ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതുജീവൻ തേടുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ‘ഒരുക്കാനായി’ നേരത്തേ ഇന്ത്യയിലെത്തിയ മൈക്ക് ഹെസ്സൻ ഒടുവിൽ വീടണഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ലോക്ഡൗൺ ഏർപ്പെടുത്തുകയും ഐപിഎൽ ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ അനിശ്ചിതമായി നീട്ടുകയും െചയ്തതോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതുജീവൻ തേടുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ‘ഒരുക്കാനായി’ നേരത്തേ ഇന്ത്യയിലെത്തിയ മൈക്ക് ഹെസ്സൻ ഒടുവിൽ വീടണഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ലോക്ഡൗൺ ഏർപ്പെടുത്തുകയും ഐപിഎൽ ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ അനിശ്ചിതമായി നീട്ടുകയും െചയ്തതോടെയാണ് ന്യൂസീലൻഡുകാരനായ ഹെസ്സൻ ഇന്ത്യയിൽ കുടുങ്ങിയത്. ഇതേ സമയത്ത് ന്യൂസീലൻഡിലും യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒരു മാസത്തോളം ഇന്ത്യയിൽ കുടുങ്ങിയപ്പോയ ഹെസൻ കഴിഞ്ഞ ദിവസമാണ് തിരികെ ന്യൂസീലൻഡിലേക്കു പറന്നത്.

ഈ സീസണിലാണ് ന്യൂസീലൻഡുകാരനായ മൈക്ക് ഹെസ്സനെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഡയറക്ടർ ഓഫ് ക്രിക്കറ്റ് തസ്തികയിൽ നിയമിച്ചത്. പുതിയ സീസണിനു മുന്നോടിയായുള്ള ഒരുക്കങ്ങൾക്കായി മാർച്ച് അഞ്ചിനാണ് ഹെസ്സൻ ഇന്ത്യയിലെത്തിയത്. ഷെഡ്യൂൾ പ്രകാരം മാർച്ച് 29നായിരുന്നു ടൂർണമെന്റ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി കൊറോണ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചതോടെ ഐപിഎൽ ആദ്യം ഏപ്രിൽ 15ലേക്കും പിന്നീട് അനിശ്ചിത കാലത്തേക്കും നീട്ടിവച്ചു. ന്യൂസീലൻഡിലും മാർച്ച് 24ന് ലോക്ഡൗൺ ഏർപ്പെടുത്തി. ലോകവ്യാപകമായി വിമാന സർവീസുകൾ നിർത്തലാക്കിയതോടെ ഹെസ്സന് സ്വദേശമായ ന്യൂസീലൻഡിലേക്കു മടങ്ങാനുമായില്ല.

ADVERTISEMENT

ഇന്ത്യയിൽ ഇപ്പോഴും സ്ഥിതിഗതികൾ ഗുരുതരമാണെങ്കിലും ന്യൂ‍സീലൻഡിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലായതോടെയാണ് ഹെസ്സന് നാട്ടിലേക്കു തിരികെ പോകാൻ അവസരമൊരുങ്ങിയത്. നാട്ടിൽ തിരിച്ചെത്തിയ ഉടൻ സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചത്. ബെംഗളൂരുവിൽനിന്ന് ഏതാണ്ട് ഒരു ദിവസം മുഴുവനും യാത്ര ചെയ്താണ് താൻ മുംബൈ വിമാനത്താവളത്തിലെത്തിയതെന്ന് അദ്ദേഹം കുറിച്ചു. നാട്ടിലെത്തിയ താൻ ചട്ടമനുസരിച്ച് രണ്ട് ആഴ്ചത്തേക്ക് താൻ ക്വാറന്റീനിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. യാത്ര ചെയ്ത എയർ ന്യൂസീലൻഡ് വിമാനത്തിന്റെ ചിത്രം സഹിതം ഹെസ്സന്റെ കുറിപ്പ് ഇങ്ങനെ:

‘മുംബൈ വിമാനത്താവളത്തിലേക്ക് ഒരു ദിവസത്തിലധികം ബസിൽ യാത്ര ചെയ്തശേഷം ഈ കാഴ്ച തെളിയുമ്പോൾ അതിയായ സന്തോഷം. ന്യൂസീലൻഡിലേക്കുള്ള മടക്ക യാത്രയിൽ എയർ ന്യൂസീലൻഡ് ജീവനക്കാരുടെ സ്നേഹവും ഉജ്വലം. ഇനി 14 ദിവസം ക്വാറന്റീൻ’ – മൈക്ക് ഹെസ്സൻ ട്വിറ്ററിൽ കുറിച്ചു. ഇതിനു പുറമെ ഇന്ത്യയിലെ ന്യൂസീലൻഡ് എംബസി, ന്യൂസീലൻഡ് വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ തുടങ്ങിയവർക്ക് പ്രത്യേകം നന്ദിയും അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Mike Hesson finally returns to New Zealand after being stuck in India for more than a month