മുംബൈ∙ ക്യാപ്റ്റനെന്ന നിലയിൽ സൗരവ് ഗാംഗുലി തന്ന പിന്തുണ പിന്നീട് ക്യാപ്റ്റൻമാരായ മഹേന്ദ്രസിങ് ധോണിയോ വിരാട് കോലിയോ തനിക്കു നൽകിയിട്ടില്ലെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഇക്കൂട്ടത്തിൽനിന്ന് ആരാണ് മികച്ച ക്യാപ്റ്റനെന്ന് തിരഞ്ഞെടുക്കാൻ പ്രയാസമാണെങ്കിലും കളത്തിലും പുറത്തും തനിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ക്യാപ്റ്റനെന്ന നിലയിൽ സൗരവ് ഗാംഗുലി തന്ന പിന്തുണ പിന്നീട് ക്യാപ്റ്റൻമാരായ മഹേന്ദ്രസിങ് ധോണിയോ വിരാട് കോലിയോ തനിക്കു നൽകിയിട്ടില്ലെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഇക്കൂട്ടത്തിൽനിന്ന് ആരാണ് മികച്ച ക്യാപ്റ്റനെന്ന് തിരഞ്ഞെടുക്കാൻ പ്രയാസമാണെങ്കിലും കളത്തിലും പുറത്തും തനിക്ക് കൂടുതൽ നല്ല ഓർമകൾ ബാക്കിനിൽക്കുന്നത് ഗാംഗുലിക്കു കീഴിലാണെന്ന് യുവി വെളിപ്പെടുത്തി. സൗരവ് ഗാംഗുലിയോടുള്ള പ്രിയം പരസ്യമായി പ്രഖ്യാപിച്ച് യുവരാജ് സിങ് രംഗത്തെത്തുന്നത് ഇതാദ്യമല്ല. അർബുദത്തിന്റെ പിടിയിൽനിന്ന് മോചിതനായി ദേശീയ ടീമിലേക്കു തിരിച്ചെത്താൻ ശ്രമിക്കുന്ന കാലത്ത് തനിക്കുണ്ടായ അനുഭവം വേദനിപ്പിക്കുന്നതാണെന്ന് അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

‘സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കെ ഞാൻ അദ്ദേഹത്തിനു കീഴിൽ കളിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് വളരെയെധികം പിന്തുണയും നൽകിയിട്ടുണ്ട്. അതിനുശേഷം മഹേന്ദ്രസിങ് ധോണി ക്യാപ്റ്റനായി വന്നു. ഇവരിലാരാണ് മികച്ച ക്യാപ്റ്റനെന്ന് തിരഞ്ഞെടുക്കാൻ എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. പക്ഷേ, ഗാംഗുലി നൽകിയ പിന്തുണയും സഹായവും പരിഗണിച്ചാൽ എന്റെ കരിയറിലെ നല്ല ഓർമകളിലധികവും അദ്ദേഹത്തിന്റെ കീഴിൽ കളിച്ച കാലത്താണ്. ഗാംഗുലി നൽകിയ പിന്തുണ പിന്നീട് ധോണിയിൽനിന്നോ കോലിയിൽനിന്നോ എനിക്കു ലഭിച്ചിട്ടില്ല’ – യുവരാജ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരി‍ൽ ഒരാളാക്കി യുവരാജിനെ വളർത്തിയെടുത്തത് സൗരവ് ഗാംഗുലിയാണ്. രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുന്ന സമയത്ത് യുവരാജിന് ഗാംഗുലി ഉറച്ച പിന്തുണയാണ് നൽകിയത്. രാജ്യാന്തര ക്രിക്കറ്റിൽ തന്നെ ഏറ്റവുമധികം വിഷമിപ്പിച്ച ബോളർ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനാണെന്നും യുവി വെളിപ്പെടുത്തി.

‘മുരളീധരനെ ബാറ്റു ചെയ്യാൻ ഞാൻ വളരെയധികം വിഷമിച്ചിരുന്നു. അദ്ദേഹത്തെ എങ്ങനെ നേരിടണമെന്ന് യാതൊരു ധാരണയുമില്ലായിരുന്നു. ഓസീസ് താരം ഗ്ലെൻ മഗ്രാത്തും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു. ഭാഗ്യവശാൽ മഗ്രാത്തിനെ അധികം നേരിടാൻ എനിക്ക് അവസരം കിട്ടിയിട്ടില്ല. കാരണം ടെസ്റ്റിൽ കൂടുതൽ സമയവും ഞാൻ പവലിയനിലിരുന്ന് സീനിയേഴ്സിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. മുരളീധരനെതിരെ സ്വീപ് ഷോട്ടുകൾ കൂടുതലായി കളിക്കാൻ എന്നെ ഉപദേശിച്ചത് സച്ചിനാണ്. അങ്ങനെയാണ് കാര്യങ്ങൾ കുറച്ചു മെച്ചപ്പെട്ടത്’ – യുവി പറഞ്ഞു.

ADVERTISEMENT

ഋഷഭ് പന്ത്, പൃഥ്വി ഷാ തുടങ്ങിയ യുവതാരങ്ങൾ പരാജയപ്പെടുമ്പോൾ ആവശ്യത്തിലധികം വിമർശനമാണ് ഉയരുന്നതെന്നും യുവരാജ് ചൂണ്ടിക്കാട്ടി. കരിയറിന്റെ തുടക്കത്തിൽത്തന്നെ അവർ അനാവശ്യ സമ്മർദ്ദത്തിലാണ്. പന്തിനോട് ഞാൻ സ്ഥിരമായി സംസാരിക്കാറുണ്ട്. പൃഥ്വിയും പ്രതിഭയുള്ള താരമാണ്. അവരിൽ നമുക്കു വളരെ വലിയ പ്രതീക്ഷയാണുള്ളത്. അവർ പരാജയപ്പെടുമ്പോൾ വിമർശനം കടുക്കുന്നതും അതുകൊണ്ടാണ്. അവർക്കു കുറച്ചുകൂടി സമയം നൽകണമെന്നാണ് എന്റെ അഭിപ്രായം’ – യുവരാജ് ചൂണ്ടിക്കാട്ടി.

തുടക്കക്കാരെന്ന നിലയിൽ പന്തിനും പൃഥ്വി ഷായ്ക്കും കൃത്യമായ മാർഗനിർദ്ദേശം നൽകേണ്ടതുണ്ടെന്നും യുവരാജ് അഭിപ്രായപ്പെട്ടു. താനും തുടക്കക്കാലത്ത് ഇത്തരം വെല്ലുവിളികളിലൂടെ കടന്നുപോയതാണെന്നും യുവരാജ് വെളിപ്പെടുത്തി.

ADVERTISEMENT

‘പിഴവുകളിൽനിന്ന് എത്രയും വേഗം പുതിയ കാര്യങ്ങൾ പഠിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. എന്റെ സീനിയർ താരങ്ങൾ, പ്രത്യേകിച്ചും രാഹുൽ ദ്രാവിഡ്, പരിശീലനത്തിന്റെ കാര്യത്തിൽ വളരെ അച്ചടക്കമുള്ളവരായിരുന്നു. ഓരോ സെഷനു ശേഷവും അദ്ദേഹം ഒരു മണിക്കൂർ അധികം പരിശീലിക്കും. മാത്രമല്ല, നേരത്തെ ഉറങ്ങുകയും ചെയ്യും. കുംബ്ലെയും ലക്ഷ്മണും സച്ചിനുമെല്ലാം വളരെ അച്ചടക്കമുള്ളവരായിരുന്നു. ഏതെങ്കിലും മത്സരത്തിൽ ചെറിയ സ്കോറിനു പുറത്തായാൽ സച്ചിൻ നെറ്റ്സിൽ പോയി കൂടുതൽ സമയം പരിശീലിക്കുന്നത് കാണാമായിരുന്നു’ – യുവി പറഞ്ഞു.

English Summary: MS Dhoni and Virat Kohli didn't support me the way Sourav Ganguly did: Yuvraj Singh