കാബൂൾ∙ അഫ്ഗാനിസ്ഥാൻ ഐസിസി ലോകകപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കൂവെന്ന ‘ഞെട്ടിക്കുന്ന’ പ്രസ്താവനയുമായി അഫ്ഗാൻ താരം റാഷിദ് ഖാൻ. ആസാദി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റാഷിദ് ഇക്കാര്യം പറഞ്ഞത്. ഇതുവരെ രണ്ട് ഏകദിന ലോകകപ്പുകളിലും നാല് ട്വന്റി20 ലോകകപ്പുകളിലും മാത്രം കളിച്ചിട്ടുള്ള ടീമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാബൂൾ∙ അഫ്ഗാനിസ്ഥാൻ ഐസിസി ലോകകപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കൂവെന്ന ‘ഞെട്ടിക്കുന്ന’ പ്രസ്താവനയുമായി അഫ്ഗാൻ താരം റാഷിദ് ഖാൻ. ആസാദി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റാഷിദ് ഇക്കാര്യം പറഞ്ഞത്. ഇതുവരെ രണ്ട് ഏകദിന ലോകകപ്പുകളിലും നാല് ട്വന്റി20 ലോകകപ്പുകളിലും മാത്രം കളിച്ചിട്ടുള്ള ടീമാണ് അഫ്ഗാനിസ്ഥാൻ. ഒരു തവണ പോലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുമില്ല. ഇതിനിടെയാണ്, അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന ഇരുപത്തൊന്നുകാരനായ റാഷിദ് ഖാന്റെ പ്രഖ്യാപനം.

‘അഫ്ഗാനിസ്ഥാൻ ഒരിക്കലെങ്കിലും ഐസിസി ലോകകപ്പ് നേടിയശേഷം മാത്രമേ എന്റെ വിവാഹനിശ്ചയവും വിവാഹവും സംഭവിക്കൂ’ – ഇതായിരുന്നു റാഷിദ് ഖാന്റെ വാക്കുകൾ. രാജ്യാന്തര ട്വന്റി20യിൽ ഒന്നാം നമ്പർ ബോളറായ റാഷിദ് ഖാൻ, ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിലും അതിനു മുൻപ് നടന്ന ട്വന്റി20 ലോകകപ്പിലും കളിച്ചിരുന്നു. ഇംഗ്ലണ്ട് ലോകകപ്പിൽ അഫ്ഗാന്റെ ക്യാപ്റ്റനായിരുന്നു.

ADVERTISEMENT

2015, 2019 ഏകദിന ലോകകപ്പുകളിൽ മാത്രമാണ് ലീഗ് ഘട്ടം കടക്കാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞിട്ടുള്ളത്. ഇതുവരെ ഏകദിന ലോകകപ്പിൽ കളിച്ച 15 മത്സരങ്ങളിൽ അഫ്ഗാനിസ്ഥാന് നേടാനായത് ഒരേയൊരു ജയം മാത്രമാണ്. 2015 ലോകകപ്പിൽ കുഞ്ഞൻ രാജ്യമായ സ്കോട്‌ലൻഡിനെതിരെ ആയിരുന്നു അവരുടെ ഏക ജയം. 2019ലെ ഇംഗ്ലണ്ട് ലോകകപ്പിൽ അഫ്ഗാന്റെ നായകനായിരുന്ന റാഷിദ്, ഒൻപത് മത്സരങ്ങളിൽനിന്ന് ആറു വിക്കറ്റ് വീഴ്ത്തി.

അതേസമയം, ട്വന്റി20 ലോകകപ്പുകളിൽ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനമാണ് അഫ്ഗാന്റേത്. ഇതുവരെ കളിച്ച 14 മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ചു. 2016ലെ ട്വന്റി20 ലോകകപ്പിൽ 6.53 ഇക്കോണമി റേറ്റോടെ 11 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാൻ, വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ADVERTISEMENT

അതേസമയം, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ വളരുന്ന ടീമായാണ് അഫ്ഗാനിസ്ഥാനെ കണക്കാക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ മുൻ താരം കൂടിയായ മുഖ്യ പരിശീലകൻ ലാൻസ് ക്ലൂസ്നറിനു കീഴിൽ വലിയ നേട്ടങ്ങൾക്ക് കാതോർക്കുകയാണ് ടീം. ലോകത്തെ തന്നെ ഏറ്റവും മികച്ച സ്പിൻ ഡിപ്പാർട്ട്മെന്റ് ഉള്ള ടീമുകളിലൊന്നു കൂടിയാണ് അഫ്ഗാനിസ്ഥാൻ.

അതിനിടെ, റാഷിദ് ഖാന്റെ ‘വിവാഹ പ്രസ്താവന’ ട്വിറ്ററിൽ ഉൾപ്പെടെ വൻ ട്രോളുകൾക്കും കാരണമായി. ബോളിവുഡ് താരം സൽമാൻ ഖാന്റെ അവസ്ഥയാണ് റാഷിദിനെ കാത്തിരിക്കുന്നതെന്നായിരുന്നു ഒരു ട്രോൾ. ‘വിവാഹത്തിൽനിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗം’ എന്നായിരുന്നു മറ്റൊരു ട്രോൾ.

ADVERTISEMENT

English Summary: Will get engaged and married once Afghanistan lift World Cup: Rashid Khan