കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റിലെ ‘കൊൽക്കത്തയുടെ രാജകുമാരനാ’ണ് മുൻ ക്യാപ്റ്റനും ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലി. അതേ കൊൽക്കത്തയുമായി ബന്ധപ്പെട്ട് ഒരു വിഷമം പങ്കുവച്ച് ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഗാംഗുലി. ജീവിതത്തിലൊരിക്കലും തന്റെ നഗരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റിലെ ‘കൊൽക്കത്തയുടെ രാജകുമാരനാ’ണ് മുൻ ക്യാപ്റ്റനും ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലി. അതേ കൊൽക്കത്തയുമായി ബന്ധപ്പെട്ട് ഒരു വിഷമം പങ്കുവച്ച് ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഗാംഗുലി. ജീവിതത്തിലൊരിക്കലും തന്റെ നഗരത്തെ ഈ നിലയിൽ കാണേണ്ടിവരുമെന്ന് കരുതിയിരുന്നില്ലെന്ന് വ്യക്തമാക്കി ആളൊഴിഞ്ഞ കൊൽക്കത്ത നഗരത്തിന്റെ ചിത്രങ്ങൾ സഹിതമാണ് ഗാംഗുലിയുടെ ട്വീറ്റ്.

‘എന്റെ നഗരത്തെ ഈ വിധത്തിൽ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല. എല്ലാവരും സുരക്ഷിതരായിരിക്കൂ. കൂടുതൽ നന്മയ്ക്കായി ഇതെല്ലാം ഉടനെ മാറും. എല്ലാവർക്കും എന്റെ സ്നേഹവും വാത്സല്യവും’ – ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

ലോക വ്യാപകമായി ഇതുവരെ 16,000ൽ അധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ മാത്രം ഇതുവരെ 500ലധികം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധ കനത്തതോടെ ലോക വ്യാപകമായി എല്ലാ കായിക മത്സരങ്ങളും നിർത്തിവച്ചിരിക്കുകയാണ്. ഇന്ത്യയിലും എല്ലാ ക്രിക്കറ്റ് മത്സരങ്ങളും ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടികളും ബിസിസിഐ റദ്ദാക്കിയിരുന്നു. ഈ മാസം 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലും നീട്ടിവച്ചിരിക്കുകയാണ്. ബിസിസിഐയുടെ മുംബൈയിലെ മുഖ്യ ഓഫിസും പൂട്ടിയതോടെ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ളവർ വീടുകളിലേക്കു മടങ്ങിയിരുന്നു.

English Summary: ‘Never thought I would see my city like this’ – Sourav Ganguly amid lockdown in West Bengal due to Coronavirus