മുംബൈ∙ ആദ്യത്തെ കൺമണിയുടെ വരവിനായി കാത്തിരിക്കുകയാണെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരം ഹാർദിക് പാണ്ഡ്യയും പങ്കാളി നടാഷ സ്റ്റാൻകോവിച്ചും. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഹൃദ്യമായ ഒരുകൂട്ടം ചിത്രങ്ങൾ സഹിതമുള്ള ലഘു കുറിപ്പിലാണ് തങ്ങൾ മാതാപിതാക്കളാകാൻ പോകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ആദ്യത്തെ കൺമണിയുടെ വരവിനായി കാത്തിരിക്കുകയാണെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരം ഹാർദിക് പാണ്ഡ്യയും പങ്കാളി നടാഷ സ്റ്റാൻകോവിച്ചും. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഹൃദ്യമായ ഒരുകൂട്ടം ചിത്രങ്ങൾ സഹിതമുള്ള ലഘു കുറിപ്പിലാണ് തങ്ങൾ മാതാപിതാക്കളാകാൻ പോകുന്ന വിവരം പാണ്ഡ്യ പരസ്യമാക്കിയത്. സെർബിയൻ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് ഹാർദിക് പാണ്ഡ്യയുടെ പങ്കാളിയായ നടാഷ സ്റ്റാൻകോവിച്ച്. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിലൂടെ കയ്യടി നേടിയ നടാഷ, ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തയായത്.

‘നടാഷയുമൊത്തുള്ള എന്റെ സുന്ദരമായ ജീവിതയാത്ര പുതിയൊരു വഴിത്തിരിവിലേക്ക്. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി ഉടനെത്തും. ‍ജീവിതത്തിലെ ആ പുതിയ ഇന്നിങ്സിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ. നിങ്ങളുടെ പ്രാർഥനകളും ആശംസകളും ഉണ്ടാകുമല്ലോ’ – പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പാണ്ഡ്യയെയും നടാഷയെയും അഭിനന്ദിച്ചും ആശംസകളിയിച്ചും സഹതാരങ്ങൾ ഉൾപ്പെടെ രംഗത്തെത്തി.

ADVERTISEMENT

ഇത്തവണത്തെ പുതുവർഷപ്പിറവിക്കു തൊട്ടുപിന്നാലെയാണ് നടാഷയുമായുള്ള പ്രണയം പാണ്ഡ്യ ആദ്യമായി തുറന്നു സമ്മതിച്ചത്. നടാഷയുമൊത്തുള്ള ചിത്രം സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചാണ് പാണ്ഡ്യ ഗോസിപ്പുകൾക്കു വിരാമമിട്ടത്. ഇരുവരും പ്രണയത്തിലാണെന്ന് ഏറെനാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ‘മേ തേരാ, തൂ മേരി ജാനേ, സാരാ ഹിന്ദുസ്ഥാൻ’ (ഞാൻ നിന്റേതാണ്, നീ എന്റേതും. ഇക്കാര്യം ഇനി ഈ രാജ്യം മുഴുവനും അറിയാം) എന്ന വരികളോടൊണ് നടാഷയുമൊത്തുള്ള ചിത്രം പാണ്ഡ്യ പങ്കുവച്ചത്. ദുബായിൽ, ഒരു സ്വകാര്യ ബോട്ടിൽ ഹാർദിക് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോ നടാഷയും പങ്കുവച്ചിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമായ ഹാർദിക് പാണ്ഡ്യ, പുറംവേദനയെ തുടർന്ന് ഏതാനും നാളുകളായി കളത്തിനു പുറത്താണ്. ഇതിനിടെ ശസ്ത്രക്രിയയ്ക്കു വിധേയനായ താരം, രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്താനുള്ള ഒരുക്കത്തിലായിരുന്നു ഇതിനിടെയാണ് കോവിഡ് വ്യാപനം നിമിത്തം കളിക്കളങ്ങൾ നിശ്ചമായത്. കഴിഞ്ഞ സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു പിന്നാലെയാണ് പാണ്ഡ്യ ചികിത്സയ്ക്കായി ഇടവേളയെടുത്തത്.

ഹാർദിക് പാണ്ഡ്യയും നടാഷയും.
ADVERTISEMENT

English Summary: Hardik Pandya Announces Natasa Stankovic's Pregnancy With Adorable Post