സിക്സും സഹിതം പുറത്താകാതെ 203), അക്ഷ്ദീപ് നാഥ് (217 നപ്തിൽ 16 ഫോറും രണ്ടു സിക്സും സഹിതം 115) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഉത്തർപ്രദേശ് കൂറ്റൻ സ്കോറിലേക്കെത്തിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് സ്കോർ ആറിൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 128 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങുമ്പോഴാണ് രക്ഷകനായി സർഫറാസ് എത്തുന്നത്. അഞ്ചാം വിക്കറ്റിൽ സിദ്ധേഷ് ലാഡിനെ കൂട്ടുപിടിച്ച് ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുമായി (210) മുംബൈ ഇന്നിങ്സിനെ ‘നേരെയാക്കിയ’ സർഫറാസ്, ക്യാപ്റ്റൻ ആദിത്യ താരെയ്ക്കൊപ്പം ഇരട്ടസെഞ്ചുറിയുടെ വക്കിലെത്തിയ മറ്റൊരു കൂട്ടുകെട്ടിലൂടെ ടീമിനെ ലീഡിലേക്കും നയിച്ചു. പക്ഷേ ഇരുവർക്കും നേരിയ വ്യത്യാസത്തിൽ സെഞ്ചുറി നഷ്ടമായത് നിരാശയായി.

ലാഡ് 174 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 98 റണ്‍സെടുത്തും ക്യാപ്റ്റൻ ആദിത്യ താരെ 144 പന്തിൽ 14 ഫോറുകൾ സഹിതം 97 റൺസെടുത്തും പുറത്തായി. ഏഴാം വിക്കറ്റിൽ ഷംസ് മുളാനിയെ കൂട്ടുപിടിച്ച് സർഫറാസ് വീണ്ടും സെഞ്ചുറി കൂട്ടുകെട്ടു (150) തീർത്തു. ഇതിനിടെ തകർപ്പനൊരു സിക്സിലൂടെയാണ് സർഫറാസ് 250 പിന്നിട്ടത്. 300 കടന്നതും മറ്റൊരു സിക്സിലൂടെത്തന്നെ. മത്സരത്തിലാകെ 397 പന്തുകൾ നേരിട്ട സർഫറാസ് 30 ഫോറും എട്ടു സിക്സും സഹിതം 301 റണ്‍സുമായി പുറത്താകാതെ നിന്നു. 166.3 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 688 റൺസെടുത്ത മുംബൈ ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമാക്കി. മത്സരം സമനിലയിൽ അവസാനിച്ചതോടെ ലീഡിന്റെ പിൻബലത്തിൽ മുംബൈയ്ക്ക് മൂന്നു പോയിന്റ് ലഭിച്ചു.

∙ മുംബൈയ്ക്കായി ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ളവർ

ADVERTISEMENT

377 - സഞ്ജയ് മഞ്ജരേക്കർ, 1991

359*- വിജയ് മെർച്ചന്റ്, 1943

340 - സുനിൽ ഗാവസ്കർ, 1982

323 - അജിത് വഡേക്കർ, 1967

ADVERTISEMENT

314*- വസിം ജാഫർ, 1996

309*- രോഹിത് ശർമ, 2009

301 - വസിം ജാഫർ, 2009

301*- സർഫറാസ് ഖാൻ, 2020

∙ ഐപിഎല്ലിലെ താരോദയം

ഐപിഎല്ലാണ് സർഫറാസിന്റെ യഥാർഥ കളരി. 2015ൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു വേണ്ടി കളിച്ച സർഫറാസ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. വിരാട് കോഹ്ലി, എ.ബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ൽ എന്നിവരുൾപ്പെടുന്ന ടീമിൽ അതേ ശൈലിയിലുള്ള ബാറ്റിങ്ങിലൂടെ സ്വന്തം ഇടം കണ്ടെത്തുകയും ചെയ്തു.

ക്രിക്കറ്റ് പരിശീലകനായ പിതാവ് നൗഷാദ് ഖാന്റെ കീഴിൽ കളി പഠിച്ചു തുടങ്ങിയ സർഫറാസ് 2014, 2016 അണ്ടർ19 ലോകപ്പുകളിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2016 ലോകകപ്പിൽ റൺവേട്ടക്കാരിൽ രണ്ടാമനുമായിരുന്നു. ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറികളും സർഫറാസിന്റെ പേരിൽ തന്നെ. മുംബൈയിൽ ജനിച്ച സർഫറാസ് ആദ്യം ഉത്തർ പ്രദേശിനു വേണ്ടിയാണ് രഞ്ജി ട്രോഫിയിൽ കളിച്ചത്. പിന്നീട് മുംബൈ ടീമിലേക്കു തട്ടകം മാറ്റി.

English Summary: Sarfaraz Khan smashed 301 not out as led Mumbai's fightback against his former team, Uttar Pradesh in a Ranji Trophy 2019-20 match at the Wankhede Stadium