കളിക്കാർക്കു കോവി‍ഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് ഏറെ നാടകീയതകൾക്കു ശേഷമാണു കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെട്ടത്. രോഗം ബാധിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് സ്വന്തം നിലയിൽ ടെസ്റ്റ് നടത്തിയതാണു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‍ലാമബാദ്∙ കളിക്കാർക്കു കോവി‍ഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് ഏറെ നാടകീയതകൾക്കു ശേഷമാണു കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെട്ടത്. രോഗം ബാധിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് സ്വന്തം നിലയിൽ ടെസ്റ്റ് നടത്തിയതാണു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ പ്രകോപിപ്പിച്ചത്. ഹഫീസിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ചെങ്കിലും നടപടി വേണ്ടെന്ന് പിന്നീസ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ഈ വിവാദം കഴിഞ്ഞ് ഒരു ദിവസത്തിനകം പാക്കിസ്ഥാൻ ബോർഡിനെ പുതിയ വിവാദം പിടികൂടിയിരിക്കുകയാണ്.

ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇട്ട ചിത്രങ്ങളുടെ ക്യാപ്ഷനിൽ അക്ഷരത്തെറ്റ് വന്നതാണു പുതിയ പ്രശ്നം. രാജ്യത്തിന്റെ പേരിന്റെ സ്പെല്ലിങ് തന്നെ തെറ്റായി എഴുതിയ ബോർ‍ഡിന് ട്വിറ്ററിൽ‌ വ്യാപകമായ വിമർശനമാണു നേരിടേണ്ടി വരുന്നത്. ‘Pakistan’ എന്ന് എഴുതേണ്ടത് ‘Pakiatan’ എന്നു മാറിയതാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പ്രശ്നമായത്. പാക്കിസ്ഥാൻ ടീം ഇംഗ്ലണ്ടിലേക്കു പുറപ്പെട്ടതിന്റെ ചിത്രങ്ങളാണ് ഇതോടൊപ്പം പങ്കുവച്ചിരിക്കുന്നത്. പിഴവ് ശ്രദ്ധയിൽപെട്ടതോടെ അതു തിരുത്തിയെങ്കിലും പഴയ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിക്കുകയാണ്.

ADVERTISEMENT

പാക്കിസ്ഥാന്റെ സ്പെല്ലിങ് തിരുത്തുന്നതിന് ഒരു മണിക്കൂർ സമയമെടുത്തെന്നും ട്വിറ്ററിൽ വിമർശനമുയർന്നു. സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവരുടെ പിഴവു കാരണം ഇതാദ്യമായല്ല പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർ‍ഡ് പുലിവാലു പിടിക്കുന്നത്. 2018 സെപ്റ്റംബർ 19ന് 2017 ഏഷ്യ കപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരത്തിന്റെ ദൃശ്യങ്ങൾ പിസിബി ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ഈ ട്വീറ്റിൽ ‘happened’ എന്ന് എഴുതേണ്ടത് ‘hapoened’ എന്നാണ് ഉണ്ടായത്.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സർഫറാസ് അഹമ്മദിനെ പുറത്താക്കിയതിനു പിന്നാലെ ടീമിന്റെ ഔദ്യോഗിക അക്കൗണ്ടിൽ ഒരു വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. സർഫറാസിന് ചുറ്റും പാക്കിസ്ഥാൻ താരങ്ങള്‍ നൃത്തം ചെയ്യുന്ന വിഡിയോയായിരുന്നു ഇത്. സംഭവത്തിൽ വിമർശനം രൂക്ഷമായതോടെ ബോര്‍ഡ് മാപ്പു പറഞ്ഞു തടിയൂരി. വിഡിയോ പങ്കുവച്ച സമയം തെറ്റായി പോയെന്നും ഖേദം പ്രകടിപ്പിക്കുന്നതായുമാണ് ബോർഡ് അന്ന് പ്രതികരിച്ചത്.

ADVERTISEMENT

English Summary: Pakistan Cricket Board gets trolled on Twitter after misspelling ‘Pakistan’ as ‘Pakiatan’