ഒൻഗോൾ (ആന്ധ്ര) ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനു വീണ്ടും കനത്ത തോൽവി. സീസണിലിതുവരെ തോൽവിയറിയാതെ കുതിക്കുന്ന ആന്ധ്രപ്രദേശാണ് ഇക്കുറി കേരളത്തെ തകർത്തത്. ഏഴു വിക്കറ്റിനാണ് കേരളത്തിന്റെ തോൽവി. കേരളം ഉയർത്തിയ 43 റൺസ് വിജയലക്ഷ്യം 15.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ആന്ധ്ര മറികടന്നു. ഇതോടെ എലൈറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒൻഗോൾ (ആന്ധ്ര) ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനു വീണ്ടും കനത്ത തോൽവി. സീസണിലിതുവരെ തോൽവിയറിയാതെ കുതിക്കുന്ന ആന്ധ്രപ്രദേശാണ് ഇക്കുറി കേരളത്തെ തകർത്തത്. ഏഴു വിക്കറ്റിനാണ് കേരളത്തിന്റെ തോൽവി. കേരളം ഉയർത്തിയ 43 റൺസ് വിജയലക്ഷ്യം 15.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ആന്ധ്ര മറികടന്നു. ഇതോടെ എലൈറ്റ് ഗ്രൂപ്പിൽ കേരളത്തിന്റെ തരംതാഴ്ത്തൽ ഏറെക്കുറെ ഉറപ്പായി. ഈ സീസണിൽ കേരളത്തിന്റെ അഞ്ചാം തോൽവിയാണിത്. ബംഗാൾ, ഗുജറാത്ത്, ഹൈദരാബാദ്, രാജസ്ഥാൻ എന്നീ ടീമുകളോട് കേരളം മുൻപു തോറ്റത്. ഡൽഹിയോട് സമനില നേടിയപ്പോൾ പഞ്ചാബിനെതിരെ മാത്രമാണ് വിജയം നേടാനായത്.

93 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളം ഒരിക്കൽക്കൂടി ബാറ്റിങ് തകർച്ച നേരിട്ട് 135 റൺസിന് പുറത്തായി. വെറും 45 ഓവർ മാത്രം നീണ്ട ഇന്നിങ്സിൽ 24 റണ്‍സെടുത്ത രോഹിൻ പ്രേമാണ് കേരളത്തിന്റെ ടോപ് സ്കോറർ. 48 പന്തിൽ രണ്ടു ഫോറുകൾ സഹിതമാണ് രോഹൻ പ്രേം 24 റൺസെടുത്തത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഷോയ്ബ് ഖാൻ, പൃഥ്വിരാജ് യാറ എന്നിവരാണ് കേരളത്തെ തകർത്തത്. ശശികാന്ത് രണ്ടും നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി.

ADVERTISEMENT

പി. രാഹുൽ (19 പന്തിൽ ആറ്), റോബിൻ ഉത്തപ്പ (32 പന്തിൽ 22), സച്ചിൻ ബേബി (32 പന്തിൽ ആറ്), സൽമാൻ നിസാർ (49 പന്തിൽ 19), ക്യാപ്റ്റൻ ജലജ് സക്സേന (11 പന്തിൽ ഒന്ന്), വിഷ്ണു വിനോദ് (30 പന്തിൽ 14), ബേസിൽതമ്പി (17 പന്തിൽ എട്ട്), എം.ഡി. നിധീഷ് (23 പന്തിൽ 20), അഭിഷേക് മോഹൻ (0) എന്നിങ്ങനെയാണ് പുറത്തായ കേരള താരങ്ങളുടെ പ്രകടനം.

43 റൺസ് വിജയലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ മൂന്നു വിക്കറ്റ് നഷ്ടമായെങ്കിലും അനായാസം തന്നെ ആന്ധ്ര ലക്ഷ്യത്തിലെത്തി. ഓപ്പണർമാരായ ജ്ഞാനേശ്വർ (15 പന്തിൽ ഒൻപത്), പ്രശാന്ത് കുമാർ (16 പന്തിൽ നാല്), ജ്യോതിസായ് കൃഷ്ണ (33 പന്തിൽ 15) എന്നിവരാണ് പുറത്തായത്. ഷോയ്ബ് ഖാൻ (12), ക്യാപ്റ്റൻ റിക്കി ഭുയി (ഒന്ന്) എന്നിവർ ചേർന്ന് ആന്ധ്രയെ വിജയത്തിലെത്തിച്ചു.

ADVERTISEMENT

നേരത്തെ, കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 162നു മറുപടിയായി ആതിഥേയർ 255 റൺസിന് ഓൾഔട്ടായി. ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.

Andhra vs Kerala, Round 7, Elite Group A and B - Live Cricket Score