ന്യൂഡൽഹി ∙ കോവിഡ് ആഞ്ഞടിച്ചിട്ടും ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഉപേക്ഷിക്കാൻ ബിസിസിഐയ്ക്കു കഴിയുന്നില്ല! കൺഫ്യൂഷനിലായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് പുതിയ ഉപായവുമായി എത്തിയിരിക്കുകയാണ് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ഇന്ത്യൻ‌ താരങ്ങളെ മാത്രം വച്ച് നടത്തിക്കൂടേ എന്ന നിർദേശമാണ് റോയ | IPL | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് ആഞ്ഞടിച്ചിട്ടും ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഉപേക്ഷിക്കാൻ ബിസിസിഐയ്ക്കു കഴിയുന്നില്ല! കൺഫ്യൂഷനിലായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് പുതിയ ഉപായവുമായി എത്തിയിരിക്കുകയാണ് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ഇന്ത്യൻ‌ താരങ്ങളെ മാത്രം വച്ച് നടത്തിക്കൂടേ എന്ന നിർദേശമാണ് റോയൽസ് എക്സിക്യൂട്ടീവ് ചെയർമാൻ രഞ്ജിത് ബർതാക്കുർ മുന്നോട്ടു വച്ചത്.

കഴിഞ്ഞ മാസം 29നു തുടങ്ങേണ്ടിയിരുന്ന ടൂർണമെന്റ് കോവിഡ് ഭീതിയെത്തുടർന്ന് ഏപ്രിൽ 15 വരെ നീട്ടിവച്ചിരിക്കുകയാണ്. സുരക്ഷാ സാഹചര്യങ്ങൾ അനുകൂലമായി, വിദേശ താരങ്ങളില്ലാതെ ഈ വർഷം ടൂർണമെന്റ് നടത്തുകയാണെങ്കിൽ ശരിക്കും ‘ഇന്ത്യൻ’ പ്രീമിയർ ലീഗ് ആയി മാറും ഇത്തവണ.

ADVERTISEMENT

 ഞങ്ങൾ തയാർ!

ഇന്ത്യൻ താരങ്ങളെ മാത്രം വച്ചുള്ള ടൂർണമെന്റിന് തങ്ങൾ തയാറാണെന്നാണ് രാജസ്ഥാൻ റോയൽസിന്റെ നിലപാട്. ‘‘ഐപിഎൽ വേണ്ട, ഇന്ത്യൻ താരങ്ങളെ മാത്രം വച്ച് ഐപിഎൽ എന്നീ രണ്ട് ഓപ്ഷനുകൾ വന്നാൽ ഞങ്ങൾ തീർച്ചയായും രണ്ടാമത്തേത് തിരഞ്ഞെടുക്കും..’’– റോയൽസ് ഉടമകളിലൊരാളായ മനോജ് ബാദലെയുടെ വാക്കുകൾ. 

ADVERTISEMENT

 എന്തു കൊണ്ട് ‘ഇന്ത്യൻ’?

രാജ്യത്തു നിലവിൽ ഏപ്രിൽ 15 വരെ ഏർപ്പെടുത്തിയിരിക്കുന്ന വീസ നിയന്ത്രണങ്ങൾ ഇനിയും നീട്ടാനാണ് സാധ്യത. അങ്ങനെയാകുമ്പോൾ വിദേശ താരങ്ങൾ ഇന്ത്യയിലെത്തുന്നത് ബുദ്ധിമുട്ടാകും. 

ADVERTISEMENT

 പണമാണ് പ്രശ്നം

ഈ വർഷം ഐപിഎൽ നടന്നില്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) മാത്രം ഏതാണ്ട് 2000 കോടി രൂപയോളം വരുമാന നഷ്ടമുണ്ടാകും. ഓരോ ടീമുകൾക്കും സംഭവിക്കാൻ സാധ്യതയുള്ള 100 കോടിയിലേറെ വീതം വരുമാന നഷ്ടം വേറെയും. 

ഹൈദരാബാദിന് ഇരുട്ടടി

വിദേശ താരങ്ങൾ ഇല്ലെങ്കിൽ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് സൺ റൈസേഴ്സ് ഹൈദരാബാദിനെയായിരിക്കും. ടീമിലെ പ്രധാന താരങ്ങളായ ഡേവിഡ് വാർണർ, കെയ്ൻ വില്യംസൻ, ജോണി ബെയർസ്റ്റോ, റാഷിദ് ഖാൻ എന്നിവരില്ലാതെ കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സൺ റൈസേഴ്സിനു കഴിയില്ല.