മുംബൈ ∙ വൈദ്യുതി ബിൽ വരുമ്പോൾ ‘ഷോക്കടിക്കുന്ന’ പതിവ് നമ്മുടെ കൊച്ചുകേരളത്തിൽ മാത്രമല്ല, പുറത്തുമുണ്ട്. സംശയമുണ്ടെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനോട് ചോദിച്ചാൽ മതി. ഇത്തവണത്തെ വൈദ്യുതി ബിൽ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ് താരം. ആ ഞെട്ടൽ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ വൈദ്യുതി ബിൽ വരുമ്പോൾ ‘ഷോക്കടിക്കുന്ന’ പതിവ് നമ്മുടെ കൊച്ചുകേരളത്തിൽ മാത്രമല്ല, പുറത്തുമുണ്ട്. സംശയമുണ്ടെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനോട് ചോദിച്ചാൽ മതി. ഇത്തവണത്തെ വൈദ്യുതി ബിൽ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ് താരം. ആ ഞെട്ടൽ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം നാട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇത്തവണ തനിക്ക് ലഭിച്ച ബിൽ, അയൽക്കാരുടെ എല്ലാവരുടെയും ചേർത്തുള്ളതാണോയെന്നാണ് ഹർഭജന്റെ ചോദ്യം!

ഹർഭജന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ വൈദ്യുതി ദാതാക്കളായ അദാനി ഇലക്ട്രിസിറ്റി ഇത്തവണ അദ്ദേഹത്തിന് അയച്ചിരിക്കുന്ന ബില്ലിലെ തുക സത്യത്തിൽ ഞെട്ടിക്കുന്നതാണ്. 33,900 രൂപയാണ് ഹർഭജന്റെ വൈദ്യുതി ബിൽ. ഇത്, സാധാരണ താൻ അടയ്ക്കുന്ന ബില്ലിന്റെ ഏഴിരട്ടി വരുമെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

‘ഇത്തവണ അയൽക്കാരുടെ എല്ലാവരുടെയും ബിൽ ചേർത്താണോ എനിക്ക് അയച്ചിരിക്കുന്നതെന്ന’ അദ്ദേഹത്തിന്റെ ചോദ്യവും ഈ പശ്ചാത്തലത്തിലാണ്. ഈ വർഷം ഐപിഎൽ നടക്കുമെന്ന് ഉറപ്പായതോടെ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സി അണിയാനുള്ള തയാറെടുപ്പിലാണ് താരം. ഈ വർഷം സെപ്റ്റംബർ 19 മുതൽ നവംബർ എട്ടുവരെ യുഎഇയിലാണ് ഐപിഎൽ നടക്കുന്നത്. ഇതിനിടെയാണ് വൻതുകയുടെ ബിൽ അയച്ച് അദാനി ഇലക്ട്രിസിറ്റി ഹർഭജനെ ‘ഞെട്ടിച്ചത്’.

English Summary: Harbhajan Singh expresses shock over his hefty electricity bill