ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിവിധ സമൂഹമാധ്യമങ്ങളിലെ പേജുകളിൽനിന്ന് പ്രൊഫൈൽ ചിത്രങ്ങൾ ഉൾപ്പെടെ പോസ്റ്റുകൾ കൂട്ടത്തോടെ ‘അപ്രത്യക്ഷമായി’. ട്വിറ്റർ, ഫേസ്ബുക് തുടങ്ങി സകല സമൂഹമാധ്യമങ്ങളിലെയും പ്രൊഫൈൽ ചിത്രങ്ങൾ അപ്രത്യക്ഷമായിട്ടുണ്ട്. എന്താണ് സംഭവമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിവിധ സമൂഹമാധ്യമങ്ങളിലെ പേജുകളിൽനിന്ന് പ്രൊഫൈൽ ചിത്രങ്ങൾ ഉൾപ്പെടെ പോസ്റ്റുകൾ കൂട്ടത്തോടെ ‘അപ്രത്യക്ഷമായി’.  ട്വിറ്റർ, ഫേസ്ബുക് തുടങ്ങി സകല സമൂഹമാധ്യമങ്ങളിലെയും പ്രൊഫൈൽ ചിത്രങ്ങൾ അപ്രത്യക്ഷമായിട്ടുണ്ട്. എന്താണ് സംഭവമെന്ന് മനസ്സിലാകാതെ താരങ്ങളും ആരാധകരും കൂട്ടത്തോടെ രംഗത്തെത്തിയതോടെ ആർസിബിക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യം വ്യാപകമായി.

ഇതിനു പിന്നാലെ, ഇങ്ങനെയൊരു സംഭവം ‘ക്യാപ്റ്റനെ അറിയിച്ചിട്ടില്ലെന്ന്’ വ്യക്തമാക്കി റോയൽ ചാലഞ്ചേഴ്സ് ക്യാപ്റ്റൻ കൂടിയായ വിരാട് കോലിയുടെ ട്വീറ്റെത്തി. യുസ്‌വേന്ദ്ര ചെഹലും എ.ബി. ഡിവില്ലിയേഴ്സും ദേവ്ദത്ത് പടിക്കലും ഉൾപ്പെടെയുള്ള ആർസിബി താരങ്ങളും ഡയറക്ടർ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസ്സനും ട്വിറ്ററിലൂടെ പ്രതികരണവുമായെത്തിയിട്ടുണ്ട്. ഐപിഎൽ ക്ലബ്ബുകളായ സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങിയവയും ആർസിബിക്ക് എന്തു സംഭവിച്ചുവെന്ന് ട്വീറ്റ് ചെയ്തു.

ADVERTISEMENT

ഇതിനിടെ, മലയാളി താരം ദേവ്ദത്ത് പടിക്കൽ ആർസിബിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന ചോദ്യവുമുയർത്തി. ഇതേ സംശയം ഒട്ടേറെ ആരാധകരും ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായി ആർസിബി പുതിയ സ്പോൺസർഷിപ് കരാർ ഒപ്പിട്ടതിനു പിന്നാലെയാണ് മാറ്റമെന്ന് വിവിധ റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ആർസിബിയുടെ ലോഗോയിൽ ഉൾപ്പെടെ മാറ്റങ്ങൾക്കു സാധ്യതയുള്ളതിനാലാകാം കൂട്ടത്തോടെ പോസ്റ്റുകൾ ‘മുക്കിയതെന്നാണ്’ വിദഗ്ധമതം. പുതിയൊരു സംഭവം വരുന്നു എന്ന തരത്തിൽ ആർസിബി ക്യാംപെയിനും തുടങ്ങിയത് ഈ സംശയം ബലപ്പെടുത്തുന്നു.

English Summary: Posts disappear and captain isn't informed: Virat Kohli 'surprised' by RCB's strange social media antics