വെല്ലിങ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പങ്കുവച്ച ഇന്ത്യ–ന്യൂസീലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ വേദിയായി വെല്ലിങ്ടനിലെ പിച്ച് കണ്ട് ‘കണ്ണുതള്ളി’ ഇന്ത്യൻ ആരാധകർ. പരമ്പരയിലെ ഒന്നാം ടെസ്റ്റ് നടക്കുന്ന പിച്ചിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ച ബിസിസിഐ, ആരാധകരുടെ അഭിപ്രായം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെല്ലിങ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പങ്കുവച്ച ഇന്ത്യ–ന്യൂസീലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ വേദിയായി വെല്ലിങ്ടനിലെ പിച്ച് കണ്ട് ‘കണ്ണുതള്ളി’ ഇന്ത്യൻ ആരാധകർ. പരമ്പരയിലെ ഒന്നാം ടെസ്റ്റ് നടക്കുന്ന പിച്ചിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ച ബിസിസിഐ, ആരാധകരുടെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടികളിൽ നിറയെ ഇന്ത്യയുടെ ‘തോൽവി മണക്കുന്ന’ കമന്റുകളാണ്. നല്ല രീതിയിൽ പച്ചപ്പുള്ള പിച്ചിൽ ഇന്ത്യ ഇന്നിങ്സിന് തോൽക്കുമെന്ന് ‘പ്രവചിച്ചവരു’മുണ്ട്.

മൈതാനത്തെ വെല്ലുംവിധം പച്ചപ്പുള്ള പിച്ചായതിനാൽ, ‘ഈ ചിത്രത്തിൽ പിച്ച് എവിടെ?’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ‘ഇന്ത്യയുടെ തോൽവി ആരംഭിച്ചെ’ന്ന് ഒരു ആരാധകൻ കുറിച്ചപ്പോൾ, ‘ന്യൂസീലൻഡ് ഇന്നിങ്സിനും 100 റൺസിനും ജയിക്കു’മെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പച്ചപ്പുള്ള പിച്ചിൽ ട്രെന്റ് ബോൾട്ടിന്റെ നേതൃത്വത്തിലുള്ള ന്യൂസീലൻഡ് പേസർമാർ ഇന്ത്യൻ ബാറ്റിങ് നിരയെ എറിഞ്ഞിടുമെന്ന ആരാധകരുടെ പൊതുവികാരം ശരിയാകുമോ എന്ന് കാത്തിരുന്നുതന്നെ കാണണം.

ADVERTISEMENT

ട്വന്റി20 പരമ്പരയിലെ അഞ്ചു മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരി ചരിത്രമെഴുതിയ ഇന്ത്യൻ ടീമിന്, ഏകദിന പരമ്പരയിൽ സമാനമായ രീതിയിൽ സമ്പൂർണ തോൽവി വഴങ്ങേണ്ടി വന്നതിന്റെ ‍ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. അതേസമയം, ടെസ്റ്റിൽ സമീപകാലത്തെ ഉജ്വല ഫോം നൽകുന്ന ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി ഇതുവരെ കളിച്ച ഏഴു ടെസ്റ്റും ജയിച്ച ഇന്ത്യ, പോയിന്റ് പട്ടികയിൽ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്. മറുവശത്ത്, ഇതിനു മുൻപ് ഓസ്ട്രേലിയയിൽ പര്യടനത്തിനു പോയ ന്യൂസീലൻഡ് ടീം സമ്പൂർണ തോൽവി വഴങ്ങിയതിന്റെ നിരാശയുമായാണ് ഇന്ത്യയെ നേരിടുന്നത്.

നീൽ വാഗ്നറിന്റെ പരുക്കിന്റെ പശ്ചാത്തലത്തിൽ ടീമിലെത്തിയ കൈൽ ജാമിസന്‍ ഈ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ സാധ്യതയേറെ. ഉയരക്കൂടുതലിന്റെ ആനുകൂല്യമുള്ള ജാമിസന്റെ ലെങ്തും ബൗണ്‍സും ഇന്ത്യൻ ബാറ്റിങ് നിരയെ കുഴക്കും. സ്പിന്നറായി ഡാരിൽ മിച്ചൽ വേണോ ഇന്ത്യൻ വേരുകളുള്ള അജാസ് പട്ടേൽ വേണോ എന്ന സംശയത്തിലാണ് കിവീസ്.

ADVERTISEMENT

ഓപ്പണർ രോഹിത് ശർമയുടെ അഭാവമാണ് ഏകദിനത്തിനു പിന്നാലെ ടെസ്റ്റിലും ഇന്ത്യയെ കുഴക്കുന്ന ഘടകം. ഈ സാഹചര്യത്തിൽ മായങ്ക് അഗർവാളിനൊപ്പം പൃഥ്വി ഷാ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണ് കോലി നൽകുന്ന സൂചന. വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹയും ഏക സ്പിന്നറായി രവീന്ദ്ര ജഡേജയും എത്താനാണ് സാധ്യത.

English Summary: Indian fans panic after BCCI shares picture of the pitch at Basin Reserve ahead of the first Test