ചെന്നൈ∙ കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിൽ കേരളം പുലർത്തിയ ജാഗ്രതയും അതിൽ കൈവരിച്ച വിജയവും ഈ ദിവസങ്ങളിൽ രാജ്യാന്തര മാധ്യമങ്ങളിൽ പോലും വാർത്തയായി. കോവിഡ് പ്രതിരോധത്തിലെ ‘കേരളാ മോഡൽ’ രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നതിനിടെ ഇതാ, കോഴിക്കോടു നിന്നുള്ള ഒരു സിസിടിവി വിഡിയോ വൈറലാകുന്നു. കോവിഡിനെ നേരിടുന്നതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിൽ കേരളം പുലർത്തിയ ജാഗ്രതയും അതിൽ കൈവരിച്ച വിജയവും ഈ ദിവസങ്ങളിൽ രാജ്യാന്തര മാധ്യമങ്ങളിൽ പോലും വാർത്തയായി. കോവിഡ് പ്രതിരോധത്തിലെ ‘കേരളാ മോഡൽ’ രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നതിനിടെ ഇതാ, കോഴിക്കോടു നിന്നുള്ള ഒരു സിസിടിവി വിഡിയോ വൈറലാകുന്നു. കോവിഡിനെ നേരിടുന്നതിൽ കേരളത്തിന്റെ ജാഗ്രതയത്രയും വെളിവാക്കുന്നുണ്ട് ഈ വിഡിയോ. ഒരു മാധ്യമപ്രവർത്തക ട്വിറ്ററിലൂടെ പങ്കുവച്ച ഈ വിഡിയോ മറ്റൊരു മാധ്യമപ്രവർത്തകനിലൂടെ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന്റെ ശ്രദ്ധയിലുമെത്തി. ‘ഐതിഹാസികം, തികച്ചും ഐതിഹാസികം’ എന്ന ലേബലോടെ അശ്വിനും ഈ വിഡിയോ പങ്കുവച്ചു.

കേരളത്തിലെ പൊതുജനങ്ങൾക്കിടയിൽ കൊറോണ വൈറസ് വ്യാപനത്തിനെതിരായ ബോധവൽക്കരണം എത്രത്തോളം ഫലപ്രദമാണ് എന്ന് വരച്ചിടുന്നുണ്ട് ഈ വിഡിയോ. ഒപ്പം, ഈ പ്രതിസന്ധി ഘട്ടത്തിൽ നിയമപാലനത്തിന്റെ നൂലാമാലകൾക്കിടയിൽ കേരള പൊലീസിന്റെ കരുതലിന്റെ കരങ്ങളെയും ഈ വിഡിയോ കാട്ടിത്തരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ, ആളൊഴിഞ്ഞ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്ഥലത്തെ ദൃശ്യമാണിത്. സമീപത്തുള്ള കടയിലെ സിസിടിവിയിൽ തെളിഞ്ഞതാണ് ദൃശ്യങ്ങളെന്ന് വ്യക്തം.

ADVERTISEMENT

വഴിയരികിൽ കടത്തിണ്ണയിൽ കഴിയുന്ന ഒരാളും മൂന്നു പൊലീസുകാരുമാണ് ദൃശ്യത്തിലുള്ളത്. മാസ്കും ഗ്ലൗസുമണിഞ്ഞ മൂന്നു പൊലീസുകാർ ചേർന്ന് ഇദ്ദേഹത്തിന് ഭക്ഷണമെത്തിക്കുകയാണ്. എന്നാൽ, കയ്യിൽ ഭക്ഷണവും വെള്ളവുമായി അടുത്തേക്ക് വരുന്ന പൊലീസുകാരെ ഇദ്ദേഹം ആട്ടിയകറ്റുന്നു. ആദ്യം അന്ധാളിച്ച് പിന്നിലേക്കു മാറിയ പൊലീസുകാർക്കു മുന്നിൽ അദ്ദേഹം റോഡിനോടു ചേർന്ന് ഒരു അടയാളം വയ്ക്കുന്നു. ഭക്ഷണം അവിടെ വയ്ക്കാനാണ് അപേക്ഷയെന്ന് വ്യക്തം. ശേഷം ഷർട്ടുപിടിച്ച് മുഖം പൊത്തി പിന്നിലേക്കു മാറിനിൽക്കുന്നു. മാസ്കില്ലാത്തതിനാൽ മുൻകരുതലെന്ന നിലയ്ക്കാണ് ഷർട്ടുകൊണ്ട് മുഖംപൊത്തുന്നത്.

അടയാളപ്പെടുത്തിയ സ്ഥലത്ത് ഭക്ഷണം വച്ചശേഷം പൊലീസുകാർ പിൻമാറുമ്പോൾ, അദ്ദേഹം അതുമെടുത്ത് കടത്തിണ്ണയിലേക്കു മടങ്ങുന്നു. വഴിയരികിൽ കഴിയുന്നവർക്കുപോലും കൊറോണ വൈറസ് വ്യാപനത്തിന്റെ അപകടാവസ്ഥ മനസ്സിലാകുന്നു എന്നതിലുണ്ട് ഇതിനെതിരെ കേരളം പുലർത്തുന്ന ജാഗ്രത. ഒപ്പം, ഈ സന്ദിഗ്ധ ഘട്ടത്തിൽപ്പോലും കേരളാ പൊലീസിന്റെ കാരുണ്യമുറ്റുന്ന മുഖവും ഈ ലഘു വിഡിയോ നമുക്കു മുന്നിൽ വെളിവാക്കുന്നു.

ADVERTISEMENT

English Summary: Indian Cricketer R Ashwin Praises Kerala Police