നിർണായകഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന ടീമായി കേരളത്തെ മാറ്റുകയാണു ലക്ഷ്യമെന്ന് രഞ്ജി ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ടിനു യോഹന്നാൻ. രാജ്യാന്തര നിലവാരമുള്ള കളിക്കാർ | Tinu Yohannan | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർണായകഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന ടീമായി കേരളത്തെ മാറ്റുകയാണു ലക്ഷ്യമെന്ന് രഞ്ജി ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ടിനു യോഹന്നാൻ. രാജ്യാന്തര നിലവാരമുള്ള കളിക്കാർ കേരളത്തിനുണ്ട്. 

നിയമനം ബഹുമതി

ADVERTISEMENT

കേരള ടീം പരിശീലകനായി നിയമിക്കപ്പെട്ടത് ബഹുമതിയായി കാണുന്നു. കേരളത്തിൽ നിന്നാണ് രാജ്യാന്തര ക്രിക്കറ്റ് കളിക്കാരനായി ഞാൻ വളർന്നത്. കേരള ക്രിക്കറ്റിന്റെ പുരോഗതിക്കായി കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്യും.

ഒരുക്കം ഉടൻ

ADVERTISEMENT

ലോക്ഡൗണായതിനാൽ മാസങ്ങളായി കളിക്കാർക്ക് മൈതാനത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, വീടുകളിൽ അവർ ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുന്നുണ്ട്. കളിക്കാരുമായി ഉടൻ തന്നെ ഓൺലൈൻ കൂടിക്കാഴ്ച നടത്തും. 5 പേർ വീതമുള്ള സംഘവുമായിട്ടായിരിക്കും കൂടിക്കാഴ്ച. അവരുടെ കായികക്ഷമത ഉൾപ്പെടെ വിലയിരുത്തും. പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ കൂടിക്കാഴ്ചയ്ക്കു ശേഷം തീരുമാനിക്കും.

കളിക്കാരെ അറിയാം

ADVERTISEMENT

2014 മുതൽ 2018 വരെ കേരള ടീമിനൊപ്പം ഞാനുണ്ടായിരുന്നു. ടീമിലെ മിക്ക കളിക്കാരെയും നന്നായി അറിയാം. 

വെല്ലുവിളി

ഓൺലൈൻ പരിശീലനങ്ങൾക്ക് പരിമിതികളുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ മാറുമ്പോഴേയ്ക്കും കളിക്കാരെ പൂർണസജ്ജരാക്കുകയെന്നതാണ് വെല്ലുവിളി.