കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും നിർഭാഗ്യവാൻമാരായ താരങ്ങളിലൊരാളാണ് ബംഗാളുകാരനായ മനോജ് തിവാരി. ദേശീയ ടീമിൽ കളിച്ചപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടും അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോയ താരം. ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും മാത്രം കളിക്കാൻ ഭാഗ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും നിർഭാഗ്യവാൻമാരായ താരങ്ങളിലൊരാളാണ് ബംഗാളുകാരനായ മനോജ് തിവാരി. ദേശീയ ടീമിൽ കളിച്ചപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടും അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോയ താരം. ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും മാത്രം കളിക്കാൻ ഭാഗ്യം ലഭിച്ച താരം. 12 ഏകദിനങ്ങളിൽനിന്ന് ഒരു സെഞ്ചുറിയുൂം ഒരു അർധസെഞ്ചുറിയും സഹിതം 26.09 ശരാശരിയിൽ നേടിയത് 287 റൺസ്. മൂന്ന് ട്വന്റി20കളിൽനിന്ന് 15 ശരാശരിയിൽ നേടിയത് 14 റൺസ്. കളിച്ച മൂന്നു ട്വന്റി20 മത്സരങ്ങളിൽ കളത്തിലിറങ്ങാൻ അവസരം ലഭിച്ചത് ഒരു കളിയിൽ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്.

ഇതിനിടെ, ദേശീയ ടീമിൽ അവസരം ലഭിച്ചിട്ടും പരാജയപ്പെട്ട താരങ്ങളെ ഉൾപ്പെടുത്തി ഒരു ഇൻസ്റ്റഗ്രാം പേജിൽ പ്രസിദ്ധീകരിച്ച ‘പരാജയപ്പെട്ട താരങ്ങളുടെ ഇന്ത്യൻ ഇലവനി’ൽ മനോജ് തിവാരിയെയും ഉൾപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സുസ്മിത റോയ്. പരാജയപ്പെട്ട താരങ്ങളുടെ പട്ടികയിൽ തിവാരിയെ ഉൾപ്പെടുത്തിയതിനെ കടുത്ത ഭാഷയിലാണ് സുസ്മിത വിമർശിച്ചത്.

ADVERTISEMENT

‘ഈ പ്രൊഫൈൽ തയാറാക്കിയത് ആരായാലും അവരെന്തു ധൈര്യത്തിലാണ് എന്റെ ഭർത്താവിനെ ഇതിലേക്കു വലിച്ചിഴച്ചത്. ആദ്യം പോയി കണക്കുകൾ പരിശോധിച്ചുനോക്കൂ. ആളുകളെക്കുറിച്ച് ഇതുപോലെ വൃത്തികേടുകൾ എഴുതിവിടുന്നതിനു പകരം ഈ ദുരന്ത ജീവിതത്തിൽ വേറെ എന്തെങ്കിലുമൊക്കെ ചെയ്യൂ. പോയി നല്ലതു വല്ലതും ചെയ്യ്’ – സുസ്മിത കുറിച്ചു.

∙ നിർഭാഗ്യവാൻ തിവാരി!

ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും ഭാഗ്യം കെട്ട താരങ്ങളിലൊരാളാണ് മുപ്പത്തിനാലുകാരനായ തിവാരി. 2008ൽ  23–ാം വയസ്സിലാണ് തിവാരി ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറുന്നത്. എന്നാൽ ഓസ്ട്രേലിയയ്‌ക്കെതിരായ അരങ്ങേറ്റ മത്സരം മഴമൂലം പാതിയിൽ ഉപേക്ഷിച്ചെന്ന് മാത്രമല്ല, 16 പന്തിൽ രണ്ടു റൺസ് മാത്രമെടുത്ത തിവാരിയുടെ അരങ്ങേറ്റം ദയനീയമായിപ്പോകുകയും ചെയ്തു. പിന്നീട് മൂന്നു വർഷത്തേക്ക് തിവാരിക്ക് ദേശീയ ടീമിലേക്ക് വിളി ലഭിച്ചില്ല. 2011ൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലാണ് പിന്നീട് കളിച്ചത്. അതിനുശേഷവും വല്ലപ്പോഴും മാത്രം ദേശീയ ടീമിൽ വന്നുപോകുന്ന അതിഥിയായി തിവാരി. 2015ൽ സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു അവസാന ഏകദിനം. ഇതിനിടെ മൂന്ന് ട്വന്റി20 മത്സരങ്ങളിലും കളിച്ചെങ്കിലും ബാറ്റിങ്ങിന് അവസരം കിട്ടിയത് ഒരേയൊരു മത്സരത്തിൽ. അന്ന് ശോഭിക്കാനുമായില്ല.

അതേസമയം, ആഭ്യന്തര ക്രിക്കറ്റിൽ ഇന്നും ബംഗാളിന്റെ വിശ്വസ്തനായ താരമാണ് തിവാരി. ഇതുവരെ 125 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് ഒരു ട്രിപ്പിൾ സെഞ്ചുറി ഉൾപ്പെടെ 27 സെഞ്ചുറിയും 37 അർധസെഞ്ചുറികളും സഹിതം 50.06 ശരാശരിയിൽ 8965 റൺസ് നേടി. 163 ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന് ആറു സെഞ്ചുറിയും 40 അർധസെഞ്ചുറികളും സഹിതം 42.37 ശരാശരിയിൽ 5466 റണ്‍സും നേടി. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്), കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റൈസിങ് പുണെ ജയന്റ്സ് തുടങ്ങിയ ടീമുകൾക്കായും കളിച്ചു.

ADVERTISEMENT

English Summary: Manoj Tiwary’s spouse Susmita hits out at critics