മുംബൈ∙ മഴ നനയാനും മഴയിൽ കളിക്കാനും ഇഷ്ടപ്പെടുന്ന കൊച്ചുകുട്ടികളെ ഓർമിപ്പിച്ച്, മുംബൈയിലെ മഴയിൽ കുസൃതിത്തരങ്ങളുമായി ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. മഴയത്തു കളിക്കുന്ന സച്ചിന്റെ വിഡിയോ മകൾ സാറ തെൻഡുൽക്കറാണ് പകർത്തിയത്. സച്ചിൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിഡിയോ ആരാധകർക്കായി പോസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മഴ നനയാനും മഴയിൽ കളിക്കാനും ഇഷ്ടപ്പെടുന്ന കൊച്ചുകുട്ടികളെ ഓർമിപ്പിച്ച്, മുംബൈയിലെ മഴയിൽ കുസൃതിത്തരങ്ങളുമായി ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. മഴയത്തു കളിക്കുന്ന സച്ചിന്റെ വിഡിയോ മകൾ സാറ തെൻഡുൽക്കറാണ് പകർത്തിയത്. സച്ചിൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിഡിയോ ആരാധകർക്കായി പോസ്റ്റ് ചെയ്തത്. വിഡിയോ പകർത്തിയത് തന്റെ പ്രിയപ്പെട്ട ‘ക്യാമറാ വുമൺ’ സാറയാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുമുണ്ട്.

‘ജീവിതത്തിലെ ഏറ്റവും ലളിതമായ സന്തോഷങ്ങൾ ആസ്വദിക്കുന്ന ഈ വിഡിയോ പകർത്തിയത് എന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാമറാ വുമൺ സാറ തെൻഡുൽക്കർ. മഴത്തുള്ളികൾ എക്കാലവും ബാല്യകാല ഓർമകൾ മനസ്സിൽ നിറയ്ക്കുന്നു’ – വിഡിയോ പങ്കുവച്ച് സച്ചിൻ കുറിച്ചു. ‘അദ്ദേഹത്തിനുള്ളിലെ കൊച്ചുകുട്ടി ഇപ്പോഴും സജീവമാണ്. മുംബൈയിലെ മഴ ആസ്വദിക്കുന്നു’ – വിഡിയോ ചിത്രീകരിക്കുന്ന സാറയുടെ വാക്കുകൾ.

ADVERTISEMENT

കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ ശേഷം മുംബൈയിലെ വീട്ടിൽത്തന്നെ കഴിഞ്ഞുകൂടുകയാണ് സച്ചിൻ തെൻഡുൽക്കർ. ലോക്ഡൗൺ കാലത്ത് മടുപ്പു മാറ്റാൻ വ്യത്യസ്തങ്ങളായ വിഡിയോകളുമായി മുൻപും സച്ചിൻ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സ്വന്തം മുടി വെട്ടുന്നതും മകൻ അർജുന്റെ മുടി മുറിക്കുന്നതുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. രാജ്യാന്തര യോഗാദിനത്തിൽ മക്കളോടൊപ്പം യോഗ ചെയ്യുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു.

English Summary: Sachin Tendulkar relives 'childhood memories' as he enjoys Mumbai rains