മുംബൈ∙ ‘ഈ കൂട്ടത്തിൽ ഗേൾഫ്രണ്ടായി നിങ്ങൾ ആരെ തിരഞ്ഞെടുക്കും?’ – മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ഈ ചോദ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ഒരു കൂട്ടം സുന്ദരിമാരുടെ ചിത്രങ്ങൾ സഹിതമാണ് യുവരാജ് സിങ്ങിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഈ സുന്ദരിമാരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ‘ഈ കൂട്ടത്തിൽ ഗേൾഫ്രണ്ടായി നിങ്ങൾ ആരെ തിരഞ്ഞെടുക്കും?’ – മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ഈ ചോദ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ഒരു കൂട്ടം സുന്ദരിമാരുടെ ചിത്രങ്ങൾ സഹിതമാണ് യുവരാജ് സിങ്ങിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഈ സുന്ദരിമാരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഉവ്വ്, ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താരങ്ങളാണ് ഈ സുന്ദരികൾ. വനിതാ ടീമംഗങ്ങളാണെന്ന് തെറ്റിദ്ധരിക്കല്ലേ. ഇന്ത്യൻ പുരുഷ ടീമിലെ താരങ്ങളാണ് യുവി പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ളത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന പുതിയൊരു ആപ്പിന്റെ സഹായത്തോടെയാണ് പുരുഷ താരങ്ങളുടെ ‘സ്ത്രീ രൂപം’ സൃഷ്ടിച്ചിരിക്കുന്നത്. രോഹിത് ശർമ, വിരാട് കോലി, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, മഹേന്ദ്രസിങ് ധോണി, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, അജിൻക്യ രഹാനെ, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചെഹൽ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്ര എന്നിവരാണ് ചിത്രത്തിലുള്ള ‘സ്ത്രീകൾ’.

ADVERTISEMENT

‘ഇതിൽ ആരെയാണ് നിങ്ങൾ ഗേൾഫ്രണ്ടായി തിരഞ്ഞെടുക്കുക? എന്റെ ഉത്തരം നാളെ’ – ഇതാണ് ചിത്രത്തിനൊപ്പമുള്ള യുവിയുടെ ക്യാപ്ഷൻ. എന്തായാലും യുവരാജിന്റെ ചോദ്യം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനകം 50 ലക്ഷത്തോളം പേരാണ് യുവിയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും കമന്റുമായെത്തി. എല്ലാവർക്കും ഗേൾഫ്രണ്ടായി വേണ്ടത് ഒരേയൊരാളെ – ഭുവനേശ്വർ കുമാർ. കൂട്ടത്തിൽ ഏറ്റവും ‘ഭുവി’യാണെന്നാണ് ആരാധകരുടെ പക്ഷം. ഹർഭജൻ സിങ്, ആശിഷ് നെഹ്റയുടെ ഭാര്യ റുഷ്മ, ബോളിവുഡ് താരങ്ങളായ ആശിഷ് ചൗധരി, കരൺ വാഹി തുടങ്ങിയവരെല്ലാം ഭുവിക്കു പിന്നിൽ അണിനിരന്നു.

English Summary: Yuvraj Singh Pokes Fun at Team India Cricketers Using Gender-Swap Picture