അച്ഛനും മകനുമാണെന്നതൊക്കെ വീട്ടിലെ കാര്യം; ജോലി ചെയ്യുമ്പോൾ അതൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. ഐസിസിയുടെ മാച്ച് റഫറിയായി ജോലി ചെയ്യുന്ന ക്രിസ് ബ്രോഡ് സ്വന്തം മകന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാൻ പോയില്ല. ഇംഗ്ലണ്ട് – പാക്കിസ്ഥാൻ ഒന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ അച്ഛനും മകനുമാണെന്നതൊക്കെ വീട്ടിലെ കാര്യം; ജോലി ചെയ്യുമ്പോൾ അതൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. ഐസിസിയുടെ മാച്ച് റഫറിയായി ജോലി ചെയ്യുന്ന ക്രിസ് ബ്രോഡ് സ്വന്തം മകന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാൻ പോയില്ല. ഇംഗ്ലണ്ട് – പാക്കിസ്ഥാൻ ഒന്നാം ടെസ്റ്റിനിടെ പാക്ക് താരം യാസിർ ഷായെ പുറത്താക്കിയപ്പോൾ സ്റ്റുവർട്ട് ബ്രോഡ് ‘മോശം ഭാഷ’ ഉപയോഗിച്ചെന്നും താരത്തിൽനിന്നു പിഴ ഈടാക്കണമെന്നും ശുപാർശ ചെയ്തതു മാച്ച് റഫറി ക്രിസ് ബ്രോഡാണ്; സ്റ്റുവർട്ടിന്റെ സ്വന്തം പിതാവ്. ക്രിസിന്റെ ശുപാർശ അതേപടി ഐസിസി നടപ്പാക്കുകയും ചെയ്തു.

മാച്ച് ഫീയുടെ 15% സ്റ്റുവർട്ട് ബ്രോഡ് പിഴയായി അടയ്ക്കണം. കൂടാതെ, ഒരു ഡീമെറിറ്റ് പോയിന്റ് താരത്തിന്റെ പേരിൽ ചേർക്കുകയും ചെയ്യും. കഴിഞ്ഞ 2 വർഷത്തിനിടെ താരത്തിന്റെ പേരിലെടുക്കുന്ന 3–ാമത്തെ നടപടിയാണിത്. ഫീൽഡ് അംപയർമാരായ റിച്ചെഡ് കെറ്റിൽബറോയും റിച്ചെഡ് ഇല്ലിങ്‍വർത്തുമാണു സംഭവം ക്രിസ് ബ്രോഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് അദ്ദേഹം നടപടിയെടുത്തത്.

ADVERTISEMENT

English Summary: Stuart Broad Fined By Father Chris Broad For Yasir Shah Send-Off