മുംബൈ ∙ രാജ്യമെങ്ങും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ 13–ാം പതിപ്പ് നടക്കാനിടയില്ല. കോവിഡ് ഭീതിമൂലം ഏപ്രിൽ 15 വരെ നീട്ടിവച്ച ടൂർണമെന്റിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്നലെ നിശ്ചയിച്ചിരുന്ന ടെലികോൺഫറൻസ് ബിസിസിഐ റദ്ദാക്കിയതോടെ ലോകത്തെ ഏറ്റവും വലിയ ട്വന്റി20 ലീഗിന്റെ 13–ാം പതിപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ രാജ്യമെങ്ങും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ 13–ാം പതിപ്പ് നടക്കാനിടയില്ല. കോവിഡ് ഭീതിമൂലം ഏപ്രിൽ 15 വരെ നീട്ടിവച്ച ടൂർണമെന്റിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്നലെ നിശ്ചയിച്ചിരുന്ന ടെലികോൺഫറൻസ് ബിസിസിഐ റദ്ദാക്കിയതോടെ ലോകത്തെ ഏറ്റവും വലിയ ട്വന്റി20 ലീഗിന്റെ 13–ാം പതിപ്പ് നടക്കുന്ന കാര്യം അനിശ്ചിതത്വത്തിലായത്. ഐപിഎൽ ഭരണസമിതിയുയും ടീം അധികൃതരുമായിട്ടായിരുന്നു കോൺഫറൻസ്. 

‘‘ഐപിഎല്ലിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാൻ പോലുമാകില്ല. അതു കൊണ്ടു തന്നെ ഇതു ചർച്ച ചെയ്യുന്നതിലും കാര്യമില്ല. ഐപിഎൽ നടക്കില്ല എന്നാണെങ്കിൽ ആ സാഹചര്യം നമ്മൾ സ്വീകരിക്കേണ്ടി വരും..’’– കിങ്സ് ഇലവൻ പഞ്ചാബ് ടീം ഉടമ നെസ് വാഡിയ പറഞ്ഞു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ മുംബൈയിലെ ബിസിസിഐ ആസ്ഥാനം അടച്ചിട്ടിരിക്കുകയാണ്. നിലവിൽ ഏപ്രിൽ 15 വരെ ഏർപ്പെടുത്തിയിരിക്കുന്ന വീസ നിയന്ത്രണങ്ങൾ നീട്ടാനാണ് സാധ്യത. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ എങ്കിലും തുടങ്ങാനായെങ്കിലേ രാജ്യാന്തര മത്സരങ്ങളെ ബാധിക്കാതെ ടൂർണമെന്റ് നടത്താനാകൂ. 

ADVERTISEMENT

 നഷ്ടം 2000 കോടി 

ഈ വർഷം ഐപിഎൽ നടന്നില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) മാത്രം ഏതാണ്ട് 2000 കോടി രൂപയോളം വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സംപ്രേഷണം, പരസ്യം എന്നിവയിൽ നിന്നുള്ള വരുമാനമെല്ലാം നഷ്ടമാകും. ഓരോ ടീമുകൾക്കും സംഭവിക്കാൻ സാധ്യതയുള്ള 100 കോടിയിലേറെ രൂപ വീതം വരുമാന നഷ്ടം വേറെയും.

ADVERTISEMENT

ഗാംഗുലിയുടെ ആത്മവിശ്വാസം 

കൊറോണ വൈറസ് ഇന്ത്യയെ ബാധിച്ചു തുടങ്ങുന്നതിനു മുൻപ്, ഐപിഎൽ നിശ്ചയിച്ച സമയത്തിനു തന്നെ നടക്കുമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇന്ത്യയും ഭീതിയിലായതോടെ മാർച്ച് 29നു തുടങ്ങേണ്ടിയിരുന്ന ടൂർണമെന്റ് ഏപ്രിൽ 15 വരെ നീട്ടിവച്ചു. മത്സരങ്ങൾ വെട്ടിച്ചുരുക്കി നടത്താനും ബിസിസിഐ ആലോചിച്ചു തുടങ്ങി.

ADVERTISEMENT

എന്നാൽ ഈയാഴ്ച രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമായതോടെ ഐപിഎൽ നടക്കുന്ന കാര്യം തന്നെ അനിശ്ചിതത്വത്തിലായി. എന്നാൽ ഗാംഗുലിയുടെ ആത്മവിശ്വാസത്തിനു മാത്രം ഇപ്പോഴും മങ്ങലേറ്റിട്ടില്ല. ‘‘ഐപിഎൽ മാറ്റിവച്ച അന്നത്തെ പോലെ തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ. അതു കൊണ്ടു തന്നെ ഇപ്പോഴൊന്നും പറയാനില്ല. തൽസ്ഥിതി തുടരുന്നു..’’– ഇന്നലെ ഗാംഗുലിയുടെ വാക്കുകൾ.