മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചപ്പോഴും തുക വെളിപ്പെടുത്താതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും അഭിനന്ദന പ്രവാഹം. തികച്ചും മാതൃകാപരമായ പ്രവർത്തിയാണ് ഇവരുടേതെന്ന അഭിപ്രായം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചപ്പോഴും തുക വെളിപ്പെടുത്താതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും അഭിനന്ദന പ്രവാഹം. തികച്ചും മാതൃകാപരമായ പ്രവർത്തിയാണ് ഇവരുടേതെന്ന അഭിപ്രായം പങ്കുവച്ച് ട്വിറ്ററിലൂടെ ഒട്ടേറെപ്പേർ രംഗത്തെത്തി. എല്ലാവരും സംഭാവന നൽകിയ തുക വെളിപ്പെടുത്തുന്നതിനിടെയാണ് തുക പറയാതെ സംഭാവന നൽകുന്ന കാര്യം ഇരുവരും അറിയിച്ചത്.

പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നൽകുമെന്ന് കോലി ട്വിറ്ററിലൂടെ വ്യക്തമാക്കി. കൊറോണ വൈറസ് ബാധമൂലം വിഷമത അനുഭവിക്കുന്ന ജനങ്ങളെ കാണുമ്പോൾ ഹൃദയം തകരുകയാണെന്നും ഇരുവരും ട്വിറ്ററിൽ കുറിച്ചു. അതേസമയം, ഇരുവരും സംയുക്തമായി മൂന്നു കോടിയോളം രൂപ നൽകിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല.

ADVERTISEMENT

‘പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നൽകാൻ അനുഷ്കയും ഞാനും തീരുമാനിച്ചിരിക്കുന്നു. വളരെയധികം ആളുകൾ ദുരിതമനുഭവിക്കുന്ന കാഴ്ച ഞങ്ങളുടെ ഹൃദയം തകർക്കുന്നു. നമ്മുടെ സഹോദരങ്ങളുടെ വേദന കുറച്ചെങ്കിലും മാറ്റിക്കൊടുക്കാൻ ഞങ്ങളുടെ ഈ സംഭാവന ഏതെങ്കിലും വിധത്തിൽ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു’ – കോലി ട്വിറ്ററിൽ കുറിച്ചു.

English Summary: Twitter hails Virat Kohli for not disclosing his donation amount