ന്യൂഡൽഹി∙ കോവിഡ് വ്യാപനത്തെ തുടർന്ന് യുഎഇയിലേക്ക് പറിച്ചുനട്ട 13–ാമത് ഇന്ത്യൻ പ്രീമിയർ ലീഗിനായി ടീമുകൾ യാത്ര തിരിക്കും മുൻപേ കോവിഡ് ‘കളത്തിൽ’. യുഎഇയിലേക്ക് പോകാൻ തയാറെടുത്തുവന്ന രാജസ്ഥാൻ റോയൽസ് ഫീൽഡിങ് പരിശീലകൻ ദിഷാന്ത് യാഗ്‍നിക്കിന് കോവിഡ് 19 സ്ഥിരീകരിച്ചു. രാജസ്ഥാൻ റോയൽസ് തന്നെയാണ് ഇക്കാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കോവിഡ് വ്യാപനത്തെ തുടർന്ന് യുഎഇയിലേക്ക് പറിച്ചുനട്ട 13–ാമത് ഇന്ത്യൻ പ്രീമിയർ ലീഗിനായി ടീമുകൾ യാത്ര തിരിക്കും മുൻപേ കോവിഡ് ‘കളത്തിൽ’. യുഎഇയിലേക്ക് പോകാൻ തയാറെടുത്തുവന്ന രാജസ്ഥാൻ റോയൽസ് ഫീൽഡിങ് പരിശീലകൻ ദിഷാന്ത് യാഗ്‍നിക്കിന് കോവിഡ് 19 സ്ഥിരീകരിച്ചു. രാജസ്ഥാൻ റോയൽസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഐപിഎല്ലിനായി യുഎഇയിലേക്ക് തിരിക്കുന്നതിനു മുൻപ് നടത്തുന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ വ്യക്തിയാണ് ദിഷാന്ത് യാഗ്‍നിക്.

ഈ വർഷത്തെ ഐപിഎൽ യുഎഇയിൽ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് അരങ്ങേറുന്നത്. ഇന്ത്യയിൽ കോവിഡ് വ്യാപനം ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്തവണ ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റിയത്. ഇതിനായി പ്രത്യേകം ചാർട്ടർ ചെയ്ത വിമാനങ്ങളിലാണ് ടീമുകൾ യുഎഇയിലേക്ക് പോകുന്നത്. അവിടെ ക്വാറന്റീന്‍ പൂർത്തിയാക്കേണ്ടതിനാൽ ടീമുകൾ ഈ മാസം തന്നെ പുറപ്പെടാനിരിക്കെയാണ് രാജസ്ഥാൻ ഫീൽഡിങ് പരിശീലകന് കോവിഡ് സ്ഥിരീകരിച്ചത്.

ADVERTISEMENT

‘ഞങ്ങളുടെ ഫീൽഡിങ് പരിശീലകൻ ദിഷാന്ത് യാഗ്‍നിക്കിന് കോവിഡ് 19 സ്ഥിരീകരിച്ചതായി അറിയിക്കുന്നു. യുഎഇയിലേക്ക് പുറപ്പെടുന്നതിനായി അടുത്തയാഴ്ച മുംബൈയിൽ ഒന്നിച്ചു ചേരുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്’ – രാജസ്ഥാൻ റോയൽസ് പ്രസ്താവനയിൽ അറിയിച്ചു.

‘എല്ലാ ടീമംഗങ്ങൾക്കുമായി ബിസിസിഐ നിർദ്ദേശപ്രകാരം മാനേജ്മെന്റ് പ്രത്യേകം കോവിഡ് പരിശോധന നടത്തുന്നുണ്ട്. കളിക്കാരും പരിശീലക സംഘവും ടീമിനെ അനുഗമിക്കുന്ന മാനേജ്മെന്റ് പ്രതിനിധികളും ഇതിൽ ഉൾപ്പെടുന്നു’ – രാജസ്ഥാൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ADVERTISEMENT

കോവിഡ് സ്ഥിരീകരിച്ചതോടെ ദിഷാന്ത് ക്വാറന്റീനിൽ പ്രവേശിച്ചു. ബിസിസിഐയുടെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രണ്ട് തവണ കോവിഡ് പരിശോധനയ്ക്ക് വിധേയനായി നെഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഇനി ദിഷാന്ത് യുഎഇയിലേക്ക് പോകൂ. യുഎഇയിലെത്തിയാലും അദ്ദേഹം ആറു ദിവസം കൂടി ക്വാറന്റീനിൽ തുടരണം. തുടർന്ന് മൂന്നു തവണ കൂടി കോവിഡ് പരിശോധനയ്ക്ക് വിധേയനായ ശേഷം മാത്രമേ ടീമിനൊപ്പം ചേരാനാകൂ. ദിഷാന്തുമായി കഴിഞ്ഞ 10 ദിവസത്തിനിടെ സമ്പർക്കമുണ്ടായിട്ടുള്ള എല്ലാവരും ക്വാറന്റീനിൽ പ്രവേശിക്കാനും പരിശോധനയ്ക്ക് വിധേയരാകാനും രാജസ്ഥാൻ ടീം ആവശ്യപ്പെട്ടു.

ഐപിഎല്ലിൽ 25 മത്സരങ്ങൾ കളിച്ചിട്ടുള്ള ദിഷാന്ത്, 170 റൺസ് നേടിയിട്ടുണ്ട്. 2004ൽ രാജസ്ഥാനുവേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ ഇദ്ദേഹം 50 മത്സരങ്ങളിൽനിന്ന് 24.70 ശരാശരിയിൽ 1754 റൺസ് നേടി. ഇതിൽ ഒരു സെഞ്ചുറിയും ഒൻപത് അർധസെഞ്ചുറികളുമുണ്ട്. 41 ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന് 25.54 ശരാശരിയിൽ 945 റൺസും നേടി. ഇതിൽ രണ്ട് സെഞ്ചുറികവും നാല് അർധസെഞ്ചുറികളുമുണ്ട്.

ADVERTISEMENT

English Summary: Rajasthan Royals' fielding coach Dishant Yagnik tests positive for COVID 19