യശ്വസി ജയ്‌സ്വാൾ – ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോലിയുൾപ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേര്. ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യാൻ പോകുന്ന പേരുകളിലൊന്നെന്ന് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്ന പേര്. അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാംപ്യൻമാരായ

യശ്വസി ജയ്‌സ്വാൾ – ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോലിയുൾപ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേര്. ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യാൻ പോകുന്ന പേരുകളിലൊന്നെന്ന് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്ന പേര്. അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാംപ്യൻമാരായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യശ്വസി ജയ്‌സ്വാൾ – ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോലിയുൾപ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേര്. ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യാൻ പോകുന്ന പേരുകളിലൊന്നെന്ന് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്ന പേര്. അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാംപ്യൻമാരായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യശ്വസി ജയ്‌സ്വാൾ – ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോലിയുൾപ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേര്. ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യാൻ പോകുന്ന പേരുകളിലൊന്നെന്ന് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്ന പേര്. അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യയുടെ മുന്നേറ്റം തുടർച്ചയായ മൂന്നാം തവണയും ഫൈനലിലെത്തി നിൽക്കുമ്പോൾ, ജയ്‌സ്വാളിനോളം ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു പേരില്ല. പോച്ചെഫ്സ്ട്രൂമിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സ്പിന്നർ ആമിർ അലിയുടെ പന്ത് ഗാലറിയിലെത്തിച്ച് ജയ്‌സ്വാൾ സെഞ്ചുറി പൂർത്തിയാക്കുമ്പോൾ, ആ വ്യക്തിഗത നേട്ടത്തിനൊപ്പം കൂട്ട് എത്തിയത് ഇന്ത്യയുടെ വിജയം കൂടിയാണ്.

ലോകകപ്പ് സെമിയിൽ പാക്കിസ്ഥാന്‍ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 88 പന്തുകൾ ബാക്കിനിർത്തി ഇന്ത്യ മറികടക്കുമ്പോൾ, ഇന്ത്യയ്ക്ക് വിക്കറ്റൊന്നും നഷ്ടമായിരുന്നില്ല. ഐതിഹാസിക വിജയത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച രണ്ടുപേരിൽ ഒന്നാമനാണ് ജയ്‌സ്വാൾ!

ADVERTISEMENT

ലോകകപ്പിലെ കന്നി സെഞ്ചുറി കുറിച്ച ജയ്സ്വാൾ 113 പന്തിൽ എട്ടു ഫോറും നാലു സിക്സും സഹിതം 105 റൺസുമായി പുറത്താകാതെ നിന്നു. ലോകകപ്പിൽ ഉജ്വല ഫോമിൽ കളിക്കുന്ന ജയ്‌സ്വാൾ ഇതുവരെ കളിച്ച അഞ്ചിൽ നാല് ഇന്നിങ്സിലും 50 കടന്നുവെന്ന പ്രത്യേകതയുമുണ്ട്. സെമിയിൽ ഉൾപ്പെടെ മൂന്നു തവണ എതിരാളികൾക്ക് താരത്തെ പുറത്താക്കാൻ പോലുമായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 59 , ജപ്പാനെതിരെ 29*, ന്യൂസീലൻഡിനെതിരെ 57*, ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയ്‌ക്കെതിരെ 62, സെമിയിൽ പാക്കിസ്ഥാനെതിരെ 105* എന്നിങ്ങനെയാണ് ലോകകപ്പിൽ ഇതുവരെ ജയ്‌സ്വാളിന്റെ പ്രകടനം. ഇതിൽ അർധസെഞ്ചുറിയിലെത്താതെ പോയത് ഒരേ ഒരു ഇന്നിങ്സിൽ മാത്രം. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ജപ്പാനെതിരെ. അന്ന് ആദ്യം ബാറ്റു ചെയ്ത ജപ്പാൻ 41 റൺസിന് പുറത്തായതാണ് ജയ്‌സ്വാളിന് ‘തിരിച്ചടിയായത്’. ജയ്സ്വാൾ പുറത്താകാതെ 29 റൺസിലെത്തിയപ്പോഴേക്കും ഇന്ത്യ‍ ജയിച്ചുകയറിയിരുന്നു.

ഓപ്പണിങ് വിക്കറ്റിൽ ഈ ലോകകപ്പിലുടനീളം ഇന്ത്യയുടെ ജയ‌്‌സ്വാൾ – സക്സേന സഖ്യം പുലർത്തിയ മികവ് അതിന്റെ ഔന്നത്യത്തിലെത്തുന്ന കാഴ്ചയ്ക്കും സെമി പോരാട്ടം സാക്ഷ്യം വഹിച്ചത്. സെമിയിൽ 212 പന്തിൽനിന്നാണ് ഇരുവരും ചേർന്ന് 176 റൺസടിച്ചത്. ലോകകപ്പിൽ ഇതു രണ്ടാം തവണയാണ് ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിക്കുന്നത്. മഴ തടസ്സപ്പെടുത്തിയ ന്യൂസീലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ഇരുവരും ചേർന്ന് പിരിയാത്ത ഓപ്പണിങ് വിക്കറ്റിൽ 115 റൺസ് കൂട്ടിച്ചേർത്തിരുന്നു. 66, 42*, 115*, 35, 176* എന്നിങ്ങനെയാണ് ലോകകപ്പിൽ ഇതുവരെ ഇരുവരുടെയും ഓപ്പണിങ് കൂട്ടുകെട്ടുകൾ.

∙ ഇന്ത്യൻ നായകൻ വിരാട് കോലി റൺ ചേസിങ്ങിലെ രാജാവാണെങ്കിൽ, രാജകുമാരനാണ് യശ്വസി ജയ്‌സ്വാൾ. യൂത്ത് ഏകദിനത്തിൽ ജയ്‌സ്വാൾ ഇതുവരെ നേടിയത് മൂന്നു സെഞ്ചുറികളാണ്. മൂന്നും രണ്ടാമതു ബാറ്റു ചെയ്യുമ്പോഴാണെന്നു മാത്രമല്ല, ടീമിനു വിജയവും സമ്മാനിച്ചു. ഉന്മുക്ത് ചന്ദിനുശേഷം യൂത്ത് ഏകദിനത്തിൽ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ താരമാണ് ജയ്‌സ്വാൾ. ചന്ദ് നാലു തവണ സെഞ്ചുറി തൊട്ടു. ഏകദിനത്തിൽ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ മൂന്ന് സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ജയ്‌സ്വാൾ. ഉൻമുക്ത് ചന്ദ് (5), ജൊനാഥൻ ബേഡ് (3) എന്നിവരാണ് മുന്നിൽ.

∙ അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായി മൂന്ന് 50+ സ്കോർ നേടുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് ജയ്‌സ്വാൾ. രോഹിത് ശർമ (2006), തരുവാർ കോലി (2008), ഋഷഭ് പന്ത്, സർഫറാസ് ഖാൻ (2016) എന്നിവരാണ് തുടർച്ചയായി മൂന്ന് അർധസെ‍ഞ്ചുറികൾ നേടിയവർ. 2018ൽ ശുഭ്മാൻ ഗിൽ തുടർച്ചയായി നാലു മത്സരങ്ങളിൽ ഈ നേട്ടം കൈവരിച്ചു.

ADVERTISEMENT

∙ യൂത്ത് ഏകദിനത്തിൽ യശ്വസി ജയ്‌സ്വാൾ 50+ സ്കോർ നേടിയിട്ടുള്ളത് 14 തവണയാണ്. ഇക്കാര്യത്തിൽ തൻമയ് ശ്രീവാസ്തവയെ പിന്തള്ളി ജയ്‍സ്വാൾ ഒന്നാമനായി. ശ്രീവാസ്തവയുടെ പേരിൽ പതിമൂന്ന് 50+ സ്കോളുകളാണുള്ളത്.

∙ അണ്ടർ 19 ലോകകപ്പിൽ രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് ജയ്‍സ്വാൾ. ഉൻമുക്ത് ചന്ദ് (111*), മൻജോത് കൽറ (101*) എന്നിവർ യഥാക്രമം 2012, 2018 ലോകകപ്പ് ഫൈനലുകളിൽ ഈ നേട്ടം കൈവരിച്ചു.

∙ പാനി പൂരി വിറ്റ് ഇന്ത്യൻ ടീമിലേക്ക്

വിശപ്പടക്കാൻ പാനി പൂരി വിറ്റു നടന്ന പതിനെട്ടുകാരൻ പയ്യൻ ഇന്ന് വിശപ്പുമാറ്റുന്നത് ക്രിക്കറ്റിലെ റൺമലകൾ ആർത്തിയോടെ കീഴടക്കിയാണ്. ഉത്തർ പ്രദേശിലെ ദരിദ്ര കുടംബത്തിൽ നിന്നു ജീവിക്കാനായി പാനി പൂരി വിറ്റ് ആ കാശുകൊണ്ടു തന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്കു ചിറമുളപ്പിച്ച യശസ്വിയുടെ നിശ്ചയദാർഢ്യം അമ്പരപ്പോടെയല്ലാതെ കണ്ടു നിൽക്കാൻ സാധിക്കില്ല.  17–ാം വയസ്സിൽ വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ ഇരട്ട സെഞ്ചുറി നേടി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. ശ്രീലങ്കൻ ബാറ്റിങ് ഇതിഹാസം കുമാർ സംഗക്കാരയെ ഓർമിപ്പിക്കും  യശസ്വിയുടെ ഇൻസൈഡ് ഔട്ട് ഷോട്ടുകൾ. റോബിൻ ഉത്തപ്പയെപോലെ പിച്ചിലേക്കു നടന്നു വന്നും യുവരാജ് സിങ്ങിനെപ്പോലെ സ്ലോഗ് സ്വീപ് സിക്സറുകൾ പറത്തിയും ഗൗതം ഗംഭീറിന്റെ ലേറ്റ് കട്ടുകൾ ഓർമിപ്പിച്ചും അടങ്ങാത്ത ക്രിക്കറ്റ് അഭിനിവേശവുമായി യശസ്വി വരികയാണ്; ഇന്ത്യൻ സീനിയർ ടീമിന്റെ പടിവാതിലിൽ മുട്ടാൻ...

ADVERTISEMENT

∙ അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ–പാക്ക് മത്സരങ്ങളിലെ ഉയർന്ന കൂട്ടുകെട്ടുകൾ

176* യശ്വസി ജയ്‌സ്വാൾ – ദിവ്യാൻഷു സക്സേന, പോച്ചെഫ്സ്ട്രൂം, 2020 (ഒന്നാം വിക്കറ്റ്)

119 സർഫറാസ് ഖാൻ – സഞ്ജു സാംസൺ, ദുബായ്, 2014 (5–ാം വിക്കറ്റ്)

89 മൻജോത് കൽറ - പൃഥ്വി ഷാ, ക്രൈസ്റ്റ്ചർച്ച്, 2018 (ഒന്നാം വിക്കറ്റ്)

74* മുഹമ്മദ് കൈഫ് – അരവിന്ദ് സോളങ്കി, ഡർബൻ‌, 1998 (ആറാം വിക്കറ്റ്)

English Summary: Yashasvi Jaiswal Hailed as Hero for Becoming Face of India During U-19 Semi-final Against Pakistan