ന്യൂഡൽഹി∙ വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിൽ ‘ഫെയർ ആൻഡ് ലവ്‌ലി എന്ന ക്രീമിന്റെ ആവശ്യകതയെന്താണെന്ന ചോദ്യവുമായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ഡാരൻ സമി. ക്രിക്കറ്റ് ലോകത്തെ വർണവിവേചനത്തിനെതിരെ തുടങ്ങിവച്ച പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ‘ഫെയർ ആൻഡ് ലവ്‌ലി’ക്കെതിരെ സമിയുടെ വിമർശനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിൽ ‘ഫെയർ ആൻഡ് ലവ്‌ലി എന്ന ക്രീമിന്റെ ആവശ്യകതയെന്താണെന്ന ചോദ്യവുമായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ഡാരൻ സമി. ക്രിക്കറ്റ് ലോകത്തെ വർണവിവേചനത്തിനെതിരെ തുടങ്ങിവച്ച പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ‘ഫെയർ ആൻഡ് ലവ്‌ലി’ക്കെതിരെ സമിയുടെ വിമർശനം. വർണ വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ‘ഫെയർ ആൻഡ് ലവ്‍ലി’യുടെ പരസ്യങ്ങളെന്ന് സമി ചൂണ്ടിക്കാട്ടി.

‘വെളുത്തവരാണ് അഴകുള്ളവരെന്നാണ് നിങ്ങളുടെ ഫെയർ ആൻഡ് ലവ്‌ലിയുടെ പരസ്യം പറയുന്നത്. ഇത് വർണവെറിയുടെ പരിധിയിൽ വരുന്ന പരാമർശമല്ലേ?’ – ഒരു അഭിമുഖത്തിൽ സമി ചൂണ്ടിക്കാട്ടി.

ADVERTISEMENT

അതേസമയം, ആഗോളതലത്തിൽ വർണവെറിക്ക് എതിരായ സമീപനത്തിന്റെ സ്വാധീനത്തിൽ ഉൽപന്നങ്ങളുടെ പുനർനാമകരണത്തിന്റെ ഭാഗമായി  ‘ഫെയർ ആൻഡ് ലവ്‌ലി’യുടെ പേരിൽ നിന്ന് നിന്ന് ഫെയർ എന്ന വാക്ക് മാറ്റുമെന്ന് നിർമാതാക്കളായ ഹിന്ദുസ്ഥാൻ യൂണിലീവർ (എച്ച്‌യുഎൽ) പ്രഖ്യാപിച്ചിരുന്നു. യുഎസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് കൊലപ്പെടുത്തിയതിനു പിന്നാലെ വർണവെറിക്കെതിരെ ആഗോളതലത്തിൽ ഉയരുന്ന പ്രതിഷേധത്തിന്റെ ഫലമാണു മാറ്റം.

‘ഫെയർ ആൻഡ് ലവ്‌ലി’യുടെ ചുവടുപിടിച്ച് ലോകത്തെ മുൻനിര കോസ്മറ്റിക്സ് കമ്പനി ലൊറിയാൽ ഗ്രൂപ്പും ത്വക്‌പരിചരണ ഉൽപന്നങ്ങളിൽ നിന്ന് വൈറ്റ്, ഫെയർ, ലൈറ്റ് തുടങ്ങിയ വാക്കുകൾ ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗാർനിയർ, ലൊറിയാൽ പാരിസ്, മേബിലിൻ ന്യൂയോർക്ക്, നിക്സ് പ്രഫഷനൽ മേക്കപ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഇവരുടേതാണ്. ജോൺസൻ ആൻഡ് ജോൺസൻ അടുത്തിടെ സ്കിൻ വൈറ്റ്നിങ് ക്രീമുകളുടെ വിൽപന നിർത്തിയിരുന്നു.

ADVERTISEMENT

English Summary: Why does India have a cream called Fair & Lovely, asks Daren Sammy