മുംബൈ∙ ജന്മദിനമാഘോഷിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം വിവരിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ധോണിയുമായുള്ള ആദ്യ കൂടിക്കാഴ്ച ചോപ്ര ഓർത്തെടുത്തത്. സ്വർണനിറമുള്ള മുടി

മുംബൈ∙ ജന്മദിനമാഘോഷിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം വിവരിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ധോണിയുമായുള്ള ആദ്യ കൂടിക്കാഴ്ച ചോപ്ര ഓർത്തെടുത്തത്. സ്വർണനിറമുള്ള മുടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ജന്മദിനമാഘോഷിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം വിവരിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ധോണിയുമായുള്ള ആദ്യ കൂടിക്കാഴ്ച ചോപ്ര ഓർത്തെടുത്തത്. സ്വർണനിറമുള്ള മുടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ജന്മദിനമാഘോഷിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം വിവരിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ധോണിയുമായുള്ള ആദ്യ കൂടിക്കാഴ്ച ചോപ്ര ഓർത്തെടുത്തത്. സ്വർണനിറമുള്ള മുടി നീട്ടിവളർത്തി, മുഖത്ത് ക്രീമും തേച്ചുപിടിപ്പിച്ച്, ബ്രാൻഡഡ് കണ്ണടയും ധരിച്ചുവരുന്ന അന്നത്തെ ധോണിയെ കണ്ടാൽ ഇതു ബോളിവുഡ് സെറ്റല്ല, ക്രിക്കറ്റ് ഗ്രൗണ്ടാണെന്ന് ആരും പറഞ്ഞുപോകുമായിരുന്നുവെന്ന് ചോപ്ര വെളിപ്പെടുത്തി. ആദ്യ കാഴ്ചയിൽ മനസ്സിൽ തെളിഞ്ഞ ചിത്രം ഇതാണെങ്കിലും ഒറ്റ സംസാരം കൊണ്ടുതന്നെ ഇതൊന്നുമല്ല ധോണിയെന്ന് ബോധ്യമായെന്നും ചോപ്ര പറഞ്ഞു.

2004ൽ സിംബാബ്‍വെയിലും കെനിയയിലും പര്യടനത്തിനു പോയ ഇന്ത്യ എ ടീമിൽ അംഗങ്ങളായിരുന്നു ടെസ്റ്റ് ടീം ഓപ്പണറായിരുന്ന ആകാശ് ചോപ്രയും അന്ന് രാജ്യാന്തര ക്രിക്കറ്റിലേക്ക് പിച്ചവച്ചു തുടങ്ങിയ ധോണിയും. ആ പരമ്പരയിൽ തന്റെ റൂംമേറ്റായിരുന്നു ധോണിയെന്ന് ചോപ്ര വെളിപ്പെടുത്തി.

ADVERTISEMENT

‘രണ്ടു പതിറ്റാണ്ടിലധികം നീണ്ട ക്രിക്കറ്റ് കരിയറിൽ ഞാൻ ഒട്ടേറെ ക്രിക്കറ്റ് താരങ്ങളെ കണ്ടിട്ടുണ്ട്. ചിലരെ വളരെ അടുത്തും മറ്റു ചിലരെ അത്ര അടുത്തല്ലാതെയും പരിചയപ്പെട്ടിട്ടുമുണ്ട്. അവരിൽ ചിലർക്ക് കളിയിൽ മാത്രമായിരുന്നു ശ്രദ്ധ. മറ്റു ചിലർക്ക് പ്രശസ്തിയിലും. അവരിൽ ചിലർ വിജയത്തിന്റെ ചവിട്ടുപടികൾ കയറിപ്പോയപ്പോൾ, മറ്റു ചിലർ വഴിയിൽ വീണുപോയി. ചിലർക്ക് ക്രിക്കറ്റ് മാത്രമായിരുന്നു ജീവവായു. മറ്റു ചിലർക്ക് ഫാഷനും. പക്ഷേ, ആ താരങ്ങളിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു ധോണി’ – ‘ആകാശ് വാണി’ എന്ന തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ചോപ്ര വിവരിച്ചു.

‘ആദ്യമായി കാണുമ്പോൾ നീളമുള്ള സ്വർണത്തലമുടിയായിരുന്നു ധോണിക്ക്. മുഖത്ത് ക്രീം പുരട്ടിയിരിക്കും. ഇതിനു പുറമെ വിലയേറിയ ഒരു ബ്രാൻഡ് കണ്ണടയും ധരിക്കും. പരിചയമില്ലാത്ത ഒരാൾ അദ്ദേഹത്തെ കണ്ടാൽ, ‘ഇത് ബോളിവുഡ് സെറ്റല്ല, ക്രിക്കറ്റ് ഗ്രൗണ്ടാണ്. മാറിനിൽക്കൂ’ എന്ന് പറഞ്ഞുപോകും. പക്ഷേ, പിന്നീടങ്ങോട്ട് നമുക്കു മുന്നിൽ ഇതൾവിരിയുന്നത് സർപ്രൈസുകളുടെ ഒരു നിരയാണ്. അദ്ദേഹത്തിന്റെ റൂംമേറ്റായിരുന്നു എനിക്കു സംഭവിച്ചതുപോലെ തന്നെ’ – ചോപ്ര പറഞ്ഞു.

ADVERTISEMENT

‘2004ലെ ഒരു സംഭവം പറയാം. അന്നത്തെ ഇന്ത്യ എ ടീമിന്റെ സിംബാബ്‍വെ, കെനിയ പര്യടനം. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഓപ്പണറായിരുന്ന ഞാനും ജൂനിയർ താരമായ ധോണിയും ഒരു റൂമിലായിരുന്നു. എന്താണ് കഴിക്കാൻ വേണ്ടതെന്ന് ഞാൻ ചോദിക്കുമ്പോൾ, ഇഷ്ടമുള്ളതു പറഞ്ഞോളൂ എന്നായിരിക്കും ധോണിയുടെ മറുപടി. എപ്പോഴാണ് ഉറങ്ങുന്നത് എന്നു ചോദിച്ചാൽ, താങ്കൾ എപ്പോൾ ലൈറ്റ് ഓഫ് ചെയ്താലും അപ്പോൾ ഉറങ്ങുമെന്ന് മറുപടി നൽകും’ – ചോപ്ര വിവരിച്ചു.

‘നീട്ടിവളർത്തിയ സ്വർണത്തലമുടിക്കാരനിൽനിന്ന് ഞാൻ പ്രതീക്ഷിച്ച മറുപടി ഇതൊന്നുമായിരുന്നില്ല എന്നതാണ് സത്യം. ഭക്ഷണത്തിന്റെ കാര്യം ചോദിക്കുമ്പോൾ, ‘അതു വിട്ടേയ്ക്കൂ, എനിക്കു വേണ്ടത് ഞാൻ ഓർഡർ ചെയ്തോളാം’ എന്ന മറുപടിയാണ് ഞാൻ പ്രതീക്ഷിച്ചത്. ഉറക്കത്തിന്റെ കാര്യത്തിൽ, ‘ഞാൻ ഉറങ്ങാൻ വൈകും, നിങ്ങൾ ഉറക്കം വരുമ്പോൾ പുതപ്പുകൊണ്ട് മുഖംമൂടി കിടന്നോളൂ’ എന്നും പറയുമെന്ന് കരുതി. പക്ഷേ സംഭവിച്ചതോ? ലാളിത്യത്തിൽനിന്നാണ് ഉയർച്ചയുടെ തുടക്കം എന്നു പറയുന്നത് ഇതുകൊണ്ടാണ്. ലളിതമായ ജീവിതം, ഉയർന്ന ചിന്താഗതി’ – ചോപ്ര പറഞ്ഞു.

ADVERTISEMENT

‘ലാളിത്യം എന്നു പറയുമ്പോൾ അതിനെ ആത്മവിശ്വാസമില്ലായ്മയായി തെറ്റിദ്ധരിക്കരുത്. അങ്ങനെയല്ല. നമ്മൾ മഹേന്ദ്രസിങ് ധോണിയുടെ കാര്യമാണ് സംസാരിക്കുന്നത്. കാഴ്ചയിൽ നമുക്കു മുന്നിൽ വരുന്ന ധോണിയേ ആയിരുന്നില്ല അടുത്തറിയുന്ന ധോണി’ – ചോപ്ര വിവരിച്ചു.

ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ആളുകൾ ഗൗരവത്തിലെടുക്കാൻ അക്കാലത്ത് മുടിവെട്ടാൻ താൻ ധോണിയെ ഉപദേശിച്ച കാര്യവും ചോപ്ര അനുസ്മരിച്ചു. ‘ഈ മുടിയും വച്ച് ആളുകൾ താങ്കളെ ക്രിക്കറ്റ് താരമെന്ന നിലയിൽ അത്ര ഗൗരവത്തിലെടുക്കില്ലെന്ന് ഞാൻ സ്നേഹപൂർവം ഉപദേശിക്കുമായിരുന്നു. ‘ഞാനെന്തായാലും മുടി വെട്ടുന്നില്ല. എന്റെ മുടി കണ്ട് ആളുകൾ മുടി വളർത്തട്ടെ’ എന്നായിരുന്നു അന്ന് ധോണിയുടെ മറുപടി’ – ചോപ്ര പറഞ്ഞു.

‘പിന്നീട് പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന ജനറൽ പര്‍വേസ് മുഷറഫ് പോലും ധോണിയോട് മുടി മുറിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവമുണ്ടായി. ധോണിയുടെ ആ വാക്കുകളെയും ആത്മവിശ്വാസത്തെയും നാം നമിച്ചേ മതിയാകൂ. ഇന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും ധോണിയുടെ സ്റ്റൈൽ അനുകരിക്കുന്നവരെ കാണാം’ – ചോപ്ര ചൂണ്ടിക്കാട്ടി.

English Summary: ‘I lovingly told him to get a haircut’: When Aakash Chopra shared room with young MS Dhoni in 2004