മുംബൈ∙ ഇന്ത്യയൊന്നാകെ 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന്റെ ഒൻപതാം വാർഷികം ആഘോഷിക്കുമ്പോൾ, ധോണിയുടെ ഇന്നിങ്സിന് അമിത പ്രാധാന്യം നൽകുന്നതിനെതിരെ ഗൗതം ഗംഭീർ ഉയർത്തിയ വിമർശനത്തിന് ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണം. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ ട്വിറ്റർ പോസ്റ്റ് റീട്വീറ്റ് ചെയ്ത് ഗംഭീർ ഉയർത്തിയ വിമർശനത്തിന്

മുംബൈ∙ ഇന്ത്യയൊന്നാകെ 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന്റെ ഒൻപതാം വാർഷികം ആഘോഷിക്കുമ്പോൾ, ധോണിയുടെ ഇന്നിങ്സിന് അമിത പ്രാധാന്യം നൽകുന്നതിനെതിരെ ഗൗതം ഗംഭീർ ഉയർത്തിയ വിമർശനത്തിന് ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണം. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ ട്വിറ്റർ പോസ്റ്റ് റീട്വീറ്റ് ചെയ്ത് ഗംഭീർ ഉയർത്തിയ വിമർശനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യയൊന്നാകെ 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന്റെ ഒൻപതാം വാർഷികം ആഘോഷിക്കുമ്പോൾ, ധോണിയുടെ ഇന്നിങ്സിന് അമിത പ്രാധാന്യം നൽകുന്നതിനെതിരെ ഗൗതം ഗംഭീർ ഉയർത്തിയ വിമർശനത്തിന് ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണം. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ ട്വിറ്റർ പോസ്റ്റ് റീട്വീറ്റ് ചെയ്ത് ഗംഭീർ ഉയർത്തിയ വിമർശനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യയൊന്നാകെ 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന്റെ ഒൻപതാം വാർഷികം ആഘോഷിക്കുമ്പോൾ, ധോണിയുടെ ഇന്നിങ്സിന് അമിത പ്രാധാന്യം നൽകുന്നതിനെതിരെ ഗൗതം ഗംഭീർ ഉയർത്തിയ വിമർശനത്തിന് ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണം. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ ട്വിറ്റർ പോസ്റ്റ് റീട്വീറ്റ് ചെയ്ത് ഗംഭീർ ഉയർത്തിയ വിമർശനത്തിന് അയ്യായിരത്തലധികം കമന്റുകളാണ് ഇതുവരെ ലഭിച്ചത്. ഒൻപതിനായിരത്തോളം ആരാധകർ ഇത് റീട്വീറ്റും ചെയ്തു. ഗംഭീറിന്റെ പോസ്റ്റിന് ലൈക്കടിച്ചവരുടെ എണ്ണം അരലക്ഷത്തോളമെത്തി! ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ഇന്നിങ്സിന് നങ്കൂരമിട്ട ഗംഭീറിന് ഒരിക്കലും അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ ആരാധകരാണ് താരത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.

അതേസമയം, ധോണിയെ ചെറുതാക്കി കാണിക്കുന്ന തരത്തിൽ ഗംഭീർ നടത്തിയ പരാമർശത്തെ വിമർശിക്കുന്ന ആരാധകരുമുണ്ട്. അന്ന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ധോണി പറഞ്ഞ വാക്കുകൾ കമന്റായി പങ്കുവച്ചാണ് ഇവരുടെ രംഗപ്രവേശം. അന്ന് ഗംഭീറിന്റെ ബാറ്റിങ്ങിനെ ‘ഉജ്വലം’ എന്നാണ് ധോണി വിശേഷിപ്പിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഗംഭീർ സെഞ്ചുറി നേടിയിരുന്നെങ്കിൽ കൂടുതൽ സന്തോഷമായേനെയെന്ന് ധോണി പറഞ്ഞ കാര്യവും ഇവർ ഉയർത്തിക്കാട്ടുന്നുണ്ട്. മത്സരശേഷമുള്ള ധോണിയുടെ വാക്കുകളിലൂടെ:

ADVERTISEMENT

‘ഒരുപക്ഷേ തോറ്റിരുന്നെങ്കിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമായിരുന്ന ചില തീരുമാനങ്ങൾ ഇന്നു ഞാൻ കൈക്കൊണ്ടിരുന്നു; എന്തുകൊണ്ട് അശ്വിനെ കളിപ്പിച്ചില്ല? എന്തുകൊണ്ട് ശ്രീശാന്തിനെ കളിപ്പിച്ചു? എന്തുകൊണ്ട് യുവരാജിനു മുൻപേ ഞാൻ? ഇത്തരം ചോദ്യങ്ങളാണ് ഇന്ന് കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. മുൻ മത്സരങ്ങളിൽ സമ്മർദ്ദം എന്നെ ബാധിച്ചിരുന്നു. അതുകൊണ്ടാണ് ഈ മത്സരത്തിൽ ബാറ്റിങ് ഓർഡറിൽ സ്വയം പ്രമോട്ട് ചെയ്യാൻ തീരുമാനിച്ചത്. ഗാരിയും (അന്നത്തെ പരിശീലകൻ ഗാരി കിർസ്റ്റൺ) സീനിയർ താരങ്ങളും ഈ തീരുമാനത്തെ പിന്തുണച്ചു. എനിക്ക് ഈ കളിയിൽ ചില കാര്യങ്ങൾ തെളിയിക്കാനുമുണ്ടായിരുന്നു. വിരാടും (കോലി) ഗൗതവും (ഗംഭീർ) ഉജ്വലമായി ബാറ്റു ചെയ്തു. സിംഗളുകളിലൂടെയാണ് ഇരുവരും ഇന്നിങ്സ് കെട്ടിപ്പടുത്തത്. പിന്നീട് മഞ്ഞിന്റെ കൂടി സഹായത്തോടെ ഞങ്ങൾ സ്പിന്നർമാരിൽ സമ്മർദ്ദം നിറച്ചു. ആ വലിയ സെഞ്ചുറി നേടാൻ ഗൗതത്തിന് കഴിഞ്ഞിരുന്നെങ്കിൽ എനിക്കു കൂടുതൽ സന്തോഷമാകുമായിരുന്നു’ – ഇതായിരുന്നു മത്സരശേഷം ധോണിയുടെ വാക്കുകൾ.

നേരത്തെ, ക്രിക്ഇൻഫോയുടെ കുറിപ്പും ട്വീറ്റും റീട്വീറ്റ് ചെയ്താണ് ധോണിയുടെ ഇന്നിങ്സിന് അമിത പ്രാധാന്യം നൽകുന്നതിനോടുള്ള തന്റെ എതിർപ്പ് ഗംഭീർ പരസ്യമായി വെളിപ്പെടുത്തിയത്:

ADVERTISEMENT

‘ഇഎസ്പിഎൻ ക്രിക്ഇൻഫോയ്ക്ക് ചെറിയൊരു ഓർമപ്പെടുത്തൽ. 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യയുടെയും ഇന്ത്യൻ ടീമിന്റെയും മറ്റ് സപ്പോർട്ടിങ് സ്റ്റാഫിന്റെയും കൂട്ടായ പരിശ്രമത്തിൽ ലഭിച്ചതാണ്. ആ ഒരു സിക്സിനോടുള്ള നിങ്ങളുടെ അമിത താൽപര്യം ദൂരെയെറിയാൻ സമയമായി’ – ഗംഭീർ ട്വീറ്റ് ചെയ്തു.

∙ ഗംഭീറിന്റെ വിമർശനത്തിനു പിന്നിൽ

ADVERTISEMENT

2011 ലോകകപ്പ് ഫൈനലിൽ അവസാന നിമിഷങ്ങളിലെ അസാമാന്യ പ്രകടനത്തിലൂടെ ധോണി കയ്യടി നേടിയെങ്കിലും ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യൻ ഇന്നിങ്സിന് സെഞ്ചുറിയുടെ വക്കോളമെത്തിയ പ്രകടനത്തിലൂടെ അടിത്തറയിട്ടത് ഗംഭീറാണ്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 275 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് അക്കൗണ്ട് തുറക്കും മുൻപേ വീരേന്ദർ സേവാഗിന്റെ വിക്കറ്റ് നഷ്ടമായതാണ്. സ്കോർ 31ൽ എത്തിയപ്പോൾ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറും (18) പുറത്തായി. പിന്നീട് മൂന്നാം വിക്കറ്റിൽ വിരാട് കോലിക്കൊപ്പം അർധസസെഞ്ചുറി കൂട്ടുകെട്ടും (83) നാലാം വിക്കറ്റിൽ മഹേന്ദ്രസിങ് ധോണിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (109) തീർത്താണ് ഗംഭീർ ഇന്ത്യയെ വിജയത്തിലേക്കു കൈപിടിച്ചത്. കോലി 49 പന്തിൽ നാലു ഫോറുകളോടെ 35 റൺസെടുത്ത് പുറത്തായി.

122 പന്തിൽ ഒൻപതു ഫോറുകളോടെ 97 റൺസെടുത്ത ഗംഭീറിന് അർഹിച്ച സെഞ്ചുറിയാണ് നഷ്ടമായത്. പിന്നീട് പിരിയാത്ത അഞ്ചാം വിക്കറ്റിൽ യുവരാജ് സിങ്ങിനെ കൂട്ടുപിടിച്ച് അർധസെഞ്ചുറി കൂട്ടുകെട്ടു (54) തീർത്താണ് ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 79 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 91 റൺസുമായി ധോണി പുറത്താകാതെ നിന്നു. മാത്രമല്ല, കളിയിലെ കേമനുമായി. യുവരാജ് 24 പന്തിൽ രണ്ടു ഫോറുകളോടെ 21 റൺസുമെടുത്തു. അവസാന ഓവറുകളിൽ യുവരാജിനെ കൂട്ടുപിടിച്ച് ധോണി നടത്തിയ തകർപ്പൻ പ്രകടനത്തിൽ ഗംഭീറിന്റെ ഐതിഹാസിക ഇന്നിങ്സ് മുങ്ങിപ്പോയെന്നതാണ് സത്യം. പിന്നീട് ഇന്ത്യയുടെ ലോകകപ്പ് വിജയത്തെക്കുറിച്ച്, പ്രത്യേകിച്ച് ഫൈനൽ വിജയത്തെക്കുറിച്ച് പറയുന്നവരെല്ലാം വാചാലരാകുന്നത് ധോണിയുടെ ഇന്നിങ്സിനെക്കുറിച്ചാണ്. പ്രത്യേകിച്ചും ആ സിക്സിനെക്കുറിച്ച്. ഈ സാഹചര്യത്തിലാകാം ഗംഭീറിന്റെ ഇടപെടലെന്ന് കരുതുന്നു.

English Summary: Cricket Fans Respond to Gautam Gambhir's Criticism to Giving Priority to Dhoni's Six