ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ പതിപ്പിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ക്യാംപിൽനിന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പിന്മാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജഡേജയുടെ പിൻമാറ്റം. കോവിഡിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎല്ലിനായി ടീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ പതിപ്പിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ക്യാംപിൽനിന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പിന്മാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജഡേജയുടെ പിൻമാറ്റം. കോവിഡിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎല്ലിനായി ടീം ഓഗസ്റ്റ് 22നാണ് ചെന്നൈയിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ തിരിക്കുന്നത്. ഇതിനു മുന്നോടിയായി ഓഗസ്റ്റ് അഞ്ച് മുതൽ 20 വരെയാണ് ക്യാംപ് നിശ്ചയിച്ചിരിക്കുന്നത്.

ചെന്നൈ സൂപ്പർ കിങ്സിന്റെ ഇന്ത്യൻ താരങ്ങളിൽ ക്യാംപിനെത്താത്ത ഏക പ്രമുഖനാണ് ജഡേജ. ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി, സുരേഷ് റെയ്ന, ഹർഭജൻ സിങ്, അമ്പാട്ടി റായുഡു തുടങ്ങിയവർ ക്യാംപിനായി ചെന്നൈയിലെത്തും.

ADVERTISEMENT

തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ജഡേജയുടെ പിൻമാറ്റമെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. അടുത്തിടെ ഗുജറാത്തിലെ രാജ്കോട്ടിൽ രവീന്ദ്ര ‍ജഡേജയും വനിതാ പൊലീസ് കോൺസ്റ്റബിളുമായി നടുറോഡിൽ വാഗ്വാദത്തിൽ ഏർപ്പെട്ടത് വാർത്തയായിരുന്നു. തുടർന്ന് രക്തസമ്മർദ്ദം ഉയർന്ന കോൺസ്റ്റബിളിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ജഡേജയുടെ ഭാര്യ റീവ സോളങ്കി മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതാണ് കോൺസ്റ്റബിളിനെതിരായ പ്രകോപനത്തിനു കാരണമെന്ന് ഗുജറാത്ത് പൊലീസ് വ്യക്തമാക്കിയിരുന്നു.

English Summary: Ravindra Jadeja to not be part of CSK's 6-day pre-season conditioning camp