ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ പതിപ്പിന് ഒരുക്കമായി താരങ്ങൾ ടീമിനൊപ്പം ചേർന്നു തുടങ്ങി. ഐപിഎല്ലിന് വേദിയാകുന്ന യുഎഇയിലേക്ക് പോകുന്നതിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ആറു ദിന ക്യാംപിനായി ഇന്ത്യൻ താരങ്ങൾ ചെന്നൈയിലെത്തി. ചെന്നൈ സൂപ്പർ കിങ്സിന്റെ ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ പതിപ്പിന് ഒരുക്കമായി താരങ്ങൾ ടീമിനൊപ്പം ചേർന്നു തുടങ്ങി. ഐപിഎല്ലിന് വേദിയാകുന്ന യുഎഇയിലേക്ക് പോകുന്നതിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ആറു ദിന ക്യാംപിനായി ഇന്ത്യൻ താരങ്ങൾ ചെന്നൈയിലെത്തി. ചെന്നൈ സൂപ്പർ കിങ്സിന്റെ ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്ന, ദീപക് ചാഹർ, പിയൂഷ് ചാവ്‌ല, ബരീന്ദർ സ്രാൻ തുടങ്ങിയവർ ‍ഡൽഹിയിൽനിന്ന് വിമാന മാർഗമാണ് ചെന്നൈയിലെത്തിയത്. നാൽവർ സംഘം വിമാന ജീവനക്കാർക്കൊപ്പം നിൽക്കുന്ന ചിത്രം സുരേഷ് റെയ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റ് 15 മുതൽ 20 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ക്യാംപ് നടക്കുന്നത്. ക്യാംപിനു ശേഷം ഈ മാസം 22ന് ചെന്നൈ താരങ്ങൾ ചാർട്ടേഡ് വിമാനത്തിൽ യുഎഇയിലേക്കു പോകും. കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി റാഞ്ചിയിൽനിന്ന് ചെന്നൈയിലെത്തും. വെറ്ററൻ താരം ഹർഭജൻ സിങ്ങും ക്യാംപിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്, ബാറ്റിങ് പരിശീലകൻ മൈക്ക് ഹസ്സി എന്നിവരുടെ ലഭ്യത ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ബോളിങ് പരിശീലകൻ ലക്ഷ്മിപതി ബാലാജി മാത്രമാണ് ക്യാംപിനുണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.

ADVERTISEMENT

അതേസമയം, വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചെന്നൈയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ക്യാംപിൽനിന്ന് പിൻമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്തിൽ വനിതാ പൊലീസ് കോൺസ്റ്റബിളുമായി ജഡേജയും ഭാര്യ റീവ സോളങ്കിയും നടുറോഡിൽവച്ച് വാഗ്വാദത്തിൽ ഏർപ്പെട്ടത് വാർത്തയായിരുന്നു. ജഡേജയുടെ ഭാര്യ മാസ്ക് ധരിക്കാത്തത് പൊലീസ് ചോദ്യം ചെയ്തതാണ് വാഗ്വാദത്തിലേക്കു നയിച്ചത്.

English Summary: Suresh Raina, Deepak Chahar, Piyush Chawla leave together for Chennai to attend CSK training camp