ജൊഹാനസ്ബർഗ് ∙ ടെസ്റ്റ് ക്രിക്കറ്റിൽ 5 ലക്ഷം റൺസ് തികച്ച് ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലാണ് ഇംഗ്ലണ്ട് ഈ നേട്ടം സ്വന്തമാക്കിയത്. 1022 കളികളിൽ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ നേട്ടം | England Cricket Team | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൊഹാനസ്ബർഗ് ∙ ടെസ്റ്റ് ക്രിക്കറ്റിൽ 5 ലക്ഷം റൺസ് തികച്ച് ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലാണ് ഇംഗ്ലണ്ട് ഈ നേട്ടം സ്വന്തമാക്കിയത്. 1022 കളികളിൽ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ നേട്ടം. 830 കളികളിൽ നിന്ന് 4,32,706 റൺസ് സ്വന്തമാക്കിയ ഓസ്ട്രേലിയയാണ് റൺവേട്ടയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 400 റൺസിനു പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി  ഓപ്പണർ സാക് ക്രൗളി (66), ക്യാപ്റ്റൻ ജോ റൂട്ട് (59), ഓലി പോപ് (56) എന്നിവർ അർധസെഞ്ചുറി നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ആൻറിച്ച് നോർജെ 110 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തി. വിക്കറ്റ് നഷ്ടമായി പവലിയനിലേക്ക് നടന്ന ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ആരാധകരുമായി ചൂടൻ വാഗ്വാദങ്ങളിലേർപ്പെട്ടത് വിവാദവുമായി. സ്റ്റോക്സിന് ഐസിസി പിഴ വിധിച്ചു. 

English Summary: England completes 5 lakh runs in test cricket