മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മിൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ അഭ്രപാളിയിൽ അതിമനോഹരമായി പുനഃസൃഷ്ടിച്ച നടനാണ് സുശാന്ത് സിങ് രാജ്പുത്. ധീരജ് പാണ്ഡെ സംവിധാനം ചെയ്ത ‘എം.എസ്. ധോണി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രമാണ് സുശാന്തെന്ന താരത്തെ ഇന്ത്യൻ സിനിമാ ലോകത്ത്...MS Dhoni, Sushant Singh Rajput, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ അഭ്രപാളിയിൽ അതിമനോഹരമായി പുനഃസൃഷ്ടിച്ച നടനാണ് സുശാന്ത് സിങ് രാജ്പുത്. ധീരജ് പാണ്ഡെ സംവിധാനം ചെയ്ത ‘എം.എസ്. ധോണി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രമാണ് സുശാന്തെന്ന താരത്തെ ഇന്ത്യൻ സിനിമാ ലോകത്ത് അടയാളപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ധോണിയായി വെള്ളിത്തിരയിൽ ജീവിച്ച സുശാന്തിന്റെ മരണം സിനിമാ ലോകത്തെ പോലെതന്നെ ക്രിക്കറ്റ് ലോകത്തേയും ധോണി ആരാധകരെയും ഒരുപോലെ വേദനിപ്പിച്ചു. 

സുശാന്തിന്റെ മരണത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട വിഡിയോയാണ് 2019 ലോകകപ്പ് ഫൈനലിൽ സിക്സർ അടിച്ചുകൊണ്ട് ഫിനിഷ് ചെയ്യുന്ന ധോണിയുടെയും അത് അതേപടി ബിഗ് സ്ക്രീനിൽ പകർത്തിയ സുശാന്തിന്റെയും ഒന്നിച്ചുള്ള വിഡിയോ. ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് അതേപടി ചിത്രത്തിൽ പകർത്തുകയാണ് സുശാന്ത്. എന്നാൽ ഇന്ന് മറ്റൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ADVERTISEMENT

‘എം.എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് സീൻ ടിവിയിൽ കാണുന്ന സുശാന്തിന്റെ ഭാവമാറ്റങ്ങൾ കാണിക്കുന്നതാണ് പുതിയ വിഡിയോ. ടിവിയിൽ ധോണിയുടെ ബയോപികിന്റെ ക്ലൈമാക്സ് ടിവിയിൽ കാണിച്ചാണ് വിഡിയോ തുടങ്ങുന്നത്. അതിനു മുന്നിലായി ഒരു ബുക്കും പേനയുമായി ടിവിയിലേക്ക് കണ്ണും നട്ടിരിക്കുന്ന സുശാന്ത്. താൻ അഭ്രപാളിയിൽ ജീവിച്ച ആ നിമിഷം കണ്ട ആഹ്ലാദത്തിൽ കൈകൾ കൊണ്ട് പല ആംഗ്യങ്ങളും കാണിക്കുന്നുണ്ട് സുശാന്ത്, ഒപ്പം ‘ധോണി’യെന്ന് ആർപ്പുവിളിയും.

വിഡിയോ ഇപ്പോൾ തന്നെ സമൂഹമാധമ്യത്തിൽ വളരെയധികം ആളുകളാണ് പങ്കുവച്ചിരിക്കുന്നത്. സുശാന്തിനെ നോക്കൂ, അയാൾ മരിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ആരാധകർ വേദനയോടെ പറയുന്നത്.

ADVERTISEMENT

English Summary : Old video of Sushant Singh Rajput watching MS Dhoni biopic’s climax scene goes viral on social media