ധരംശാല (ഹിമാചൽ പ്രദേശ്) ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചു. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നടക്കേണ്ടിയിരുന്ന മത്സരം ഒരു പന്തുപോലും എറിയാനാകാതെയാണ് ഉപേക്ഷിച്ചത്. ഈ വേദിയിൽ മഴമൂലം തുടർച്ചയായ രണ്ടാം തവണയാണ് മത്സരം ഉപേക്ഷിക്കുന്നത്. ഇതിനു മുൻപ് ഇവിടെ നടന്ന അവസാന രാജ്യാന്തര മത്സരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധരംശാല (ഹിമാചൽ പ്രദേശ്) ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചു. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നടക്കേണ്ടിയിരുന്ന മത്സരം ഒരു പന്തുപോലും എറിയാനാകാതെയാണ് ഉപേക്ഷിച്ചത്. ഈ വേദിയിൽ മഴമൂലം തുടർച്ചയായ രണ്ടാം തവണയാണ് മത്സരം ഉപേക്ഷിക്കുന്നത്. ഇതിനു മുൻപ് ഇവിടെ നടന്ന അവസാന രാജ്യാന്തര മത്സരവും (സെപ്റ്റംബറിലെ ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി20) മഴമൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം 15ന് ലക്നൗവിൽ നടക്കും. മൂന്നാം മത്സരം 18ന് കൊൽക്കത്തയിലാണ്. അതേസമയം, കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ അടുത്ത രണ്ട് ഏകദിനങ്ങൾക്കും കാണികളെ അനുവദിച്ചേക്കില്ലെന്ന് റിപ്പോർട്ടുണ്ട്.

മഴയുടെയും കൊറോണ വൈറസിന്റെയും ഭീഷണിയിലായിരുന്നു മത്സരം. ചൊവ്വ രാത്രി മുതൽ ധരംശാലയിൽ കനത്ത മഴയായിരുന്നു. ഇന്നലെ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനുശേഷവും മഴ പെയ്തിറങ്ങി. ഇന്നും നാളെയും ഇടിയോടുകൂടി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു. കോവിഡ് മൂലം മത്സരത്തിന്റ ടിക്കറ്റ് വി‍ൽപനയിലും കാര്യമായ ഇടിവുണ്ടായിരുന്നു. കോറോണപ്പേടിമൂലം ദക്ഷിണാഫ്രിക്കയിൽനിന്നു മാധ്യമപ്രവർത്തകരാരും മത്സരം റിപ്പോർട്ട് ചെയ്യാൻ എത്തിയിട്ടുമില്ല.

ADVERTISEMENT

English Summary: India vs South Africa, 1st ODI - Live Cricket Score