ലഹോർ∙ കൊറോണ വൈറസ് വ്യാപനത്തിനെതിരെ തന്റെ പേരിലുള്ള ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സഹായം നൽകിയതിന്റെ യുവരാജും സിങ്ങും ഹർഭജൻ സിങ്ങും ഇന്ത്യൻ ആരാധകരിൽനിന്ന് കടുത്ത വിമർശനം നേരിടേണ്ടി വന്നതിൽ വേദനയറിയിച്ച് പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. മനുഷ്യരെ സഹായിക്കാനുള്ള നല്ലൊരു ഉദ്യമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഹോർ∙ കൊറോണ വൈറസ് വ്യാപനത്തിനെതിരെ തന്റെ പേരിലുള്ള ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സഹായം നൽകിയതിന്റെ യുവരാജും സിങ്ങും ഹർഭജൻ സിങ്ങും ഇന്ത്യൻ ആരാധകരിൽനിന്ന് കടുത്ത വിമർശനം നേരിടേണ്ടി വന്നതിൽ വേദനയറിയിച്ച് പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. മനുഷ്യരെ സഹായിക്കാനുള്ള നല്ലൊരു ഉദ്യമം ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ടതിൽ വേദനയുണ്ടെന്ന് അഫ്രീദി പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് അഫ്രീദിയുടെ പ്രതികരണം.

‘മനുഷ്യത്വത്തിന്റെ ലളിതമായ ഈ സന്ദേശം ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ടതിൽ വളരെയധികം വേദന തോന്നുന്നു. സ്േനഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവാഹകരാണ് നമ്മൾ. യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും നൽകിയ എല്ലാ സഹായത്തെയും പിന്തുണയെയും വളരെയധികം വിലമതിക്കുന്നു’ – അഫ്രീദി ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

അഫ്രീദി ഫൗണ്ടേഷനു സഹായം നൽകിയതിന്റെ പേരിൽ നേരിട്ട വിമർശനങ്ങളോട് നേരിട്ട് പ്രതികരിച്ച് യുവരാജും സിങ്ങും പരോക്ഷമായി പ്രതികരിച്ച് ഹർഭജൻ സിങ്ങും ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. കശ്മീർ വിഷയത്തിൽ സ്ഥിരമായി ഇന്ത്യയ്‌ക്കെതിരെ പരസ്യമായി നിലപാടെടുക്കുന്ന അഫ്രീദിക്കും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും ഹർഭജനും യുവരാജും പിന്തുണ പ്രഖ്യാപിച്ചതാണ് ഒരുവിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. ഇരുവരും അഫ്രീദി ഫൗണ്ടേഷനെ സഹായിക്കുക മാത്രമല്ല, എല്ലാ ആരാധകരോടും സഹായിക്കാൻ ആഹ്വാനം നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെ വിമർശനം കടുത്തതോടെയാണ് യുവരാജ് പ്രതികരണവുമായി രംഗത്തെത്തിയത്.

‘ഈ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും അത്യാവശ്യക്കാരായ ആളുകളെ സഹായിക്കാനുള്ള ശ്രമം ഇത്രയും ഗുരുതരമായ ഒരു പ്രശ്നമായി മാറിയത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. വിവിധ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ചികിത്സാ സൗകര്യവും മറ്റും ലഭ്യമാക്കി അവരെ സഹായിക്കുക മാത്രമായിരുന്നു ആ ആഹ്വാനത്തിലൂെട ഞാൻ ലക്ഷ്യമിട്ടത്. അല്ലാതെ ആരുടെയും വികാരത്തെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ഞാൻ എന്നും ഇന്ത്യക്കാരൻ തന്നെയാണ്. നീലജഴ്സി തന്നെയാണ് എന്നും എന്റെ വികാരം. എക്കാലവും മനുഷ്യരാശിക്കായിത്തന്നെ ഞാൻ നിലകൊള്ളും. ജയ് ഹിന്ദ്’ – യുവി ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

യുഎസിൽ സിഖ് മതക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ വിഡിയോ പങ്കുവച്ചുകൊണ്ടാണ്, അഫ്രീദി വിഷയം പ്രത്യക്ഷത്തിൽ എടുത്തുപറയാതെ ഹർഭജന്റെ പ്രതികരണം. ‘മതമില്ല, ജാതിയില്ല, ഉള്ളത് മനുഷ്യരാശി മാത്രം. അതാണ് പ്രധാനം. വീട്ടിൽ സുരക്ഷിതരായിരിക്കുക. വിദ്വേഷവും വൈറസുമല്ല, സ്നേഹം പരത്തുക. ഓരോരുത്തർക്കു വേണ്ടിയും നമുക്കു പ്രാർഥിക്കാം. വഹീഗുരു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ’ – ഹർഭജൻ ട്വീറ്റ് ചെയ്തു.

English Summary: Shahid Afridi Comes Out In Support Of Yuvraj Singh, Harbhajan Singh